പ്ലക്കാര്‍ഡിൽ ഒരു ജോലി വേണമെന്ന് എഴുതി റോഡരികിൽ യുവാവ് പിടിച്ചു നിന്നത് ഒന്നര മണിക്കൂര്‍.. ഒടുവിൽ…

in News 248 views

പ്ലക്കാര്‍ഡിൽ ഒരു ജോലി വേണമെന്ന് എഴുതി റോഡരികിൽ യുവാവ് പിടിച്ചു നിന്നത് ഒന്നര മണിക്കൂര്‍.. ഒടുവിൽ…പഠിച്ചു കഴിഞ്ഞാൽ നല്ലൊരു ജോലി എല്ലാവരുടെയും സ്വപ്നമാണ് അത് കൊണ്ടാണ് നാം ഇഷ്ട്ടമുള്ള കോയ്‌സ് എടുക്കുകയും ഇഷ്ടമുള്ള കോളേജിൽ അഡ്മിഷൻ നേടുകയും ചെയ്യുന്നത്.എന്നാൽ ജോലി ലഭിക്കാൻ പാട്പെടുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്.താൻ പഠിച്ച കോയ്‌സുമായി ബന്ധപ്പട്ട് ജോലി ലഭിക്കാൻ വിചിത്രമായ വഴി തേടിയ ഒരു യുവാവിൻറെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

യുവാവിൻറെ പേര് ഐസക് വാമ അടിയെന്നാണ് ജന്മ നാട് ഗാനയാണ് റോഡിൽ വെയിലത്ത് നിന്നാണ് ഐസക് ജോലി തേടിയത്.ആരോ അതിൻ്റെ ഒരു ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.ഈ ചിത്രം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.ഒന്നരമണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫലം കണ്ടു എന്നാണ് സത്യം അമ്പതോളം കമ്പനികളിൽ നിന്നും തനിക്കിപ്പോൾ ജോലി ലഭിച്ചിട്ടുണ്ടെന്നും ഐസക് പറയുന്നു.പ്ലക്കാർഡുമായി റോഡിൽ നിൽക്കുന്ന തന്നെ പലരും കളിയാക്കി എന്നും തനിക്ക് സങ്കടമുണ്ടെന്നും എന്നാൽ ആ ശ്രമം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും ഐസക് പറയുന്നു.ഗട്ടറിനടുത്ത് നിൽക്കുന്ന ഐസക്കിൻറെ ചിത്രമാണ് വൈറലായിരിക്കുന്നത്.

ആദ്യത്തെ സ്ഥലത്ത് നിന്നപ്പോൾ നിരവധി പേർ തന്നെ പരിഹസിച്ചു.ഉടൻ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറി നിന്നപ്പോൾ പോസിറ്റിവായ പ്രതികരണങ്ങളാണ് ലഭിച്ചത്.പ്രതീക്ഷ കൈ വിടരുതെന്ന് ആളുകൾ ആശംസിച്ചതായും ഐസക്ക് പറയുന്നു. മറൈൻ സയൻസ് ബിരുദധാരിയാണെന്നും ഒരു ജോലി വേണമെന്നും എന്നുമാണ് പ്ലക്കാർഡിൽ എഴുതിയത് ജോലി ഉണ്ടെങ്കിൽ വിൽക്കാനായി സ്വന്തം ഫോൺ നമ്പറും കൊടുത്തിരുന്നു.
All rights reserved News Lovers.

Share this on...