ഫാസ്റ്റാഗ് വിറ്റ് കുടുംബം പുലർത്തുന്ന പെൺകുട്ടിയെ കാണാനെത്തിയ എം എ യൂസഫലി

in News 196 views

ഉമ്മയും ഭിന്ന ശേഷിക്കാരനായ അനിയനും അടങ്ങുന്ന കുടുംബം പുലർത്താൻ ടോൾപ്ലാസയിൽ ഫാസ്റ്റാൾ വിൽക്കുന്ന ഷഹറീൻ യമാൻ ഇനി വ്യവസായി യൂസഫലിയുടെ സഹായ തണൽ.ഷഹറീനയെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട യൂസഫലി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നേരിട്ടെത്തി ഷഹറീനയെയും ഉമ്മയെയും സഹോദരിയെയും കണ്ടാണ് അദ്ദേഹം തൻ്റെ എല്ലാ സഹായവും അവർക്ക് നൽകുമെന്ന് അറിയിച്ചത്. അനുജൻ അർഫാസിൻ്റെ ശസ്ത്രക്രിയയുടെ ചെലവ് യൂസഫലി വഹിക്കും. ഷെഹറിൻ്റെ ഐപിഎസ് എന്ന മോഹമറിഞ്ഞതോടെ അവളെ പഠിപ്പിക്കാനുള്ള സഹായം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല ഒരു ബന്ധുവായ യുവാവിന് അദ്ദേഹം ജോലി നൽകും. ചൊവ്വാഴ്ച തൃശ്ശൂരിലെ നാട്ടിൽ നിന്നും മാതാപിതാക്കൾ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് യൂസഫലി കൊച്ചിയിലെത്തിയത്. നേരെ പോയത് ഷഹറീനെയും കുടുംബത്തെയും കാണാനാണ്. ഒരു വിമാനയാത്രയ്ക്കിടയിലാണ് ഷെഹറീൻ്റെ വാർത്ത ശ്രദ്ധയിൽപെട്ടത്. ആ കുഞ്ഞിന് സഹായം നൽകണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ കാണാൻ ഒരു ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോൾ അവളെ വന്ന് കാണണം എന്ന് പറഞ്ഞ് യൂസഫലി ഷെഹറിനെയും ഉമ്മയെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്. ഷെഹറ്റൻ നന്നായി പഠിക്കണം എന്ന് ഉപദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്.

Share this on...