മീനയുടെ മകൾ നൈനിക വലിയ പെൺകുട്ടിയായി.

in News 2,501 views

മലയാളികൾക്ക് മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ ആരാധകരുള്ള ഒരു താരമാണ് നമ്മുടെ മീന. മലയാളത്തിൽ മുൻനിര നായകന്മാർക്കൊപ്പം എല്ലാം തന്നെ മീന അഭിനയിച്ചിരുന്നു. ഒരു കാലത്ത് മലയാളത്തിലെ താരറാണി തന്നെയായിരുന്നു മീന എന്ന് പറയുന്നതിൽ തെറ്റില്ല. അത്രയധികം ആരാധകരാണ് മീനയ്ക്ക് ഉള്ളത്. സൗന്ദര്യം കൊണ്ടും, നുണക്കുഴിയുള്ള ചിരികൊണ്ടും മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ ചേക്കേറാൻ മീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ‘ഉണ്ണിവാവാവോ’ എന്ന ഗാനത്തിലെ കൊച്ചു മീനയെ ആർക്കും തന്നെ മറക്കാൻ കഴിയില്ല. അതിനു ശേഷം നിരവധി സിനിമയിൽ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തന്നെ താരത്തെ തേടിയെത്തിയിരുന്നു. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും മീന അഭിനയിച്ചിട്ടുണ്ട്.

സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് തൻ്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ എപ്പോഴും മീന എന്ന സുന്ദരിക്ക് കഴിഞ്ഞിരുന്നു. തമിഴിലും മലയാളത്തിലും മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ ആരാധകരാണ് നടി മീനയ്ക്ക്. ഇപ്പോഴും ഈ പ്രായത്തിലും, സൗന്ദര്യം ചോർന്നുപോകാത്ത മറ്റൊരു നായിക ഇല്ല എന്ന് തന്നെ പറയാം. തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഒരുകാലത്ത് മീന. 90കളിൽ രജനീകാന്തും കമലഹാസനും ഉൾപ്പെടെ നിരവധി മുൻനിര താരങ്ങൾക്കൊപ്പം താരം പ്രവർത്തിച്ചിട്ടുണ്ട്.

മകൾ നൈനികയും ഒരു കുഞ്ഞു താരം തന്നെയാണ്. ആറ്റലി സംവിധാനം ചെയ്ത ദളപതി വിജയ് നായകനായ തെറിയിലൂടെയാണ് മീനയുടെ മകൾ നൈനികയും അഭിനയരംഗത്തെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും മീന മകൾക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ വാനലക്സ് ആൻഡ് ഡയമണ്ട്സിൻ്റെ പുതിയ പരസ്യ ചിത്രത്തിൽ അമ്മയും മകളും ഒരുമിച്ചുള്ള ചിത്രമാണ് മീന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മകളേക്കാൾ സുന്ദരിയായി ചിത്രങ്ങളിൽ കാണുന്നത് മീനയെയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

എല്ലായിടത്തും മാജിക് കാണുന്നതിനാൽ അവളുടെ കണ്ണുകൾ തിളങ്ങുന്നു എന്ന ക്യാപ്ഷൻ നൽകിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരംകൊണ്ടാണ് അമ്മയുടെയും മകളുടെയും ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്. മീനയെ പോലെ തന്നെ ഒരുപാട് ആരാധകർ മീനയുടെ മകൾ നൈനിയ്ക്കുമുണ്ട്. നാളെ മലയാളത്തിലെയും തമിഴിലെയും മുൻനിര നായികയായാണ് നൈനിക വളർന്നുവരുന്നത് എന്നാണ് ആരാധകർ പറയുന്നത്. അമ്മയോളം അല്ലെങ്കിൽ അമ്മയ്ക്ക് മുകളിൽ തന്നെയായിരിക്കും നൈനിക എന്നുള്ള അഭിപ്രായവും ആരാധകർക്ക് ഉണ്ട്.
All rights reserved News Lovers.

Share this on...