റേച്ചലിന് കുഞ്ഞുപിറന്നു. ഞാനിപ്പോൾ വല്യമ്മയാണ്. കുറിപ്പുമായി പേർളി മാണി.

in News 285 views

പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളിമാണി. താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. പേർളിയുടെ സഹോദരി റേച്ചൽ മാണിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിൻ്റെ ഓരോ പുതിയ വിശേഷങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സഹോദരി റേച്ചൽമാണി അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേർളിമാണി.റേച്ചൽ മാണിക്ക് ആൺകുഞ്ഞ് പിറന്നതായി പേർളി പങ്കുവെച്ചു. ഏറ്റവും ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്. ഇത് ഏറ്റവും മനോഹരമായ ഘട്ടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. റൂബ്ബൽ ഏറ്റവും നല്ല മനുഷ്യൻ ആയതിനാൽ അവൻ സ്നേഹമുള്ള അച്ഛനും ആയിരിക്കും.

ഞാനിപ്പോൾ ഒരു വല്യമ്മയാണ്. അഭിനന്ദനങ്ങൾ! എൻ്റെ കുഞ്ഞിനെ എൻ്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണമെന്ന് കുറിച്ച് കൊണ്ടാണ് പേർളി പോസ്റ്റ് പങ്കുവെച്ചത്. കുഞ്ഞിൻ്റെ വരവിനായി കാത്തിരിക്കുന്നു എന്ന റേച്ചലിൻ്റ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഹലോ, കുഞ്ഞേ നിന്നെ എൻ്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ ഞാൻ പൂർണമായും തയ്യാറായിരിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് റേച്ചൽ കുറിപ്പ് പങ്കുവെച്ചിരുന്നത്.പേർളി ബേബിഷവർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളിൽ ചിലത് റെയ്ച്ചലിൻ്റെ പാർട്ടിയിലും പുന:സൃഷ്ടിച്ചിരുന്നു. ഈ ചിത്രം വീണ്ടും പകർത്താൻ വേണ്ടി ഇത്രയും കാലം ആഗ്രഹിച്ചിരിക്കുകയായിരുന്നു. വാവാച്ചിനീ ഏറ്റവും സുന്ദരിയായ അമ്മയാണ്.

ഞാൻ നിന്നെ സ്നേഹിക്കുന്നു. കുഞ്ഞതിഥിയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നുമാണ് പേളി പങ്കുവെച്ച ചിത്രത്തിന് അന്ന് ക്യാപ്ഷനായി കൊടുത്തത്.നില ബേബിയെ എടുത്തു നിൽക്കുന്ന ഫോട്ടോയ്ക്ക് ഞങ്ങളൊരു ടീമാണെന്നും, എപ്പോഴും അതുപോലെയും ടീമായിരിക്കുമെന്നും പേർളിയും പറയുന്നു.പേർളിയും ഭർത്താവ് ശ്രീനിഷും മകൾ നിലയ്ക്കും പുറമേ താരങ്ങളുടെ കസിൻസും ബേബിഷവറിൽ പങ്കെടുത്തിരുന്നു. ഡാൻസും, പാട്ടും,കേക്ക് മുറിച്ചും ഫോട്ടോസ് എടുത്തും, വലിയ ആഘോഷം ആയിട്ടാണ് റെയ്ച്ചലിൻ്റെ ബേബിഷവർ പേളി നടത്തിയത്.ശ്രീനിഷിനോടൊപ്പം റെയ്ച്ചലിൻ്റെ ഭർത്താവ് റോബിനും ചേർന്ന് ഡാൻസ് കളിക്കുന്ന ചിത്രങ്ങളും അന്ന വൈറലായിരുന്നു.

All rights reserved News Lovers.

Share this on...