മോഷ്ടിച്ച ഫോണുമായി വീട്ടിലെത്തിയ മകനെ ഈ അമ്മ ചെയ്തത് ഇങ്ങനെ

in News 6 views

മോഷ്ടിച്ച ഫോണുമായി വീട്ടിലെത്തിയ മകനെ ഈ അമ്മ ചെയ്തത് ഇങ്ങനെ.ലോകത്ത് കുറ്റകൃത്യങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയും തോറും കുറ്റകൃത്യങ്ങളും പെരുകി കൊണ്ടിരിക്കുന്നു. ശരിയായ രീതിയിൽ കുട്ടികളെ വളർത്താത്തതാണ് ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്ന തിനുള്ള പ്രധാനകാരണം. കുട്ടികൾ ചെയ്തുവരുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്ന് കാണാൻ കഴിയുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

വീടിനോട് ചേർന്ന ചായക്കടയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ കൗമാരക്കാരൻ ചാർജിൽ കുത്തിയിരുന്ന മൊബൈൽഫോൺ കവർന്നത്. മാസ്ക് ധരിച്ചതിനാൽ ആളെ മനസ്സിലായില്ല. തുടർന്ന് പരാതി നൽകുകയും പോലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് പിന്നെ എല്ലാവരെയും ഞെട്ടിച്ചത്. സ്വന്തം മക്കൾ തെറ്റു ചെയ്താലും അതു മറച്ചു വെച്ച് അവൻ അത് ചെയ്തിട്ടില്ല എന്ന് പറയുന്ന മാതാപിതാക്കളാണ് ഭൂരിഭാഗം പേരും.എന്നാൽ ഇവിടെ കാണാൻ കഴിയുക അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ആ കൗമാരക്കാരൻ തന്നെ തന്റെ തെറ്റ് തിരിച്ചറിഞ്ഞു ഫോണുമായി പോലീസ് സ്റ്റേഷനിൽ എത്തി. ഫോൺ കവർന്നത് തന്റെ മകൻ തന്നെയാണെന്ന് മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിച്ചത് അവന്റെ പെറ്റമ്മ തന്നെയായിരുന്നു. ഇതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...