യുവതി പറഞ്ഞ കാരണം കേട്ട് തലയിൽ കൈവച്ച് പോലീസും റെയിൽവേയും

in News 9,904 views

റെയിൽവേ പാളത്തിൽ ഇരുബ് പാളി വെച്ചത് തമിഴ് നാട്ടിൽ നിന്നും ഉള്ള 22 കാരി ആണെന്നു തെളിഞ്ഞതായി പോലീസ്.ഇവരെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു.റെയിൽവേ പാലത്തിൽ കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുബ് പാളിയാണ് കണ്ടെത്തിയത്.ഇതിലെ കോൺക്രീറ്റ് പാലം ട്രെയിൻ ഇടിച്ചു പൊളിഞ്ഞാൽ കൂടെ ഉള്ള ഇരുബ് പാളി ആക്രിക്ക് ലഭിക്കും എന്ന് നിസാരമായ ഒരു ചിന്തയാണ് ഇവരെ ഇത്തരം ഒരു പ്രവർത്തിയിലേക്ക് എത്തിച്ചത് എന്നും മറ്റ് ദുരുദ്ദേശ്യം ഒന്നും ഇല്ല എന്നും അന്വേഷണ ഉദോഗസ്ഥർ പറഞ്ഞു.

ബേക്കൽ ഭാഗത്തു വാടകക്ക് താമസിച്ചു വന്നിരുന്ന തമിഴ് നാട്ടിൽ നിന്നും ഉള്ള കണകവല്ലിയാണ് അറസ്റ്റിൽ ആയത്.പത്തു ദിവസത്തിന് മുൻപാണ് കോട്ടകുളത്തു കോൺക്രീറ്റ് ഘടിപ്പിച്ച ഇരുമ്പ് പാളി പാളത്തിൽ ഘടിപ്പിച്ച നിലയിൽ കണ്ടത്.ട്രെയിൻ അട്ടിമറി ശ്രമം എന്നാണ് പോലീസ് കരുതിയത് ഇതിനെ തുടർന്ന് പോലീസ് ആർപി എഫും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കനകവല്ലി കുടുങ്ങിയത്.ചോദ്യം ചെയ്യലിൽ ഇവർ തന്നെയാണ് ഇങ്ങനെ ചെയ്തത് എന്നുള്ളത് സമ്മതിച്ചു.പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിന് ഒടുവിലാണ് ഇവർ അറസ്റ്റിൽ ആയത്.

Share this on...