മമ്മൂട്ടിക്ക് ഒപ്പം ഉള്ള ചിത്രം ഇട്ടപ്പോൾ അധിക്ഷേപം – അതേ ഞാൻ പുലയൻ ആണ് യുവാവിന്റെ കുറിപ്പ് വൈറൽ

in News 265 views

തൊലിയുടെ നിറവും ജാതിവാദം കൊണ്ട് വ്യക്തിത്വത്തിനെ അളക്കുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി സംവിധായകൻ അരുൺ രാജ്.മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ജാതി അധിക്ഷേപ കമൻറ് ലഭിച്ചതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് അരുൺരാജ്. മമ്മൂട്ടിയ്ക്കൊപ്പം ഒരു ചിത്രം പങ്കിട്ട് ബാക്കി പുറകെ എന്ന തലക്കെട്ടോടെയാണ് അരുൺരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിനാണ് അധിക്ഷേപ കമൻ്റ് വന്നത്. ഇവനാണോ അരുൺരാജ്.

മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ഈ കറുത്തിരിക്കുന്നവൻ ആണോ. പുലയൻമാർക്ക് ആർക്കും മമ്മൂക്ക ഡെയ്റ്റ് കൊടുക്കില്ല. ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ. പുലയൻ്റെ മോൻ. ഈ സ്ക്രീൻഷോട്ട് പറഞ്ഞിട്ടാണ് അരുണിൻ്റെ മറുപടി. ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന്. എൻ്റെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത്. അതിൻ്റെ പ്രൊഡ്യൂസേഴ്സ്, അതിൻ്റെ ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെയാണ്.മമ്മൂക്ക യെ എനിക്ക് വ്യക്തിപരമായി അറിയാം.

പുള്ളി ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അരുൺ രാജ് മറുപടിയായി പറയുന്നു. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ: ‘ പ്രിയ സുഹൃത്തുക്കളെ, ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ കൂടെ നിൽക്കുന്ന പോസ്റ്റ് ഇട്ടത്. എല്ലാവരും കണ്ടു കാണും. അതിൻ്റെ താഴെ വന്ന ഒരു കമൻ്റ്. കണ്ടിട്ടില്ലാത്തവർക്ക് ഞാൻ ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാൻ വന്നത് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു.

ഞാൻ പുലയനാണെന്ന്. ഞാൻ എൻ്റെ ജാതി മതം നിറം എവിടെയും മറച്ചുവെച്ചില്ല. എൻ്റെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത്. അതിൻ്റെ പ്രൊഡ്യൂസേഴ്സ്, ഡയറക്ടേഴ്സെല്ലാം കൂടെ നിന്നതും. ഇനി ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെതന്നെയാണ്. മമ്മൂക്കയ എനിക്ക് വ്യക്തിപരമായി അറിയാം. പുള്ളി ജാതി-മത വ്യത്യാസമില്ലാതെ

Share this on...