മുണ്ടും ഷർട്ടും അണിഞ്ഞ് അമ്പലത്തിലെത്തി മകളെപ്പോലെ വളർത്തിയ ഹരിതയുടെ കൈ പിടിച്ചു നൽകി ഫാദർ

in News 1,130 views

സ്വന്തം മകളെ പോലെ നോക്കി വളർത്തിയവളുടെ വിവാഹത്തിന് മുണ്ടും ഷർട്ടും അണിഞ്ഞ് പള്ളിയിലച്ചൻ അമ്പലത്തിലെത്തി. ആരോരുമില്ലാത്ത ഹരിതയെ അച്ഛൻ്റെ സ്ഥാനത്ത് നിന്നും വരന് കൈപിടിച്ചു നൽകുകയും ചെയ്തു. മാന്നാമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ ആണ് മതസൗഹാർദത്തിൻ്റെ നേർ കാഴ്ചയായ ഈ വിവാഹം നടന്നത്. ചെന്നായി പാറ ദിവ്യ ഹൃദയ ആശ്രമത്തിൽ രണ്ടു വയസ്സുള്ളപ്പോൾ എത്തിച്ചേർന്ന ഹരിതയെ ശിവദാസിന് കൈപിടിച്ച് നൽകാനായിരുന്നു ലോഹ അല്പനേരത്തേക്ക് അഴിച്ചുവെച്ച് കസവുമുണ്ടും ഷർട്ടും ധരിച്ച് കണ്ണംപ്ലാക്കൽ അച്ഛൻ എത്തിയത്.ചെന്നായിപ്പാറ ദിവ്യ ഹൃദയ ആശ്രമത്തിൽ രണ്ടു വയസ്സുള്ളപ്പോഴാണ് ഹരിതയെത്തുന്നത്.

പിന്നീട് ഇതുവരെ ആശ്രമത്തിൻ്റെ മകളായി തന്നെ വളർന്നു. മികച്ച രീതിയിൽ പഠിച്ച് ജോലിയും കരസ്ഥമാക്കി. ഹരിതയുടെ യുപി സ്കൂൾ പഠനം മാളയിലെ ഒരു കോൺവെൻറ് സ്കൂളിലാണ്.ഇതേ സ്കൂളിലാണ് അമ്പലക്കാട് സ്വദേശിയായ ശിവദാസുംപഠിച്ചത്. പിന്നീട് ഇവർ തമ്മിൽ കണ്ടത് വിവാഹ പുടവ നൽകാൻ വെള്ളിയാഴ്ച ആശ്രമത്തിൽ എത്തിയപ്പോഴാണ്. കുറച്ചുനാൾ മുൻപ് അന്നത്തെ യുപിക്ലാസിലുണ്ടായിരുന്നവർ നടത്തിയ ഓൺലൈൻ സൗഹൃദകൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടതും വിവാഹാലോചനയിലേക്ക് എത്തിയതും.യുഎഇയിൽ അക്കൗണ്ടൻറാണ് ശിവദാസ്.

ഹരിത അഹമ്മദാബാദിൽ നഴ്സാണ്. വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉണ്ടായ സൗഹൃദം വിവാഹാലോചനയിൽ എത്തി. ശിവദാസൻ്റെ വീട്ടുകാർ ആശ്രമത്തിലെത്തി പെണ്ണുകാണലും നടത്തി. ദിവ്യ ഹൃദയ ആശ്രമത്തിൻ്റെ ഡയറക്ടറായ ഫാദർ അച്ഛൻ്റ സ്ഥാനത്തു നിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം നടത്തിയത്. ആശ്രമത്തിൽ മറ്റ് അന്തേവാസികൾക്കൊപ്പം വരൻ്റെ വീട്ടുകാർക്കും നാട്ടുകാർക്കും സദ്യയും നൽകി. ശേഷം വൈകിട്ട് ആശ്രമത്തിൽ നിന്നും 80 പേരുമായി വരൻ്റ വീട്ടിലേക്ക് വിരുന്നിനുപോയി. അടുത്തമാസം ശിവദാസ് ദുബായിലേക്ക് പോകുമ്പോൾ ഒപ്പം ഹരിതയും ഉണ്ടാകും.

All rights reserved News Lovers.

Share this on...