ഭാര്യയുടെ വേർപാടിൽ മനമുരുകി ജീവിക്കുന്ന ബിജു നാരായണന്റെ ജീവിതം…

in News 221 views

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് ബിജു നാരായണൻ. നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ഗായകന് സാധിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഭാര്യയുടെ വേർപാട് സംഗീതലോകത്തെ തന്നെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു. അർബുദത്തെ തുടർന്നായിരുന്നു ശ്രീലത വിടപറഞ്ഞത്. എല്ലാമെല്ലാമായ ശ്രീലത പോയതോടെ ഇനി പാടാൻ ആകുമോ എന്ന് പോലും ഒരുവേള ബിജു സംശയിക്കുകയും ചെയ്തു. ഒപ്പം ശ്രീയുടെ വേദന കണ്ടു നിന്ന നിമിഷങ്ങളും താരം പങ്കുവെച്ചിരുന്നു. സംഗീത ലോകത്തെ മുഴുവൻ വേദനയിൽ ആഴ്ത്തിയതായിരുന്നു ഗായകൻ ബിജു നാരായണൻ്റെ ഭാര്യ വിടവാങ്ങിയത്. ഓഗസ്റ്റിലായിരുന്നു ശ്രീലതയുടെ മ,ര,ണം.

അർബുദമായിരുന്നു ശ്രീലതയുടെ ജീവൻ കവർന്നത്. വെങ്കലം എന്ന ചിത്രത്തിലൂടെ മലയാള പിന്നണിഗാന രംഗത്ത് എത്തിയ ബിജുനാരായണൻ വിവാഹിതനാകുന്നത് 1998 ജനുവരിയിലാണ്. നീണ്ട 10 വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.പ്രീഡിഗ്രി പഠനകാലത്തെ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. ശ്രീലത വിട്ടുപോയതിൻ്റെ വേദനയെ കുറിച്ച് ബിജു ഒരുവേള പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. തൻ്റെ ജീവിതപങ്കാളി മാത്രമല്ല ആത്മസുഹൃത്തും കൂടിയായിരുന്നു ശ്രീലത എന്നാണ് ബിജു പറയുന്നത്. തൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും ശ്രീലത തന്നെയായിരുന്നു.

ശ്രീയ്ക്ക് അസുഖം കുറവുണ്ടായിരുന്ന സമയത്ത് ഓസ്ട്രേലിയയിൽ ഒരു സംഗീത പരിപാടി ഏറ്റെടുക്കുകയായിരുന്നു. അതിന് ഉടൻ പോവുകയാണ്. അവിടെ എന്തു പാടണം.എനിക്ക് പാടാൻ കഴിയുമോ എന്ന് പോലും അറിയില്ല. വീടിൻ്റെ ഏകാന്തതയിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ മനസ്സിന് അല്പം മാറ്റം വരുമെന്ന് സുഹൃത്തുക്കൾ പറയുന്നു. അതേസമയം ഭാര്യയുടെ ഓർമ്മ ദിനത്തിൽ ബിജു പങ്കുവെച്ച് വാക്കുകളാണ് ശ്രദ്ധനേടുന്നത്. പത്തുവർഷക്കാലം നീണ്ട പ്രണയമായിരുന്നുവെന്നും, പതിനേഴാം വയസ്സിലാണ് ശ്രീയെ ആദ്യമായി കാണുന്നതെന്നും ആണ് ബിജു പറയുന്നത്. എൻ്റ മനസ്സിൽ 31 വർഷമായി ഏറ്റവും അടുത്തു നിന്ന ആളായിരുന്നോ ശ്രീ. അങ്ങനെയൊരാൾ പോയപ്പോൾ ഉള്ള ശൂന്യതയെ ഏതുവിധത്തിൽ നേരിടും എന്ന് അറിയില്ല.

ഇനി എൻറെ ജീവിതം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നു അറിയില്ലെന്നാണ് ബിജു പറയുന്നത്. എന്നാൽ ഭാര്യ എന്നോട് ഒരു കാര്യവും ആവശ്യപ്പെടാറില്ല എന്നും, അവൾ ആവശ്യപ്പെട്ട ഒരു കാര്യം സാധിച്ചു കൊടുക്കാൻ കഴിയാത്ത ഒരേ ഒരു കാര്യം സാധിച്ചു കൊടുക്കാൻ കഴിയാത്തതാണ് ബിജു പറയുന്നത്. ഗായകരുടെ കൂട്ടായ്മ സമർ ഫോർമേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇപ്പോൾ ബിജു പങ്കെടുക്കാറുണ്ട്. ഒരിക്കൽ ശ്രീ പറഞ്ഞു എല്ലാ ഗായകരും വരുമല്ലോ, എനിക്ക് അവരോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന്. എന്നാൽ ആ തിരക്കിനിടയിൽ ഞാൻ മറന്നുപോയെന്നും, എല്ലാം കഴിഞ്ഞ് അവസാനം ഇക്കാര്യം ഓർമ്മവന്നുവെന്നും, കഷ്ടമായിപ്പോയി എന്നാണ് ഇപ്പോൾ ബിജു പറയുന്നത്.

‘പൂവേ ഒരു മഴ മുത്തം നൽകാമോ’ തുടങ്ങി നിരവധി ഗാനങ്ങളാണ് ബിജു മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകന് ഇന്ന് ഏറെ ആരാധകരാണുള്ളത്. ബിജുവിൻ്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത് 1992-ൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കെ ഒരു ഭക്തി ഗാനം പാടാൻ അവസരം ലഭിക്കുകയും, എം ജി സർവകലാശാലാ യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തതാണ് ബിജുവിൻ്റെ ജീവിതത്തിൽ വഴിതിരിവ് സമ്മാനിച്ചത്.

എട്ടുവർഷത്തോളം ആര്യനാട് സദാശിവൻ്റെ കീഴിൽ കർണാടക സംഗീതം പഠിച്ച ബിജു 1993-ൽ വെങ്കലം എന്ന സിനിമയിലൂടെ രവീന്ദ്രൻ സംഗീതം നൽകിയ പത്തുവെളുപ്പിന് എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്.

Share this on...