മകനും മാതാപിതാക്കളും കണ്‍മുന്നില്‍ മു,ങ്ങി,ത്താ,ണു.. അലറിക്കരഞ്ഞ് സ്‌നേഹ.

in News 407 views

നെഞ്ചുരുകുന്ന ദുരന്തവാർത്തയ്ക്കാണ് ഇന്നലെ തൃശ്ശൂർ ജില്ലയിലെ കരുവന്നൂറുകാർ സാക്ഷ്യംവഹിച്ചത്. കാർ പുഴയിലേക്ക് മറിഞ്ഞ് അതിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞടക്കം മൂന്നുപേരുടെ മ,ര,ണ,വാർത്ത അക്ഷരാർത്ഥത്തിൽ നാട്ടുകാരെ മുഴുവൻ കണ്ണീരിലാഴ്ത്തുകയായിരുന്നു. ഇന്നലെയാണ് കരിമ്പള്ളം ബണ്ട് റോഡിൽ നിന്നും കാർ കരുവണ്ണൂർ പുഴയിലേക്ക് മറിഞ്ഞത്.ചീരാച്ചിയിലെ രാജേന്ദ്രബാബു, ഭാര്യ സന്ധ്യ, പേര കുട്ടി സമർത്ഥ് എന്നിവരാണ് മ,രി,ച്ച,ത്. ഒരു കല്യാണത്തിൽ പങ്കെടുക്കാനായാണ് മുത്തശ്ശിയുടെ മടിയിൽ ഇരുന്ന് ആറുവയസ്സുകാരൻ സമർത്ഥ് പോയത്.

സന്ധ്യയുടെയും രാജേന്ദ്രബാബുവിൻ്റെയും മകൻ ശരത്തും ഇവർക്കൊപ്പം കാറിലുണ്ടായിരുന്നു. ശരത് അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അച്ഛനും അമ്മയും തൻ്റെ മകനും സഹോദരനും സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു കാറിൽ അമ്മാവനും അമ്മായിക്കും ഒപ്പമാണ് സമർത്ഥിൻ്റെ അമ്മ സ്നേഹ യാത്രചെയ്തത്. എതിരെവന്ന കാറിനെ കടന്നുപോകുവാൻ രാജേന്ദ്രബാബുകാർ റോഡിൻ്റെ താഴ്ചയുള്ള വീതി കൂടിയ ഭാഗത്തേക്ക് റിവേഴ്സ് എടുത്ത് നിർത്തിയിരുന്നു. ഇവിടെനിന്ന് മുകളിലേക്ക് കയറിയാൽ റോഡ് ഏകദേശം പകുതിയായി കുറയുന്ന ഭാഗമാണ്. കാറിലിരുന്ന് നോക്കിയാൽ ഈ അപകടം തിരിച്ചറിയാൻ പറ്റില്ല. രാജേന്ദ്രബാബു കാർമുകളിലേക്ക് കയറ്റിയപ്പോൾ കാറിന് വേഗം കൂടിയതും മതിലിൽ തട്ടുമെന്ന സ്ഥിതി ആയപ്പോൾ സ്റ്റീയറിംഗ് വലത്തോട് തിരിക്കുകയും കാർ നേരെ പുഴയിലേക്ക് മറിയുകയായിരുന്നു.

ഓട്ടോമാറ്റിക് കാർ ആയതിനാൽ ബ്രെയ്ക്കിന് പകരം ആക്സിലേറ്ററിൽ കാൽ അമർത്തി എന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. കാറിലുണ്ടായിരുന്ന സഹോദൻ ശരത് പുറത്തേക്ക് തെറിച്ചു രക്ഷപ്പെട്ടത് പോലെ മറ്റുള്ളവരും കാറിൽ നിന്ന് പുറത്തെത്തുമെന്നാണ് പ്രതീക്ഷിച്ചത്. ഇതിനിടെ അവർ നോക്കി നിൽക്കെ തന്നെ 15 അടി താഴ്ചയിലേക്ക് കാർ മുങ്ങി താഴുകയായിരുന്നു. ആശുപത്രിയിൽ എത്തിയാൻ ജീവൻ രക്ഷിക്കാനാകും എന്ന പ്രതീക്ഷയും വെറുതെയായി എന്നറിഞ്ഞപ്പോൾ സ്നേഹ ആകെ തളർന്നു വീഴുകയായിരുന്നു .ചീരാച്ചി ശ്രീവിഹാറിൽ രാജേന്ദ്രബാബുവിൻ്റെ മകൾ സ്നേഹയുടെ മകനാണ് സമർത്ഥ്. ബംഗളൂരുവിലാണ് സ്നേഹയും ഭർത്താവ് ശ്യാമും സമർത്ഥും താമസം.

ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സമർത്ഥ്. രാജേന്ദ്രബാബുവിൻ്റെ ഭാര്യ സന്ധ്യയുടെ വല്യമ്മയുടെ കൊച്ചു മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഞായറാഴ്ച അമ്മയോടൊപ്പമാണ് സമർത്ഥ് ചീരാച്ചിയിൽ എത്തിയത്. മുത്തച്ഛനോടുള്ള ഇഷ്ടം മൂലമാണ് അവൻ അമ്മ സഞ്ചരിച്ചിരുന്ന കാറിൽ കയറാതെ മുത്തച്ഛനോടൊപ്പം കാറിൽ കയറിയത്. ശ്യാംദോഹയിലേക്ക് പോയതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മുത്തച്ഛനോടൊപ്പം കണ്ട കൊച്ചു സമർത്ഥിന് മെസ്സിയെ പോലെ കളിക്കണം എന്നായിരുന്നു ആഗ്രഹം. ഇന്നലെ രാവിലെ ഉറക്കം ഉണർന്ന ഉടനെ അവൻ ആഗ്രഹം മുത്തച്ഛനോട് പറഞ്ഞു.

കൊച്ചുമകൻ്റെ ആഗ്രഹം കേട്ടപ്പോൾ രാജേന്ദ്രബാബുവിന് വെറുതെ ഇരിക്കാൻ ആയില്ല. അവനോടൊപ്പം അദ്ദേഹവും കളിച്ചു .ഫുട്ബോൾ കളിച്ചു കൊതി തീരും മുൻപാണ് കല്യാണ വീട്ടിലേക്ക് മുത്തച്ഛൻ്റെ മടിയിലിരുന്നത് അവൻ യാത്രയായത്. ആ യാത്ര അവസാനത്തെ യാത്രയാകുമെന്ന് അവരാരും അപ്പോൾ അറിഞ്ഞിരുന്നില്ല. വെള്ളത്തിൽനിന്നും സമർത്ഥിനെ പൊക്കിയെടുത്തപ്പോൾ ജീവൻ്റെ തുടിപ്പ് അവശേഷിച്ചിരുന്നു. അത് തിരിച്ചറിഞ്ഞ എസ് ഐ അരുൺ പോലീസിൽ എത്തും മുൻപ് അഗ്നിരക്ഷാ സേനയിൽ ജോലി ചെയ്തതിൻ്റെ അനുഭവത്തിൽ കുട്ടിയെയും വാരിയെടുത്ത് സമീപത്തെ ആംബുലൻസിലേക്ക് പായുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി തുടർച്ചയായി കുട്ടിക്ക് കൃത്രിമശ്വാസവും നൽകിക്കൊണ്ടിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

Share this on...