ബോ,ധം വന്നയുടനെ ആദ്യം ഉച്ചരിച്ചത്,ആശുപത്രി കിടക്കയിൽ സുരേഷിന്റെ വീഡിയോ

in News 36 views

മൂർഖൻ ക,ടി,യേ,റ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് അതിവേഗം തിരിച്ചുവരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വെൻറിലേറ്ററിൽ നിന്നു മാറ്റിയിരുന്നു. അതിനുശേഷവും ആരോഗ്യത്തിൽ കാര്യമായ പുരോഗതിയാണ് ഉള്ളത്. ഡോക്ടർമാരുടെ സഹായത്തോടെ സുരേഷ് അല്പം നടന്നു. ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് സുരേഷ് കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ മലയാളിയുടെ പ്രിയപ്പെട്ട കൂട്ടുകാരന് വീണ്ടും സാധാരണ ജീവിതത്തിലേക്ക് ഉടൻ സജീവമാവാൻ കഴിയും.തിങ്കളാഴ്ചയാണ് വാവാ സുരേഷിനെ മെഡിക്കൽ കോളേജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞാൻ സുരേഷ്, വാവസുരേഷ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ പേര് ചോദിച്ചപ്പോൾ ഇങ്ങനെ മറുപടി നൽകി. ഓർമ്മ തിരിച്ചു കിട്ടിയോ എന്ന് അറിയുന്നതിനും,തലച്ചോറിൻ്റെ പ്രവർത്തന പരിശോധിക്കുന്നതിന് വേണ്ടി ആയിരുന്നു ഇത്. അത് വിജയിച്ചു. വളരെ കരുതലോടെയായിരുന്നു ചികിത്സ. ആശുപത്രി സൂപ്രണ്ട് മുഴുവൻ സമയം വാവയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. അതാണ് നിർണായകമാകുന്നത്. പാമ്പ് കടിച്ചതിനെപ്പറ്റി ചോദിച്ചില്ല. ഹൃദയ സ്തം,ഭനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കിയത് എന്നും ഡോക്ടർമാർ പറഞ്ഞു.

ബോ,ധം വന്ന ഉടനെ ദൈവമേ, എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പ്രേ ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടി നൽകി.ഇതോടെ തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ ആയതിൻ്റെ ആശ്വാസത്തിലാണ് ഡോക്ടർമാർ. വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലിൽ ചാരി ഇരുത്തി ദ്രവ്യ രൂപത്തിലുള്ള ആഹാരം നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൻ്റെയും ഹൃദയത്തിൻ്റെയും പ്രവർത്തനം തൃപ്തികരമെന്ന് വിലയിരുത്തിയതും.

മൂന്ന് മണിക്കൂർ കഴിഞ്ഞ് നിരീക്ഷണത്തിനു ശേഷം വെൻറിലേറ്റർ പൂർണമായി മാറ്റി. ഇതിനിടയിൽ ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് ആദ്യം അവ്യക്തമായ മറുപടി നൽകി തുടങ്ങി. അരമണിക്കൂറിനുശേഷം പേരും മറ്റു വിവരങ്ങളും കൃത്യമായി പറഞ്ഞു. ശനിയാഴ്ച മുറിയിലേക്ക് മാറ്റിയേക്കും. 24 മണിക്കൂറും പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിൻ്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ട തുടങ്ങിയത്.

Share this on...