മിന്നൽ മുരളിയിലെ ജോസ് മോനായി എത്തിയ വസിഷ്ട് ആരാണ്ടെന്ന് അറിയാമോ.

in News 36 views

ടൊവിനോ തോമസ്-ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി വിജയകരമായി തന്നെ മുന്നേറുകയാണ്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയിട്ടുള്ളത്. പ്രേക്ഷകർ ഇരുകയ്യും നീട്ടി തന്നെയായിരുന്നു മിന്നൽ മുരളിയായി എത്തിയ ടോവിനോ മുതൽ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ചിത്രത്തിൽ കുട്ടി താരമായി എത്തിയ വസിഷ്ടനെയാണ്. മിന്നൽ മുരളി ഇപ്പോൾ നെറ്റ് ഫ്ലിക്സിൻ്റെ ഇന്ത്യ ടോപ് ആൻഡ് സ്റ്റിൽ ഒന്നാം സ്ഥാനം നേടിയ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. എന്നാൽ സിനിമയുടെ മുന്നേറ്റത്തിൻ്റെ ആരവം ഇനിയും കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിൽ ജോസ് മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 10 വയസ്സ് കാരനായ വസ്ഷ്ട് ഉമേഷിൻ്റെ വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് എല്ലാം തന്നെ.

സ്കൂൾ സ്ഥലങ്ങളിലൊക്കെ നാടങ്ങളിലും മറ്റും വസിഷ്ട് അഭിനയിച്ചിട്ടുണ്ട്. ഇതോടെയാണ് തനിക്ക് അഭിനയം വഴങ്ങുമെന്ന് വസിഷ്ട് മനസ്സിലാക്കുന്നത്.തുടർന്ന് ലൗ ആക്ഷൻ ഡ്രാമയിൽ ആദ്യമായി വസിഷ്ട് അഭിനയിക്കുകയും ചെയ്തു. ഈ സിനിമയിലേക്ക് പോകൽ ആദ്യം വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു എങ്കിലും അപ്പൂപ്പൻ അമ്മൂമ്മമാരുടെ സമ്മതത്തോടു കൂടിയാണ് വസിഷ്ട് എത്തുന്നത്. സിനിമയിൽ അജു വർഗീസിൻ്റെ ചെറുപ്പക്കാലമായിയിരുന്നു വസിഷ്ട് എത്തിയത്.സിനിമയിലെ പാട്ട് ഹിറ്റായതോടെ വസിഷ്ട് സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു നിന്നു. തുടർന്ന് ചില പരസ്യ ചിത്രങ്ങളിലും വസിഷ്ട് മിന്നിമായുകയും ചെയ്തിട്ടുണ്ട്. മിന്നൽ മുരളിയിൽ ജോസ് മോൻ എന്ന കഥാപാത്രമായാണ് വസിഷ്ട് എത്തുന്നത്. 10 വയസ്സുകാരനായ വസിഷ്ടിനെ കുടുക്കുപൊട്ടിയ കുപ്പായം എന്നാണ് ബേസിൽ ജോസഫ് വിളിക്കുന്നതും.

ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ആണ് വസിഷ്ടിനെ തേടി എത്തിയിട്ടുള്ളത്. മിന്നൽ മുരളിക്ക് വേണ്ടി മുംബൈയിൽ പ്രമോഷന് വേണ്ടി പോയപ്പോൾ ടോവിനോയുടെയും ബേസിലിനുമൊപ്പമാണ് വസിഷ്ട് പോയത്. അവിടെവച്ച് യുവരാജ് സിങ്ങിനെ കാണാനിടയായി. വസിഷ്ടിനൊപ്പമുള്ള ചിത്രവും യുവി സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന് കുറിച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ ശ്രദ്ധനേടുന്ന ചിത്രം കൂടിയാണ്.അതേസമയം സിനിമയുടെ ഷൂട്ടിംഗിലെല്ലാം നിറഞ്ഞു നിൽക്കുന്നത് കൂത്താട്ടുകുളം, വാഗമൺ, വയനാട്, കർണാടകയിലെ ഹാസൻ എന്നിവിടങ്ങളിലായിരുന്നു.

120ഓളം ദിവസങ്ങൾ നീണ്ടുനിന്നായിരുന്നു ഷൂട്ടിംഗ്. ചിത്രത്തിൽ മിന്നൽ മുരളിയുടെ കഴിവുകൾ കണ്ടെത്തി കരുത്ത് നൽകുന്ന വേഷമാണ് വസിഷ്ടിന് ലഭിച്ചത്. ചുരുക്കിപ്പറഞ്ഞാൽ ചിത്രത്തിൽ ഒരു മുഴുനീള വേഷം ആയിരുന്നു ഈ കുട്ടി താരത്തെ തേടിയെത്തിയത്. ഷൊർണൂർ സ്വദേശി കൂടിയാണ് വസിഷ്ട്. എ യുപി സ്കൂളിലെ ആറാം ക്ലാസ് കാരനാണ്. മിന്നൽ മുരളി ലൊക്കേഷനിലെത്തി എൽഎസ്എസ് പരീക്ഷ എഴുതി വസിഷ്ട് സ്കോളർഷിപ്പും ഇതിനോടകം തന്നെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മിന്നൽ മുരളിക്ക് ശേഷം നിരവധി സിനിമകളാണ് വസിഷ്ടിന് വിളി വരുന്നത്.

സംസ്കൃതത്തിലെ ആദ്യ കുട്ടികളുടെ സിനിമയായ മധുരസ്മൃതത്തിലും വസിഷ്ട അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വസിഷ്ടിൻ്റെ മാതാപിതാക്കൾ അധ്യാപകരാണ്. വാണിയംകുളം പി ആർ എസ്സ്കൂ ളിലെ അധ്യാപകനായ പി ഉമേഷിൻ്റെയും അധ്യാപിക സി ജ്യോതികയുടെയും മകനാണ് വസിഷ്ട്. മിന്നൽ മുരളിയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ഫീച്ചറുകളിലും ട്രെയിലറുകളിലും പ്രൊമോ വീഡിയോകളിലുമെല്ലാം ടോവിനോയ്ക്കൊപ്പം വസിഷ്ടും നിറഞ്ഞു നിന്നിട്ടുണ്ട്.

Share this on...