മുഖത്തിൻ്റെ 90% ശരിയായി. മമ്മൂക്ക നേരിട്ട് കണ്ടപ്പോൾ പറഞ്ഞത്.

in News 30 views

നടൻ മനോജ് കുമാറും, ഭാര്യ ബീന ആൻറണിയും സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞു നില്ക്കുന്നവരാണ്. അടുത്തിടെ മനോജിൻ്റെ മുഖം ഒരു വശത്തേക്ക് കോടി പോയെന്ന് പറഞ്ഞ് താരങ്ങൾ രംഗത്തുവന്നിരുന്നു. പെട്ടെന്നുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു മനോജ് പറഞ്ഞത്. പിന്നീടങ്ങോട്ട് വളരെ കുറച്ച് ദിവസം കൊണ്ട് രോഗാവസ്ഥ മാറി വരുന്നു എന്ന സന്തോഷ വാർത്തയും പങ്കുവെച്ച് മനോജ് തന്നെ എത്തിയിരുന്നു. ഇപ്പോൾ 90% മാറ്റമുണ്ടായിട്ടുണ്ട് എന്നാണ് പുതിയ വീഡിയോയിലൂടെ മനോജ് വ്യക്തമാക്കുന്നത്. യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ മനോജും മകനും ഒരുമിച്ച് എത്തിയാണ് സംസാരിക്കുന്നതും. കഴിഞ്ഞദിവസം ഒരു സങ്കട വാർത്തയും ഒരു സന്തോഷവാർത്തയും തനിക്ക് ഉണ്ടായി എന്ന് പറഞ്ഞാണ് മനോജ് സംസാരിച്ചു തുടങ്ങുന്നത്.

എംഎൽഎ പിടി തോമസിൻ്റെ മരണവാർത്ത എനിക്ക് ഒരുപാട് സങ്കടം ഉണ്ടാക്കിയിരുന്നതായും താരം വ്യക്തമാക്കുന്നുണ്ട്. സന്തോഷവാർത്ത എന്ന് പറഞ്ഞാൽ എൻ്റ ഈ ഒരു അവസ്ഥ മാറിയിട്ടില്ല. 90% ഭേദം ആയിട്ടുണ്ട്. ഇനി ബാക്കിയുള്ള 10% കൂടി റെഡിയായാൽ എൻ്റെ മുഖം പഴയതു പോലെ ആകും എന്നാണ് താരം പറയുന്നത്. നിങ്ങൾ ആദ്യം കണ്ട എൻ്റെ മുഖത്തുനിന്നും ഒത്തിരി മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മിണ്ടുമ്പോൾ ചെറിയ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിണ്ടാതെ ഇരുന്നാൽ കുഴപ്പം ഉള്ളതായി തോന്നില്ല. ഇത്രവേഗം ഭേദമാകുമെന്നും ഓർത്തില്ല. കഴിഞ്ഞ ദിവസം ഞാൻ എൻ്റെ സൗണ്ട് ടെസ്റ്റിങിന് പോയിരുന്നു. അതിൽ സെലക്ഷൻ കിട്ടി. സായിപ്പ് പച്ചക്കൊടി കാണിച്ച് എന്നൊരു സന്തോഷവാർത്ത കൂടി താരം വ്യക്തമാക്കുന്നുണ്ട്.

ഒരു ഇൻറർനാഷണൽ മാർവ്വൽ മൂവി ക്ക് ഒരു പ്രധാന കഥാപാത്രത്തിന് മലയാളം വേർഷൻ്റെ ശബ്ദം നൽകാനാണ്. സിനിമയുടെ പേര് പറയുന്നില്ല. ഡിസ്നെ യുടെ ആൾക്കാർ ഓക്കെ പറയണം. അങ്ങനെ ഞാൻ സെലക്ഷനിൽ പങ്കെടുത്തു. ഇന്ന് സന്തോഷ വാർത്ത പുറത്തുവന്നു. ഇനി ആ കഥാപാത്രമായി എൻ്റ ശബ്ദം വരികയാണ്. ഇത്രയും സങ്കടം ഒക്കെ തന്നാലും സന്തോഷിപ്പിക്കാൻ വേണ്ടി വരുന്ന ലോട്ടറികളാണ് അതൊക്കെ. എല്ലാവരെക്കാളും സന്തോഷം തനിക്കാണെന്ന് മനോജിൻ്റെ മകനും പറയുന്നുണ്ട്. നിങ്ങളുടെ ഒക്കെ പ്രാർത്ഥന വളരെ വലുത് തന്നെയാണ്. എൻ്റെ വിവരമറിഞ്ഞ അന്ന് മുതൽ ഇങ്ങോട്ട് എൻ്റെ ഭാര്യയും അവസ്ഥ കോൾ സെൻറിൽ എത്തിയത് പോലെയായിരുന്നു.എന്തോരം ആളുകളാണ് വിളിച്ചു ചോദിക്കുന്നത്.

