മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം

in News 49,844 views

ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ബഷീറിനെയും കുടുംബത്തെയും തുടങ്ങിയത്. കാരണം ഷോയിലൂടെയാണ് ബഷീർ തനിക്ക് രണ്ട് ഭാര്യമാർ ഉള്ള വിവരം എല്ലാവരെയും അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും താരം കേൾക്കേണ്ടി വന്നു. ബഷീറിൻ്റെ കുടുംബവിശേഷങ്ങളറിയാൻ പ്രേക്ഷകർക്കും താൽപര്യമാണ്. രണ്ട് ഭാര്യമാർക്കൊപ്പവും മക്കൾക്കൊപ്പവും സന്തോഷത്തോടെ കഴിയുന്ന വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

രണ്ട് ഭാര്യമാരോടൊപ്പം സന്തോഷമായിട്ട് മുന്നോട്ടു പോകുന്നത് കാണുമ്പോൾ പ്രേക്ഷകർക്കും അത്ഭുതമാണ്. ഇവരുടെ വീട്ടിലെഎല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. കൂടാതെ ഇവരുടെ യാത്രകളും, മറ്റു വിശേഷങ്ങളും ബഷീറും മഷൂറയും പങ്കുവെക്കാറുമുണ്ട്. മഷൂറ ഗർഭിണിയാണെന്ന വിവരം ബഷീർ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. അത് കഴിഞ്ഞ് പിന്നീടുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. രണ്ടു ദിവസം മുൻപ് മഷൂറയുടെ ആഗ്രഹപ്രകാരം മാംഗ്ലൂരിലേക്ക് പോയിരുന്നു. ഈ വീഡിയോയും പങ്കുവെച്ചിരുന്നു. മാംഗ്ലൂർ യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് കണ്ട് ഞെട്ടിയിരിക്കുകയാണ് ബഷീറും കുടുംബവും. ബിബി ഹൗസിൽ കള്ളൻ കയറാൻ ശ്രമിച്ചതാണ് ബഷീറും സുഹാനയും വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.

കുറെ വീടുകളിൽ താമസിച്ചിട്ടുണ്ട് എങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ബിബി ഹൗസിൽ കള്ളൻ കയറി എന്ന ക്യാപ്ഷനോടെ ബഷീർ വീഡിയോ പങ്കുവെച്ചത്. ബ്ലോഗ് ചെയ്യുന്നതിനാൽ ആണ് ഞങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് ആളുകൾക്ക് കൃത്യമായി മനസ്സിലാകും. മാംഗ്ലൂരുവിലേക്ക് പോകുന്നതിൻ്റെ അന്ന് പങ്കുവെച്ച വീഡിയോ കള്ളൻമാർക്ക് എളുപ്പമായല്ലോ എന്ന് ആരോ കമൻ്റ് ചെയ്തിരുന്നുവെന്ന് ബഷീർ പറഞ്ഞു. അടുക്കളയോട് ചേർന്ന ഭാഗത്ത് ഒഴികെ മറ്റെല്ലാ സ്ഥലത്തും ക്യാമറകൾ വച്ചിട്ടുണ്ടായിരുന്നു. പുറകിലെ ഗ്രിൽ തകർത്ത് അടുക്കളയുടെ വാതിൽ തുറക്കാനായി ശ്രമിച്ചിരുന്നു. മുന്നിലെ ജനാലയുടെ കമ്പികളും തകർത്തിട്ടുണ്ട്.

പോലീസ് ഒക്കെ പരിശോധിച്ച ശേഷം സിസിടിവി ദൃശ്യങ്ങൾക്കായി വെയ്റ്റ് ചെയ്തു എങ്കിലും കണക്ഷൻ ലൂസ് ആയിരുന്നതിനാൽ അതും കിട്ടിയില്ല. ഇതൊക്കെ മനസ്സിലാക്കിയ ആരോ ആണ് മുൻവശത്തെ ജനൽ കമ്പി മുറിക്കാൻ ശ്രമിച്ചത്. മെയ് 17നാണ് അവസാനമായി റെക്കോഡായിട്ടുള്ളത്. അതിനുശേഷം ഉള്ളതൊന്നും റെക്കോർഡ് ആയിട്ടില്ല. നമുക്ക് ആവശ്യമുള്ള ഒന്നും കിട്ടിയില്ല എങ്കിലും മറ്റ് സ്ഥലങ്ങളിലെല്ലാം വെക്കുകയാണ്.ഇത് ഒരു അനുഭവമാണ്. പോലീസ് ആവുന്നത് പോലെ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അവർ എല്ലാം വന്ന് നോക്കി ഇരുന്നു. കള്ളൻ കയറിയെങ്കിലും വീട്ടിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ല. അത് ഭാഗ്യമാണെന്നാണ് ബഷീർ പറഞ്ഞത്.

കള്ളൻ കയറിയെന്നറിഞ്ഞെങ്കിലും പേടി ഉണ്ടെന്നായിരുന്നു സുഹാനയും മഷൂറയും പറഞ്ഞത്. നമ്മൾ കുറച്ചുകൂടി അലേർട്ട് ആവണമെന്ന് മഷൂറപറയുന്നു. ആളെ പിടിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട് . അതും ഞങ്ങൾ നോക്കിയില്ല. സുനുവും സൈനുവും നന്നായി പേടിച്ചിരിക്കുകയാണ്.പൊതുവെ സുരക്ഷിതമായ ഏരിയയാണ് ഇത്. എപ്പോഴും പ്രിപ്പേർഡായിട്ടാണ് ഇരിക്കുന്നത്. ആണുങ്ങൾ ഇല്ലെങ്കിലും പെണ്ണുങ്ങൾ ശക്തരാണെന്നായിരുന്നു സുഹാന പറഞ്ഞത്. സിസിടിവി ക്യാമറകൾ സെറ്റ് ചെയ്തിരിക്കുന്നവർ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കണം. വീഡിയോസ് ഒക്കെ റെക്കോർഡ് ആവുന്നുണ്ടോ എന്ന്.

വീഡിയോയ്ക്ക് താഴെ നിരവധി പേർ കമൻറുമായി എത്തിയിട്ടുള്ളത്. ആദ്യത്തെ വീഡിയോ കണ്ടപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു. നിങ്ങൾ ഇവിടെ ഇല്ലെന്ന് അറിഞ്ഞ് ആരോ ആവും കയറിയിട്ടുണ്ടാവുക.സിസിടിവി യുടെ കണക്ഷൻ ഫോണിലേക്കാക്കൂ. എവിടെയായാലും കാണാൻ കഴിയും. എവിടെയെങ്കിലും പോയി വന്നതിനുശേഷം ബ്ലോഗ് പോസ്റ്റ് ചെയ്യുക. പരസ്യമായി വീടുപൂട്ടി പോകുന്ന കാര്യം പറയരുത്. സുഹാന നന്നായി ബോൾഡായി സംസാരിച്ചു എന്ന തരത്തിലുള്ള കമൻ്റുകളാണ് കൂടുതലായും കമൻറുകൾ പങ്കുവെച്ചിരിക്കുന്നത്.

Share this on...