ഭാര്യവീട് സ്വന്തം വീടായി കാണാൻ എനിക്ക് നാണക്കേടില്ല. ചിലർക്ക് ഭാര്യവീട്ടിൽ താമസിച്ചാൽ നാണക്കേടാണ്.

in News 58 views

ഭാര്യവീട്ടിൽ താമസിക്കുന്നത് നാണക്കേടാണെന്ന് ഭാവിക്കുന്നവരോട് ഹൃദ്യമായ കുറിപ്പിലൂടെ മറുപടി പറയുകയാണ് ഷെബിൻ മുഹമ്മദ്. നമ്മുടെ വീട് കഴിഞ്ഞാൽ ഏതു പാതിരാത്രിയിലും ഒട്ടും അമാന്തിക്കാതെ കയറിച്ചെല്ലാവുന്ന ഒരേയൊരു വീട് നമ്മുടെ ഭാര്യമാരുടെ വീടാണെന്ന ആമുഖത്തോടെയാണ് ഷബിൻ തുടങ്ങുന്നത്. മരുമകനെന്ന മേലുങ്കി പട്ടം ധരിക്കാതെ ഒരു മകനായി ആ വീട്ടിലേക്ക് കയറി പോകുന്നവർ എത്ര പേരുണ്ടെന്ന് ഷെബിൻ ചോദിക്കുന്നു. അവിടത്തെ അച്ഛനും അമ്മയും കേവലം ആണ്ടിലൊരിക്കൽ ആരെയോ ബോധിപ്പിക്കാൻ എന്ന രീതിയിൽ കാണേണ്ടവർ മാത്രമാണോ എന്നും ഷെബിൻ ചോദിക്കുന്നുണ്ട്. ഫേസ്ബുക്കിൽ ഷെബിൻ പങ്കുവെച്ച് സ്നേഹ കുറിപ്പ് നിരവധി പേരാണിപ്പോൾ ഷെയർ ചെയ്തിട്ടുള്ളത്.

ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിൻ്റെ പൂർണരൂപം ഇങ്ങനെ. പണ്ടെപ്പോഴോ എവിടെയോ വായിച്ച വരികൾ ആണ് ഇത്. നമ്മുടെ വീട് കഴിഞ്ഞാൽ ഏതു പാതിരാത്രിയിലും ഒട്ടും അമാന്തിക്കാതെ കയറി ചെല്ലാവുന്ന ഒരേ ഒരു വീട് ഈ ലോകത്തിൽ ഉണ്ടെങ്കിൽ അത് നമ്മുടെ ഭാര്യമാരുടെ വീടാണ്. എൻ്റെ കളിക്കൂട്ടുകാർ അടങ്ങുന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ട്. പലപ്പോഴും അവർ എന്നെ കളിയാക്കാൻ തമാശയ്ക്ക് പറയുന്ന ഒരു കാര്യമുണ്ട്. നാട്ടിൽ വന്നാൽ ഷബിനെ കാണാൻ ആനക്കാംപൊയിൽ പോകണം. അതെ,എൻ്റെ പ്രിയ സഖിയുടെ നാടാണ് ഈ പറഞ്ഞ സ്ഥലം അവർ പറഞ്ഞത് ശരിയാണ്. ഞാൻ നാട്ടിലുള്ളപ്പോൾ ആഴ്ചയിൽ മിക്കവാറും രണ്ടുദിവസം മാണിക്യ പെയിലെ വീട്ടിൽ ആയിരിക്കും. അത് പറയാൻ എനിക്കൊരു കുറച്ചിലുമില്ല. എല്ലാ ഭാര്യമാക്കും നമ്മുടെ ഭാര്യമാർ നമ്മുടെ അച്ഛനമ്മമാരെ സ്വന്തം അച്ഛനമ്മമാരെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും വേണം.

