യാത്രക്കിടെ പതിവില്ലാത്ത ശബ്ദം,ബസ് നിർത്തി നോക്കിയപ്പോ കണ്ട കാഴ്ച്ച

in News 34 views

യാത്രക്കിടെ പതിവില്ലാത്ത ശബ്ദം,ബസ് നിർത്തി നോക്കിയപ്പോ കണ്ട കാഴ്ച്ച പിന്നിലെ ഒരു ചക്രം ഇല്ലാതെ കെ എസ് ആർ ട്ടി സി ബസ് സർവീസ് നടത്തിയ സംഭവത്തിൽ ഏഴു ജീവനക്കാർക്ക് സസ്‌പെൻഷൻ.മലപ്പുറം നിലബൂർ ടിപ്പോയിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി.എന്നാൽ വീഴ്ചക്ക് കാരണം ആയ ചില ഉദോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരായി ശ്രമം നടത്തുന്നു എന്ന ആരോപണവുമായി യൂണിയനുകൾ രംഗത്ത് വന്നു.കഴിഞ്ഞ ഒക്റ്റോബർ ഏഴിന് നിലബൂരിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ എസ് ആർ ട്ടി സി ബസിന്റെ ഇടതു പിന് ഭാഗത്തെ ഒരു ചക്രം ഇല്ലാതെ ആയിരുന്നു സർവീസ് ആരംഭിച്ചത്.

യാത്രക്കിടെ പതിവ് ഇല്ലാത്ത ശബ്ദം കേട്ട് പരിശോധന നടത്തിയപ്പോ ആയിരുന്നു ഒരു ചക്രം ഇല്ല എന്ന് അറിയുന്നത്.ഇത് കാരണം മഞ്ചേരിയിൽ വെച്ച് തന്നെ യാത്ര അവസാനിപ്പിച്ചു.ഈ ഒരു ബസിന്റെ ചക്രം അഴിച്ചു എടുത്തു കൊണ്ട് മറ്റൊരു സൂപ്പർ ഫാസ്റ്റ് ബസിൽ ഘടിപ്പിച്ചതാണ് പ്രശ്‌നം ആയത്.ഈ വിവരം ലോക് ഷീറ്റിൽ രേഖപ്പെടുത്തിയതുമില്ല.സർവീസ് ആരംഭിക്കും മുൻപേ ടയറും ഇന്ധനവും ഡ്രൈവർ പരിശോധന നടത്തണം എന്നുള്ള നിബന്ധനയും പാലിച്ചില്ല.നിലബൂർ ടിപ്പോയിലെ മെക്കാനിക്ക് ആയ സുകുമാരൻ അനൂപ്,അബ്ദുൽ പിന്നെ ടയർ ഇൻസ്പെക്റ്റർ തുടങ്ങിയവരെയാണ് എക്സികുട്ടീവ് ഡയറക്റ്റർ സസ്‌പെൻഡ് ചെയ്തത്.

Share this on...