ഭർത്താവിനെ മീന യാത്രയാക്കിയത് ഇങ്ങനെ. സാഗറിൻ്റെ ചുണ്ടുകളിലൂർന്ന വെള്ളം തുടച്ച് തലോടി.

in News 13,697 views

ഇന്നലെ അ.ന്ത.രിച്ച തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവിന് അ.ന്ത്യാ.ഞ്ജ.ലി അർപ്പിക്കാൻ താരങ്ങൾ മുഴുവൻ മീനയുടെ ചെന്നൈയിലെ വസതിയിലേക്ക് ഒഴുകിയെത്തിയ കാഴ്ചയാണ് കണ്ടത്. പൊതു ദർശനവേളയിൽ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും എത്തിച്ചേർന്നിരുന്നു. തൊണ്ണൂറ്റി അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിൽ നിന്നും രോഗപീഡകളിൽ നിന്നും മുക്തിനേടിയാണ് കഴിഞ്ഞ ദിവസം മീനയുടെ ഭർത്താവ് ഇഹലോക വാസം വെടിഞ്ഞത്. ഭർത്താവിൻ്റെ മ.ര.ണ.ത്തിൽ നെഞ്ചു പിളരുന്ന വേദനയിലും പിടിച്ച് നിൽക്കുകയായിരുന്നു മീന. സാഗർ തൻ്റെയും മകളുടെയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു മീനയുടെ വിശ്വാസം. എന്നാൽ അത് തെറ്റി എന്ന് അറിഞ്ഞ ആദ്യമണിക്കൂറുകളിൽ മീന നിയന്ത്രണംവിട്ടു കരഞ്ഞു. പക്ഷേ, പതിയെ മീന ആ യാഥാർത്ഥ്യം ഉൾകൊണ്ടു.

താൻ കരഞ്ഞാൽ, വീണുപോയാൽ അതിനേക്കാൾ തകർന്നു പോകുന്നത് തൻ്റെ 11 വയസ്സുള്ള മകൾ നൈനിക ആണെന്ന്. പിന്നെ ഒരു തരം നിർവികാരമായ അവസ്ഥയിലായി മീന. അവസാനമായി കാണാൻ പൊതുദർശനത്തിന് എത്തിച്ചപ്പോൾ എന്തിന് തങ്ങളെ തനിച്ചു വിട്ടുപോയി എന്ന് വിദ്യാസാഗറിനോട് ചോദിക്കുകയായിരുന്നു മീന. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഇനി കരയാൻ കണ്ണീരില്ലാത്ത മറ്റൊരു അവസ്ഥയിലായിരുന്നു മീന. പക്ഷേ അനുശോചനങ്ങൾ അറിയിക്കാൻ എത്തിയ സിനിമാരംഗത്തെ എല്ലാവരെയും കണ്ടു മീന സംസാരിച്ചു. സംസ്കാര ചടങ്ങുകളിൽ തൻ്റെ പ്രിയപ്പെട്ടവന് അവസാനമായി നീരും പൂവും നൽകി കാൽക്കൽ നമസ്കരിച്ചു. വിദ്യാസാഗറിൻ്റെ ചുണ്ടുകൾക്കിടയിലൂടെ ഊർന്ന് വീണ വെള്ളം തുടച്ചു മാറ്റി.

മീന കരഞ്ഞില്ലെങ്കിലും കാണുന്നവരുടെ ഹൃദയം തകരുന്ന കാഴ്ചയായിരുന്നു അത്. പക്ഷെ മൃ.ത.ദേ.ഹം സംസ്കരിക്കാൻ ആയി കൊണ്ടുപോകുമ്പോൾ അതുവരെ കരുതിവെച്ച ധൈര്യമെല്ലാം മീനക്ക് ചോർന്നുപോയി. പൊട്ടി കരച്ചിലോടെ തളർന്നിരുന്നുപോയ അമ്മയെ ആശ്വസിപ്പിച്ചത് മകൾ നൈനിക ആണ്. അമ്മ കരഞ്ഞാൽ ഞാനും കരയുമെന്ന മകളുടെ വാക്കുകളാണ് ഇനി മീനയുടെ മുന്നോട്ടുള്ള ജീവിതത്തിന് ഊർജ്ജം. അമ്മയ്ക്കരികിൽ നിന്നും മാറാതെ അമ്മയെ ആശ്വസിപ്പിക്കുകയാണ് നൈനിക. ഇന്നലെ വൈകിട്ടോടെ ബസന്ത് നഗർ ശ്മ.ശാ.നത്തിൽ വിദ്യാസാഗറിൻ്റെ സം.സ്കാ.ര ചടങ്ങുകൾ നടന്നു.
All rights resevred News Lovers.

Share this on...