മീരാജാസ്മിൻ ഒളിപ്പിച്ചുവച്ച ആ വിശേഷവാർത്ത പിറന്നാള്‍ ദിവസം തന്നെ തുറന്നു പറഞ്ഞു

in News 43 views

മലയാളികൾക്ക് അന്നും ഇന്നും പ്രിയങ്കരിയായ ഒരു താരം തന്നെയാണ് നടി മീരാജാസ്മിൻ. കുറേയധികം നാൾ താരത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ വൈറലാകുന്നില്ലെങ്കിൽ കൂടിയും, താരത്തിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ആരാധകർ കാതോർത്തിരിക്കാറുണ്ട്. മീര അത്രമേൽ മലയാളികളുടെ പ്രിയങ്കരി തന്നെയാണ്. എപ്പോഴും ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഒരു താരം എന്നു തന്നെ മീരയെ വിശേഷിപ്പിക്കാം. മീരയെക്കുറിച്ചുള്ള

ചെറിയ വിശേഷങ്ങൾ പോലും ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുണ്ടായിരുന്നു. സത്യൻ അന്തിക്കാടിൻ്റെ ‘മകൾ ‘ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയ മീരാ സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.മഞ്ജുവാര്യരും നവ്യാനായരും ഒക്കെ ആഘോഷിക്കപ്പെട്ടത് പോലെ വലിയൊരു ആഘോഷം മകൾ എന്ന സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാലിപ്പോൾ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം താരത്തിൻ്റെ ഹിറ്റ് ഇൻഡസ്ട്രിയായ തെലുങ്കുവിലേക്ക് താരം മടങ്ങിയെത്തുകയാണ് എന്നുള്ള വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മലയാളത്തിൽ നിന്ന് തെലുങ്കിലേക്കെത്തിയ ഒരുപാട് നായികമാർ ഉണ്ട് എങ്കിലും അവരിൽ നിന്നൊക്കെ ഹിറ്റുകൾ ഉണ്ടാക്കിയത് മീര തന്നെയാണ്. എന്നാൽ ആ ഹിറ്റുകൾ ഉണ്ടാക്കാൻ തെലുങ്ക് ഇൻഡസ്ട്രിലേക്ക് പത്ത് വർഷങ്ങൾക്കുശേഷം വീണ്ടും എത്തുകയാണ് മീരാ ജാസ്മിൻ എന്ന വിശേഷ വാർത്തയാണ് ആരാധകർ ഉൾപ്പെടെ മലയാളത്തിലും ഏറ്റെടുക്കുന്നത്.10 വർഷങ്ങൾക്ക് ശേഷമാണ് മീര അഭിനയിക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയും വിമാനത്തിന് ഉണ്ട് എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത.

സിസ്റ്റുഡിയോസും,കിരൺ കോറപറ്റിയും ചേർന്നാണ് ഈ ചിത്രം നിർമാണം ചെയ്യുന്നത്. സമുദ്രഗനി ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അമ്മായി ബാഗുഡി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മീര ജാസ്മിൻ തെലുങ്കിൽ ആദ്യം എത്തുന്നതും. 2013 റിലീസ് ചെയ്ത മൂവിയാണ് മീരയുടെ അവസാനമായി റിലീസ് ചെയ്ത തെലുങ്ക് ചിത്രവും. അതേ സമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ മീര മലയാളത്തിലേക്ക് വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ജയറാമിൻ്റെ നായികയായി മീര തിരിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വളരെയധികം വാർത്തകളിൽ ഇടംപിടിച്ച ഒന്നുതന്നെയാണ്.

ഇത്രയും വർഷമായിട്ടും മീരാജാസ്മിന് ഒരു മാറ്റവും ഇല്ല എന്ന് മലയാളികൾ കുറിച്ചിരിക്കുകയാണ്. ഒരുകാലത്ത് മലയാള സിനിമയിൽ മുൻനിര നായകന്മാരിൽ ഒരാൾ തന്നെയായിരുന്നു മീരാജാസ്മിൻ. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയായിരുന്നു വിവാഹിതയായ നടി സിനിമയിൽ നിന്നും പൂർണമായി വിട്ടു നിന്ന ശേഷം അടുത്തിടെ തിരിച്ചുവരവ് നടത്തിയത്.മകൾ എന്ന ചിത്രത്തിലൂടെ മടങ്ങി വരവ് നടത്തിയതോടെ സോഷ്യൽമീഡിയയിലും സജീവമായി. എന്നിരുന്നാലും ആരാധകർ പറയുന്നത് മീരയ്ക്ക് ഒരു മാറ്റവുമില്ല എന്നാണ്. അന്നും അതേ ശരീരം ഇന്നും അതേ ശരീരം. എന്നാലും ഇപ്പോഴും വർക്കൗട്ട് ചെയ്ത് താരം മെലിയാൻ ശ്രമിക്കുകയാണെന്ന് തൻ്റെ സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചിരുന്നു.

തൻ്റെ ചിത്രങ്ങൾ ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രത്തിലൂടെയാണ് താരം തന്നെ ഏറ്റവും പുതിയ മേക്ക് ഓവറിനെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നത്. സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പ്രായത്തിലും 17 ൻ്റെ ചെറുപ്പമാണ് താരത്തിന് പുത്തൻ ചിത്രം കണ്ട ആരാധകർ എല്ലാവരും കമൻ്റിൽ പറഞ്ഞു. ഷോട്ട് ഉടുപ്പും സ്കിൻ പാൻ്റും അണിഞ്ഞുള്ള പുതിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. തിരിച്ചുവരവിൽ താരം തൻ്റെ ഫിറ്റ്നസും ശരീരവും ഒക്കെ കൂടുതൽ ശ്രദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്.

അത് സംബന്ധമായി വർക്ക് ഔട്ട് വീഡിയോകളും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ടായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രങ്ങളുമായി എത്തുന്ന മീര തെലുങ്കിലേക്ക് വലിയ തിരിച്ചുവരവ് നടത്തുന്ന തന്നെയാണ് മലയാളികൾ ഇന്ന് കണ്ട ഏറ്റവും നല്ല വാർത്ത. സന്തോഷത്തോടെയാണ് മലയാളികൾ ഈ വിശേഷ വാർത്ത ഏറ്റെടുത്തിരിക്കുന്നതും. ആരാധകർ എല്ലാവരും ആശംസകൾ അറിയിച്ച് എത്തുകയാണ്.

Share this on...