മലയാളത്തിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടി കെ ആർ വിജയയുടെ യഥാർത്ഥ ജീവിതം കണ്ടോ.

in News 1,498 views

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് കെ ആർ വിജയ. പിന്നീട് താരം സിനിമയിൽ അമ്മ വേഷങ്ങളിൽ എത്തിയിരുന്നു. ആദ്യകാലങ്ങളിൽ നായികയായി അഭിനയിച്ച കെ ആർ വിജയ പ്രായമായ റോളുകളിലാണ് പിന്നീട് സിനിമയിലേക്കെത്തുന്നത്. സിനിമാരംഗത്താണ് ഇപ്പോഴും താരം. നാടകങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച് പിന്നീട് സിനിമാ രംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു കെ ആർ വിജയ. നൃത്തം പഠിക്കാതെ തന്നെ താരം മികച്ച നർത്തകിയായി മാറുകയും ചെയ്തു. സിനിമയിലേക്ക് കടന്നു വരാൻ ഒരു വലിയ വഴിത്തിരിവായിരുന്നു കെ ആർ വിജയയ്ക്ക് ഉണ്ടായിരുന്നത്. ടെലിവിഷൻ സജീവമല്ലാത്ത ഒരു കാലം കൂടിയായിരുന്നു അത്. ടെലിവിഷൻ പരിപാടി ഇന്ത്യയിൽ വന്നാൽ എങ്ങനെയായിരിക്കുമെന്ന് ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് കാണിക്കാൻ വേണ്ടി ഒരു സുന്ദരിയായ പെൺകുട്ടി നൃത്തം ചെയ്തു.

ആ പെൺകുട്ടി ആയിരുന്നു കെ ആർ വിജയ.കെ ആർ വിജയുടെ നൃത്തംത്തം ഒരു ക്യാമറയിൽ ഷൂട്ട് ചെയ്ത് മോണിറ്ററിൽ കാണിക്കുകയും ചെയ്തു. ഈ പരിപാടി തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ശ്രദ്ധേയമായി. ഈ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട കാലത്ത് ജെമിനി ഗണേശൻ ആണ് വിജയിയെ കാണുന്നതും താരം സുന്ദരിയാണെന്നും, സിനിമയിൽ അഭിനയിക്കണം എന്നും പറയുന്നത്. ഇങ്ങനെയാണ് സിനിമ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്.നാട്ടിൽ വരുന്നതിന് മുൻപേ താനൊരു ടിവി താരമായി എന്നായിരുന്നു ഈ കാര്യങ്ങളെക്കുറിച്ച് താരം പറഞ്ഞത്. പിന്നാലെ തന്നെ പതിനഞ്ചാമത്തെ വയസ്സിൽ താൻ സിനിമയിൽ എത്തി എന്നും പറയുന്നുണ്ട്. കർപ്പകം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിലെ നടിമാരിൽ മുന്നിൽ ആയി മാറുവാൻ വിജയയ്ക്ക് സാധിക്കുകയും ചെയ്തു. പിന്നീട് സിനിമയിൽ വളരെയധികം തിരക്കുള്ള ഒരു നായികയായി വളർന്നുവരാൻ ഒരുപാട് സമയം ഒന്നും എടുത്തിരുന്നില്ല എന്നതാണ് സത്യം. നാല് ഭാഷകളിലും മാറിമാറി കൈനിറയെ അവസരങ്ങൾ ലഭിച്ചു. അതിനിടെ വിവാഹം നടന്നു. സുദർശനം ചിറ്റിപ്പാട് ഉടമസ്ഥനായ സുദർശൻ വേലായുധനെയാണ് വിവാഹം കഴിച്ചത്. പിന്നെ കോടിശ്വരിയായി ജീവിക്കുകയായിരുന്നു താരമെന്നതാണ് സത്യം. ഭർത്താവ് തനിക്ക് സമ്മാനമായി വാങ്ങിച്ചു തന്നത് ഒരു വിമാനമാണ് എന്നും നടി പറയുന്നു.

ആ വിമാനത്തിൽ താൻ യാത്ര ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു. സ്വന്തമായി വിമാനം ഉള്ള ഒരു നടിയായി ആദ്യകാലത്തുതന്നെ മാറിയ ഒരു വ്യക്തിയും കെ ആർ വിജയിയായി മാറിയിരുന്നു എന്ന് തന്നെ പറയേണ്ടിവരും. പിൽക്കാലത്ത് അമ്മ വേഷങ്ങളിൽ തിളങ്ങിനിന്നു. ദിലീപിൻ്റെ അമ്മയും മോഹൻലാലിൻ്റെ അമ്മയുമായും ഒക്കെ മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു കെ ആർ വിജയ തിളങ്ങിയിട്ടുണ്ട്. മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വളരെ മികച്ച പ്രകടനം തന്നെയാണ് നടി കാഴ്ച വച്ചിരുന്നത്. നടിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
All rights reserved News Lovers.

Share this on...