ലോകം അറിയുന്ന കോടീശ്വരൻ. പക്ഷേ ഇപ്പോൾ അദ്ദേഹത്തിൻ്റെ ജീവിതം ഇങ്ങനെ. നൊമ്പരം.

in News 5,071 views

നീണ്ട ഇടവേളയ്ക്കു ശേഷം അറ്റ്ലസ് രാമചന്ദ്രൻ തൻ്റെ തകർച്ചയെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ്. കഷ്ടകാല സമയത്ത് തൻറെ കൂടെ ആരും ഉണ്ടായില്ല എന്ന് അറ്റ്ലസ് രാമചന്ദ്രൻ വെളിപ്പെടുത്തി. ഏറ്റവും അടുത്തുനിൽക്കുന്ന മൂന്നോ നാലോ ജനറൽ മാനേജർമാർ ഉണ്ടായിരുന്നു. എന്നാൽ അവരും പിൻതുണച്ചില്ല എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. എല്ലാക്കൊല്ലവും ശബരിമലയിൽ പോകുന്ന ആളാണ്. എനിക്ക് ഒരാഴ്ച ലീവ് വേണം എന്ന് പറഞ്ഞു പോയ ചീഫ് ജനറൽ മാനേജർ പിന്നീട് തിരിച്ചുവന്നില്ല. ഇത്തരത്തിൽ മാനേജർമാരും ജനറൽ മാനേജർമാരും എല്ലാം രാജ്യം വിടുകയാണ് ഉണ്ടായത് എന്ന് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു.

രണ്ടര വർഷ കാലത്തിനു ശേഷമാണ് അപ്പീൽ കോടതി വിധി വന്നത്. അത്രയും കാലം തടവിലായിരുന്നു.അത് കഴിഞ്ഞു പുറത്തുവരുമ്പോഴാണ് ഇനി ഇവിടെ ഒന്നും ബാക്കിയില്ലെന്ന് മനസ്സിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എന്നല്ല, അറ്റ്ലസിൻ്റെ ഒരു ഷോറൂമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല. ലോകത്താകമാനം 50 ഷോറൂമുകൾ ആണ് ഉണ്ടായിരുന്നത്.അതിൽ 20 എണ്ണം ദുബൈയിലാണ്. സ്വർണ്ണവും, ഡയമണ്ടും അടങ്ങുന്ന സമ്പാദ്യങ്ങളെല്ലാം തന്നെ നഷ്ടപ്പെടുകയാണുണ്ടായത് എന്നും അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. രാജ്യംവിട്ട മാനേജർമാരുമായും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരൊന്നും അവൈലബിൾ ആയിരുന്നില്ല. അവർ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല, കട്ട് ചെയ്യും.

അങ്ങനെയാകുമ്പോൾ നമ്മൾ ആരെ വിശ്വസിക്കും എന്ന് അദ്ദേഹം ചോദിച്ചു. പുറത്തിറങ്ങിയപ്പോൾ എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ലെന്ന് നിരവധിപേർ ചോദിച്ചിരുന്നു. എന്നാൽ പരാതി കൊടുത്താൽ ഇവരുടെ കൃത്യമായ മേൽവിലാസം ഇല്ലാത്തിടത്തോളം കാലം പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല. പത്തോ, ഇരുന്നോറൊ പേരെ പോലീസ് ബുദ്ധിമുട്ടിക്കും. അതിനേക്കാൾ ഭേദം ഈ കുരിശു ഞാൻ തന്നെ ചുമന്നോളാം എന്നതായിരുന്നു തൻ്റെ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലും ദുബൈയിലും മറ്റു ലോകത്ത് ആകമാനമുള്ള പലസ്ഥലങ്ങളിലും ഏറ്റവും കൂടുതൽ പ്രശസ്തിയിൽ നിന്ന വ്യക്തിയാണ് അറ്റ്ലസ് രാമചന്ദ്രൻ.

സിനിമയിലൂടെ വരെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പരസ്യങ്ങളിലൂടെയും അദ്ദേഹത്തിൻ്റെ ജ്വല്ലറികൾ മലയാളികൾക്കും എല്ലാവർക്കും സുപരിചിതമായി മാറിയിരുന്നു. എന്നാൽ ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നടിഞ്ഞു.തൻ്റെ അവസ്ഥയ്ക്ക് പലരും കാരണക്കാരാണ്. എന്നാൽ ഒരിക്കൽപോലും തൻ്റെ സുഹൃത്തുക്കൾ പോലും തന്നെ സഹായിച്ചിരുന്നില്ല എന്ന് അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു. എല്ലാം തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തോടെയാണ് അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നത്.
All rights reserved News Lovers.

Share this on...