കുറേപേർ മെസ്സേജുകളും അയച്ചു. ചിലർ വിളിച്ചിട്ട് കരഞ്ഞു. ഒത്തിരി പേർ പ്രാർത്ഥിക്കുകയാണെന്നും അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. നമ്മളോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്. ഇങ്ങനെ ഒക്കെ വന്നതുകൊണ്ടാണല്ലോ ഇതൊക്കെ ഈ സ്നേഹം ഒക്കെ തിരിച്ചറിയാൻ കഴിയുന്നത്. അതൊക്കെ ഒരു വലിയ കാര്യമാണ്. നിങ്ങൾ തരുന്ന പ്രാർത്ഥനയാണ് ഞങ്ങളെ നിലനിർത്തി കൊണ്ടു പോകുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ടെന്നും, ചിലർ എന്നെ വിളിച്ചു കരയുകയാണ് എന്നും മനോജ് വ്യക്തമാക്കുന്നുണ്ട്. ഓരോ ആളുകളുടെയും സ്നേഹം നമ്മൾ തിരിച്ചറിയുകയാണ്. സാന്ത്വനം സീരിയലിൻ്റെ സംവിധായകൻ ആദിത്യൻ എനിക്കെൻ്റെ സഹോദരനെപ്പോലെയാണ്.

ഞങ്ങൾ പരസ്പരം എല്ലാം പങ്കിടുന്ന വരാണ്. എൻ്റെ സന്തോഷവും സങ്കടവും എല്ലാം ഞാൻ ആദിത്യനോടും പറയാറുണ്ട്. കലാരംഗത്തുള്ള എൻ്റെ അടുത്ത സുഹൃത്ത് തന്നെയാണ് ആദിത്യൻ. ഞങ്ങളുടെ ആത്മബന്ധം വളരെയധികം വേരൂന്നിയതാണ്. എൻ്റെ അവസ്ഥ ആദ്യം പറഞ്ഞത് ആദിത്യനോടായിരുന്നു. എൻ്റെ വീഡിയോ കണ്ടിട്ട് അദ്ദേഹം ആദ്യം വിളിച്ചു. അത് കണ്ടു ഞാൻ കരഞ്ഞുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സ്നേഹം കണ്ടിട്ട് എൻ്റെ കണ്ണും നിറഞ്ഞതായി മനോജ് പറയുന്നു. ഒരു പാട് പേർ എനിക്ക് വേണ്ടി പള്ളികളിലും അമ്പലങ്ങളിലും നേർച്ച നടത്തി പ്രാർത്ഥിച്ചവർ ആയിട്ടുണ്ട്. എല്ലാവരോടും നന്ദി അറിയിക്കുന്നതായി മനോജ് വ്യക്തമാക്കുന്നു.

മമ്മൂക്കയുടെ മെസ്സേജിന് കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹവുമായി ഞാൻ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുന്ന ബന്ധമില്ല. ഒന്നോ രണ്ടോ പടങ്ങളിൽ മാത്രമാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.ഈ വിവരമറിഞ്ഞിട്ടാകാം മനോജ് വേഗം സുഖം ആകട്ടെ എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചിരുന്നു. തിരികെ മെസ്സേജ് അയച്ചപ്പോൾ എന്നോട് ടെൻഷനടിക്കേണ്ട എന്നും പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു. അമ്മയുടെ മീറ്റിംഗിൽ ചെന്നപ്പോൾ ബീനയോടും എൻ്റെ കാര്യങ്ങൾ അന്വേഷിച്ചു. സിനിമാരംഗത്തു നിന്നും ഒരുപാട് ആളുകൾ തന്നെ വിളിച്ചിരുന്നതായും മനോജ് പറയുന്നുണ്ട്.

Share this on...