ബ്രാഹ്മണ ആചാരപ്രകാരം ചന്ദ്ര ലക്ഷ്മണിന്റെ വിവാഹം.. ചടങ്ങുകളുടെ ചിത്രങ്ങള്‍ വൈറല്‍

in News 19 views

സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു ശ്രദ്ധേയയായ നടിയാണ് ചന്ദ്ര ലക്ഷ്മൺ. ഇന്നായിരുന്നു ചന്ദ്രയുടെയും നടൻ ടോഷ് ക്രിസ്റ്റിയുടെയും വിവാഹം. വളരെ സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങിൻ്റെ കൂടുതൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം സുജാത എന്ന സീരിയലിലൂടെയാണ് വർഷങ്ങളുടെ ഇടവേള അവസാനിപ്പിച്ച് ചന്ദ്ര തിരിച്ചെത്തിയത്. ഈ സീരിയലിൽ ആദം എന്ന കഥാപാത്രമായിട്ടാണ് ടോഷ് ക്രിസ്റ്റി എത്തിയത്. സീരിയലിൽ ഒന്നിച്ചഭിനയിച്ചാണ് ഇരുവരും പ്രണയത്തിൽ എത്തിയതും ഇന്ന് വിവാഹം നടന്നതും.

ടോഷ് ക്രിസ്ത്യാനി ആയിട്ടുകൂടിയും ഹിന്ദു ബ്രാഹ്മണ ആചാര പ്രകാരമാണ് ചടങ്ങുകൾ നടന്നത്. അയ്യർ കുടുംബമായ ചന്ദ്രയുടെയും ടോഷിൻ്റെയും ബന്ധുക്കൾക്ക് കല്യാണത്തിന് പൂർണ്ണസമ്മതം ആയിരുന്നു. 38 വയസ്സായ ചന്ദ്ര മാതാപിതാക്കളുടെ ഏക മകളാണ്. അതിനാൽ തന്നെയാണ് അച്ഛൻ്റെയും അമ്മയുടെയും സ്വപ്ന സാക്ഷാത്കാരമായാണ് ബ്രാഹ്മണ ചടങ്ങുകളോടെ കല്യാണം നടന്നത്. പിതാവിൻ്റെ മടിയിലിരുന്ന ചന്ദ്രയ്ക്കാണ് ടോഷ് താലി ചാർത്തിയത്. താലിചാർത്തി ശേഷം പ്രിയതമയ്ക്ക് സ്നേഹത്തോടെ ഉമ്മയും ടോഷ് നൽകി. ആചാരപ്രകാരം ചന്ദ്രയുടെ കാലിൽ ടോഷ് മിഞ്ചി അണിയിച്ചു. മോതിരം മാറ്റവും പുടവ നൽകലും ഉൾപ്പെടെയുള്ള ചടങ്ങുകളും നടന്നു. വിവാഹദിനം ഏറെ സുന്ദരിയും സന്തോഷവതിയായിരുന്നു ചന്ദ്ര. പെപ്പർ കാറ്റ് പകർത്തിയ ഇവരുടെ വിവാഹ ചിത്രങ്ങൾ കാണാം.

Share this on...