രാത്രി ഹോട്ടൽ തേടി എത്തി താരദമ്പതികൾ. അമ്പരന്ന് ഹോട്ടൽ ജീവനക്കാർ.

in News 3,700 views

വിവാഹശേഷം കൊച്ചിയിലെത്തിയ തെന്നിന്ത്യൻ താര ദമ്പതികൾ മലബാർ രുചിതേടി പനമ്പള്ളി നഗറിലെത്തി. തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനുമാണ് കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ പനമ്പിള്ളി നഗറിലെ മന്നാ റസ്റ്റോറൻറിൽ എത്തിയത്.താര പൊലിമകളൊന്നുമില്ലാതെ വളരെ സാധാരണക്കാരായ ഇവരെ ഇരുവരെയും ആദ്യം തിരിച്ചറിഞ്ഞില്ല എന്ന് മന്ന ഉടമ റിജാസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മാതാപിതാക്കൾ താമസിക്കുന്ന തേവരയിലെ ഫ്ലാറ്റിലേക്ക് മന്നയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തിരുന്നു.

അത് കഴിച്ച് രുചി ഇഷ്ടപ്പെട്ടിട്ടാണ് നയൻസും, വിക്കിയും അമ്മയ്ക്കൊപ്പം രാത്രി പത്തരയോടെ ആളൊഴിഞ്ഞ സമയത്ത് റസ്റ്റോറൻ്റിൽ എത്തിയത്.മന്നയിലെ സ്പെഷ്യൽ ചിക്കൻ കൊണ്ടാട്ടം, മലബാർ വിഭവങ്ങളായ നെയ്പ്പത്തിരി, മടക്കു ചപ്പാത്തി, കല്ലുമ്മക്കായ നിറച്ചത്, മുളകിട്ട നെയ്മീൻ എന്നിവയെല്ലാം ആസ്വദിച്ച് കഴിച്ച് ഏകദേശം ഒന്നര മണിക്കൂർ വരെ സമയം റസ്റ്റോറൻ്റിൽ ചിലവഴിച്ചാണ് എല്ലാവരും മടങ്ങിയത്.അപ്രതീക്ഷിതമായെത്തിയ താരദമ്പതികൾ റസ്റ്റോറൻ്റ് ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കാനും സമയം കണ്ടെത്തി. ജീവനക്കാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇരുവരും തയ്യാറായി.

ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് വച്ച് നയൻതാരയും,വിഘ്നേശ് ശിവനും വിവാഹിതരായത്. വിവാഹ ചടങ്ങിൽ നയൻതാരയുടെ മാതാപിതാക്കൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കൊച്ചിയിലേക്ക് എത്തിയത്. തീയതി കുറച്ചു ദിവസം കൊച്ചിയിൽ മാതാപിതാക്കൾക്കൊപ്പം തങ്ങിയ ശേഷം മാത്രമേ ചെന്നൈയിലേക്കു മടങ്ങൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ഹോട്ടലിലെത്തിയ നയൻതാരയുടെയും വിഘ്നേശിൻ്റെയും ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
All rights reserved News Lovers.

Share this on...