രണ്ടാം വിവാഹം കഴിഞ്ഞു… വിവാഹച്ചിത്രം പങ്കുവച്ച് അര്‍ച്ചന സുശീലന്‍… ആശംസയുമായി ബഡായി ആര്യ…

in News 29 views

അർച്ചന സുശീലൻ എന്ന വ്യക്തിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ‘എൻ്റെ മാനസപുത്രി’ എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുക തന്നെയാണ്. അത്രയധികം പ്രേക്ഷകശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു ഗ്ലോറിയുടേത്. നെഗറ്റീവ് കഥാപാത്രമായ ഗ്ലോറിയെ ആരാധകർ വെറുക്കുകയാണ് ചെയ്തത്.ആ വെ,റു,പ്പി,ന് കാരണവും അർച്ചന സുശീലൻ എന്ന നടിയുടെ അഭിനയ മികവ് തന്നെയായിരുന്നു. അതിനുശേഷമുള്ള എല്ലാം സീരിയലുകളിലും ഒരുവിധം പറഞ്ഞാൽ നെഗറ്റീവ് റോളുകൾ തന്നെയായിരുന്നു അർച്ചനയ്ക്ക് ലഭിച്ചതും. പിന്നീട് ബിഗ് ബോസിൽ എത്തിയതോടെ കൂടി അർച്ചനയ്ക്ക് ആരാധകർ കൂടുകയായിരുന്നു.

അതായത് അർച്ചനയെ ഇഷ്ടപ്പെടുന്ന ആളുകൾ കൂടി വരികയായിരുന്നു. അർച്ചനയുടെ ആദ്യവിവാഹം പരാജയപ്പെടുകയായിരുന്നു. പിന്നീട് അതിനുശേഷം അർച്ചന ഇപ്പോൾ യുഎസിൽ ആണ് താമസിക്കുന്നത് എന്നുള്ള വിവരങ്ങളും ഇടയ്ക്ക് നമ്മൾ അറിഞ്ഞതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അർച്ചന തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാൻ മറക്കാറില്ല. കുറച്ചു നാളുകൾക്കു മുൻപ് കൂട്ടുകാരിയുടെ ഹൽദി ചിത്രങ്ങൾ പങ്കുവയ്ക്കുതിനിടയിൽ അർച്ചനയും പ്രവീൺ എന്ന ഒരു യുവാവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും വൈറലായി മാറിയിരുന്നു. പ്രവീൺ അർച്ചനയുടെ ആരാണ് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. കാരണം അത്രയധികം ഇൻ്റിമേറ്റ് ആയിട്ടുള്ള ചിത്രങ്ങളായിരുന്നു അർച്ചനയും പ്രവീണും തമ്മിലുള്ളതായി പുറത്തുവന്നതും.

ഇപ്പോഴിതാ അർച്ചനയും പ്രവീണ്ടും തമ്മിൽ വിവാഹം കഴിച്ചു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നതും. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് അർച്ചന എത്തിയിരിക്കുന്നത്. രണ്ടാം വിവാഹം ആണെങ്കിലും ആഘോഷത്തോടെ തന്നെയാണ് ഇരുവരുടെയും വിവാഹം യുഎസിൽ നടന്നത് എന്ന് തന്നെയാണ് അറിയുവാൻ കഴിയുന്നത്. തൻ്റെ വിവാഹ വസ്ത്രത്തിൻ്റെ സ്പെഷാലിറ്റയെക്കുറിച്ച് അർച്ചന പങ്കുവെച്ച് പോസ്റ്റിൽ തന്നെ പറയുന്നുണ്ട്. തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ഒരുപാട് നന്ദി എന്നാണ് അർച്ചന പ്രവീണിനോട് പറഞ്ഞിരിക്കുന്നത്.

ഒപ്പം തൻ്റെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും തിരിച്ചു കൊണ്ടു വന്നതിന് പ്രവീണിനോട് അർച്ചന നന്ദി പറഞ്ഞിരിക്കുകയാണ്. ഒപ്പംതന്നെ ഡ്രസ്സ് ഡിസൈൻ ചെയ്ത പേജിനും അർച്ചന താങ്ക്സ് പറഞ്ഞിട്ടുണ്ട്. വളരെ രഹസ്യമായിട്ടാണ് ഈ വിവാഹം നടന്നത് എന്നുള്ള കാര്യങ്ങൾ ഒക്കെ ആണ് ഇപ്പോൾ ആരാധകർ പറയുന്നത്. വിവാഹത്തെക്കുറിച്ചുള്ള യാതൊരു കാര്യങ്ങളും ഇതുവരെ തന്നെ ആരാധകരുമായി അർച്ചന പങ്കുവച്ചിരുന്നില്ല. ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ആകാംക്ഷയിൽ ആയിരുന്നു അന്ന് ചിത്രങ്ങൾ പങ്കുവെച്ച സമയം മുതൽ ആരാധകർ എല്ലാപേരും തന്നെ.

പക്ഷെ ഇന്ന് ഇപ്പോൾ തൻ്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് അർച്ചനയും പ്രവീണും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന് പോലും എല്ലാപേരും അറിയുന്നത്. എന്ത് തന്നെയായാലും പുതിയ ജീവിതത്തിൽ സന്തോഷങ്ങൾ എല്ലാം തന്നെ ഉണ്ടാകട്ടെ എന്നാണ് ആരാധകർ ഇപ്പോൾ ആശംസിക്കുന്നത്. ഒപ്പം അർച്ചനയുടെ നാത്തൂൻ ആയ ആര്യയും ഇപ്പോൾ അർച്ചനയ്ക്ക് ആശംസകൾ അറിയിച്ച എത്തിയിട്ടുണ്ട്. നിരവധി താര സുഹൃത്തുക്കളും ആരാധകരും ഒക്കെ ഇവർക്ക് ആശംസകളും അനുഗ്രഹങ്ങളും നേർന്ന് എത്തിയിരിക്കുകയാണ് .

Share this on...