നല്ല കാര്യമാണ്. എന്നാൽ നമ്മൾ എത്ര പേർ നമ്മുടെ ഭാര്യയുടെ അച്ഛനെയും അമ്മയെയും സ്വന്തം പോലെ കരുതുന്നുണ്ട്. എത്രപേർ ഭാര്യവീട് എന്ന് പറയാതെ സ്വന്തമായി കാണുന്നവരുണ്ട്. ദിവസം ഒരു ഉപാധികളില്ലാതെ അവിടുത്തെ അച്ഛനെയും അമ്മയെയും ഫോൺ വിളിച്ചു അന്വേഷിക്കുന്നവർ ഉണ്ട്. നമ്മളിൽ എത്ര പേർ മരുമോൻ എന്ന മേലങ്കി പട്ടം ധരിക്കാതെ ഒരു മകനായി ആ വീട്ടിലേക്ക് കയറി പോകുന്നവരുണ്ട്. അവിടുത്തെ അടുക്കളയിൽ പോയി ഉമ്മയുടെ കയ്യിൽ നിന്നും ചുട്ടെടുക്കുന്ന മധുരപലഹാരങ്ങൾ ചൂടാറുന്നതിനു മുമ്പ് വാങ്ങി കഴിക്കുന്നവർ ഉണ്ട്. അടുക്കളയിലോ, ഹാളിലോ ഇരുന്ന് അനിയത്തികുട്ടിമാരും അളിയന്മാരുമായി അന്ധാക്ഷരി മത്സരവും, ഡാൻസ് കളിച്ച വരുണ്ട്. എത്രപേർ അവിടുത്തെ അച്ഛനുമമ്മയയും പുറത്തുപോകുമ്പോൾ കൂടെ കൂട്ടി ബീച്ചിലും സിനിമയ്ക്കും കൊണ്ടുപോയിട്ടുണ്ട്.

ഭാര്യ വീടിൻ്റെ അയൽവീട്ടുകാരും, നാട്ടുകാരുമായി ആത്മാർത്ഥമായി സൗഹൃദം സൂക്ഷിക്കുന്നവർ ഉണ്ട്. എല്ലാവരും ഇല്ലെങ്കിലും ഞാൻ ഇതൊക്കെ പറയുമ്പോൾ പലരുടെയും നെറ്റി ചുളിയും. അയ്യേ ഭാര്യ വീട്ടിൽ പോയി അവിടുത്തെ അടുക്കളയിൽ ഇരിക്കുകയോ. പലർക്കും ഇപ്പോഴും നമ്മുടെ ഭാര്യ വീട് അന്യ വീടാണ്. എന്തെങ്കിലും ആവശ്യങ്ങൾക്ക് പലഹാര പ്രതിയുമായി പോകാൻ പറ്റുന്ന, വിവാഹം പോലുള്ള കാര്യങ്ങൾ വരുമ്പോൾ വീട്ടിലെ മൂത്ത മരുമോൾ എന്ന് പറഞ്ഞ് ഷോ കാണിക്കാൻ പറ്റുന്ന, മാസങ്ങൾക്കപ്പുറം പേരിനു വേണ്ടി വണ്ട് ഒന്ന് തല കാണിച്ചു പോകുന്ന, ഇനിയെങ്ങാനും ഒരു ദിവസം നിൽക്കേണ്ടി വന്നാൽ സൂര്യനുദിക്കുന്നതിനും, കോഴി കൂവുന്നതിനും മുൻപ് വണ്ടിയെടുത്തു തിരികെ നാട്ടിലേക്ക് പോവുന്നവരാണ് ഭൂരിപക്ഷമാളുകളും.

ഭാര്യവീട്ടിൽ ഇടയ്ക്കിടെ പോകുന്നത് പലർക്കും വലിയ നാണക്കേടാണ്. ഞാൻ കഴിഞ്ഞ ദിവസം ഭാര്യ വീട്ടിലാണ് താമസിച്ചത് എന്ന് തൻ്റെ കൂട്ടുകാരോട് പറയുന്നത് പലർക്കും നാണക്കേടാണ്.അങ്ങനെ നാണിച്ചും, പാത്തും പതുങ്ങിയും നാട്ടുകാരെയും കൂട്ടുകാരെയും തന്നെ വകയിലുള്ള അമ്മാവനെ പോലുള്ള സകല ബന്ധുക്കളെയും ബോധിപ്പിച്ചു പേരിനുപോയി ഒരു പണിയും ഇല്ലെങ്കിലും നേരം വെളുക്കും മുൻപ് തിരിച്ചു വരേണ്ട ഒരു സ്ഥലമാണോ ഭാര്യവീട്. നമ്മളെ അത്രയ്ക്കും അസ്വസ്ഥർ ആക്കുന്നരാണോ അവിടെയുള്ളത്. പലരും ഞാൻ എൻ്റെ ഭാര്യ വീട്ടിൽ പോയിട്ട് ഒരു വർഷമായി എന്ന് വലിയ അഹങ്കാരത്തോടെയും, ഞാൻ എൻ്റെ ഭാര്യ വീട്ടിൽ പോയാൽ ജസ്റ്റ് ഒരു കട്ടൻ ചായ കുടിച്ചോ, അടുത്ത വണ്ടിക്ക് തിരിച്ചുവന്നു എന്നൊക്കെ വലിയ എന്തോ സംഭവം പോലെ പറയുന്നത് കേൾക്കുമ്പോൾ ആശ്ചര്യം തോന്നും.

Share this on...