മരുന്നുകൾ തുപ്പിക്കളയും. ഇപ്പോഴും അച്ഛന് അലോപ്പതി ഇഷ്ടമില്ല. വളരെ ബുദ്ധിമുട്ടി മരുന്നു കഴിപ്പിക്കുന്നു

in News 124 views

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നടനാണ് ശ്രീനിവാസൻ. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് അടുത്തിടെ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് മുപ്പതിനാണ് ശ്രീനിവാസന് ന്നെഞ്ചുവേദന അനുഭവപ്പെടുന്നതും, തുടർ ന്ന് ആശുപത്രിയിൽ എത്തിക്കുന്നതും. തുടർന്ന് തിരികെ വീട്ടിലെത്തിയ താരഞ്ഞിൻ്റെ ദയനീയമായ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.എല്ലാം സെലിബ്രിറ്റികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുള്ളതുപോലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ ശ്രീനിവാസൻ മ.രി.ച്ചു.വെന്ന തരത്തിലും, സോഷ്യൽ മീഡിയയിൽ വാർത്തകൾ വരികയും ചിലർ ആ.ദ.രാ.ഞ്ജ.ലി.കൾ അറിയിക്കുകയും ചെയ്തിരുന്നു. കാര്യമറിയാതെ വ്യാ.ജ.വാ.ർ.ത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ സിനിമ രംഗത്തുള്ളവരടക്കം രംഗത്ത് വരികയും ചെയ്തിരുന്നു.

അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതിനോടും, വിൽക്കുന്നതിനോടും താല്പര്യം ഇല്ലാത്ത ശ്രീനിവാസൻ പലവട്ടം ഈ വിഷയത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പറഞ്ഞിട്ട് അസുഖം വന്നപ്പോൾ മുന്തിയ ആശുപത്രികളിൽ ഒന്നിൽ ചികിത്സ തേടിയ ശ്രീനിവാസൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോപ്പതി ഡോക്ടർമാർ അടക്കമുള്ളവർ വിമർശിച്ചിരുന്നു. ഇംഗ്ലീഷ് മരുന്നുകളോട് ശ്രീനിവാസൻ്റെ ഇപ്പോഴത്തെ സമീപം എങ്ങനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.’ അച്ഛന് അലോപ്പതിയിൽ താൽപര്യമില്ലെന്നും, അച്ഛൻ്റ വായിൽ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണെന്നും ആണ് ധ്വാൻ പറയുന്നത്. ചിലപ്പോൾ മരുന്ന് തുപ്പാനും ശ്രീനിവാസൻ ശ്രമിക്കുന്നുവെന്നും ധ്വാൻ പറയുന്നു.

ഇപ്പോൾ രോഗം ഭേദമായി വീട്ടിലെത്തിയ ശ്രീനിവാസൻ വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യത്തിൽ നല്ല പുരോഗതിയുണ്ട് താരത്തിന്. ആഞ്ചിയോഗ്രാമിൽ ധമനികളിൽ രക്തം ഒഴുക്കിന് തടസ്സമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ബൈപ്പാസ് സർജറിക്ക് താരത്തെ വിധേയമാക്കിയത്. സ്ട്രോക്ക് വന്നതിനാൽ സംസാരത്തിനടക്കം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും ഇപ്പോൾ അതിനൊക്കെ നല്ല മാറ്റം വന്നിട്ടുണ്ടെന്നും, വലിയ പോസിറ്റീവ് കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ധ്വാൻ ശ്രീനിവാസൻ പറയുന്നു.

‘കീടം’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.രജീഷ വിജയനാണ് കീടത്തിൽ നായികയായി എത്തുന്നത്. രാഹുൽ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ബാബുവും മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. കോക്കോ എന്ന ചിത്രത്തിനുശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മെയ് 20ന് ചിത്രം തിയേറ്ററുകളിലെത്തും. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ തന്നെയാണ്. ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.
All rights reserved News lovers.

Share this on...