രണ്ടു വധുമാർ ഒരു വരൻ – കാരണം കേട്ടവർ ഞെട്ടി

in News 2,516 views

ഇരട്ടസഹോദരിമാർ പലപ്പോഴും പല കാര്യങ്ങളിലും ഒരുപോലെ ആയിരിക്കും. എന്നുകരുതി അവർ ഇരുവരും ഒരാളെ ഒരേ സമയം വിവാഹം കഴിക്കുമോ.ഇല്ലാ എന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ തെറ്റി. അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. മുംബൈയിലാണ് ഇരട്ട സഹോദരിമാർ ഒരാളെ തന്നെ വിവാഹം ചെയ്തിരിക്കുന്നത്. മൊബൈയിൽ ഐടി എൻജിനീയർമാരായ ഇരട്ട സഹോദരിമാരാണ് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷരാസ് താലൂക്കിലെ അക്ലൂച്ചിൽ വെച്ച് ഒരേ പുരുഷനെ വിവാഹം കഴിച്ചത്. വിവാദമായ വിവാഹത്തിന് യുവതികളുടെയും പുരുഷൻ്റെയും വീട്ടുകാർ സമ്മതിച്ചു.

വിവാഹത്തെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇത് നിയമപരമാണോ ധാർമ്മികമാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉയർന്നു തുടങ്ങി.മുംബൈയിൽ ഐടി എൻജിനീയർമാരായി ജോലിചെയ്യുന്ന ഇരട്ട സഹോദരിമാരായ റിങ്കി,പിങ്കി എന്നിവരാണ് അതുൽ എന്ന യുവാവിനെ വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ഇരട്ട സഹോദരിമാരും ജനിച്ച ദിവസം മുതൽ ഒന്നിച്ചു കഴിയുന്നവരാണ്. ഇരുവരും ഐഡൻ്റിക്കൽ ട്വിൻസ് ആണ് എന്നു പറയുന്നു.മൽസരാഷ് താലൂക്കിൽ നിന്നുള്ള അതുൽ എന്ന വരന് പെൺകുട്ടികളുടെ കുടുംബവുമായി ബന്ധം ഉണ്ടായിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ അച്ഛൻ മരിച്ചത്. ഇതേ തുടർന്ന് യുവതികൾ അമ്മയ്ക്കൊപ്പം ആയിരുന്നു താമസം. ഒരിക്കൽ രണ്ട് സഹോദരിമാർക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോൾ അവർ അതുലിൻ്റെ കാറിലാണ് ആശുപത്രിയിൽ പോയത്. ആ സമയത്താണ് അതുൽ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് കഴിഞ്ഞദിവസം ഒരു മഹാരാഷ്ട്ര ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു

Share this on...