മലയാളത്തിന്റെ പ്രിയ നടൻ കോട്ടയം നസീറിനെ “തട്ടിക്കൊണ്ടു പോയി”…. സംഭവം ചുർച്ചയാകുന്നു.!!

in News 4 views

മലയാളത്തിൽ അനുകരണ കലയെ ജനപ്രിയമാക്കിയ താരമാണ് കോട്ടയം നസീർ. സിനിമാ നടൻ എന്നതിനപ്പുറം മലയാളികൾ അദ്ദേഹത്തെ സ്‌നേഹിക്കുന്നതും മിമിക്രി താരമായാണ്. ഇപ്പോൾ ഗൾഫിൽ വച്ച് ഉണ്ടായ ത,ട്ടി,ക്കൊ,ണ്ടു പോകൽ അനുഭവം പറയുകയാണ് അദ്ദേഹം. സഞ്ചാരം ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ കോമഡി കസിൻസ് എന്ന ഷോയുമായി ദുബായിൽ പോയപ്പോൾ തന്നെ എയർപോർട്ടിൽ നിന്ന് ചിലർ ത,ട്ടി,കൊ,ണ്ട് പോയെന്ന് പറയുകയാണ് അദ്ദേഹം. ‘ഒരിക്കൽ കോമഡി കസിൻസ് എന്ന ഷോയുമായി ഞങ്ങൾ ദുബായിൽ പോയി. അന്ന് വാമനപുരം ബസ് റൂട്ട് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയമാണ് അതിനാൽ തന്നെ പോയി വന്നാണ് ഷോ ചെയ്തുകൊണ്ടിരുന്നത്.

നാട്ടിൽ ഷൂട്ടിംഗ് ഉള്ള സമയത്ത് ദുബായിൽ നിന്ന് വരും പിന്നും തിരിച്ചു പോകും. അങ്ങനെ ഒരു ദിവസം ഞാൻ ദുബായിൽ ചെന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു വിദേശ വനിത എന്നെ സ്വീകരിക്കാനായി എത്തി.എയർപോർട്ടിലെ ആൾക്കാരുടെ ഡ്രസ്സ് ആണ് അവർ ധരിച്ചിരുന്നത്. എനിക്കൊരു പൂവ് ഒക്കെ തന്നു. ഇതുവരെ കാണാത്ത ഒരു സ്വീകരണം ആയിരുന്നു അത്. അവർ തന്നെ എല്ലാ ഫോർമാലിറ്റീസും ചെയ്തിട്ട് എന്നെ പുറത്തേക്ക് കൊണ്ടുപോയി ഒരു കാറിൽ ഇരുത്തി എന്നിട്ട് എന്നോട് പറഞ്ഞു നിങ്ങളെ ത,ട്ടി,ക്കൊ,ണ്ടു പോവുകയാണ് എന്ന്. എനിക്ക് ആകെ ഷോക്കായി പോയി. എന്തിനാ എന്നെ കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോൾ കാറിൽ ഇരുന്ന ആൾ എന്നോട് പറഞ്ഞു കാര്യമുണ്ട് രണ്ട് ദിവസം കഴിയട്ടെ എന്ന്.

ലേബർ ക്യാമ്പ് ഒക്കെ ഉള്ള വഴിയിൽക്കൂടി എന്നെയും കൊണ്ട് പോകുമ്പോൾ ആൾക്കാർ എന്നെ നോക്കുന്നുണ്ട് അവർ അറിയാവുന്ന ആളായോണ്ടാണ് അങ്ങനെ നോക്കിയത്. എന്നാൽ എനിക്ക് എല്ലാവരും കൂടി ചേർന്ന് എന്നെ എവിടയോ എന്തോ ചെയ്യാൻ കൊണ്ട് പോകുന്നു എന്ന പേടിയായിരുന്നു. സംഭവം ഞങ്ങളെ കൊണ്ടുപോയ സ്‌പോൺസറും എന്നെ ത,ട്ടി,കൊ,ണ്ടു പോകുന്ന ആളും തമ്മിൽ പ്രശ്‌നമുണ്ട്.

അതിനാൽ എന്നെ പിടിച്ചുവെച്ച് വില പേശാം എന്ന് വിചാരിച്ചാണ് കൊണ്ടുപോയത്. എന്നിട്ട് ഒരു വീട്ടിലേക്ക് കൊണ്ടുപോയി വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം ഇവിടെ ആണെന്ന് പറഞ്ഞു എന്നിട്ട് പാസ്‌പോർട്ട് ഒക്കെ വാങ്ങിച്ചു വെച്ചു. അതോടെ ഞാൻ പെട്ടുപോയി. എനിക്ക് കൂടെയുള്ളവരെ ആരെയും കോണ്ടാക്ട് ചെയ്യാനുള്ള ഒരു മാർഗവും ഇല്ലായിരുന്നു. അവരെല്ലാം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്നെ ആരോ ത,ട്ടി,ക്കൊ,ണ്ടു,പോ,യ,ത് അവർ അറിഞ്ഞു. രണ്ട് ദിവസം അവിടെ താമസിച്ചു. പക്ഷേ ത,ട്ടി,ക്കൊ,ണ്ട് പോയെന്ന് പറഞ്ഞ് ആരും ഉ,പ,ദ്ര,വി,ച്ചി,ട്ടി,ല്ല കൃത്യസമയത്ത് ആഹാരം തരുമായിരുന്നു ഇടയ്ക്ക് ആ മനുഷ്യൻ വരും തമാശ പറയും പോകും. അങ്ങനെയായിരുന്നു അവിടത്തെ രണ്ട് ദിനം.’ കോട്ടയം നസീർ പറയുന്നു. അവസാനം കൂടെ ഉള്ളവർ പോലീസ് പരാതി ഒക്കെ കൊടുക്കും എന്ന് പറഞ്ഞു പ്രശ്‌നം കോംപ്രമൈസ് ആയി താൻ തിരിച്ചെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this on...