പ്രദീപ് വിടപറഞ്ഞത് ഒരുപാട് പ്രതീക്ഷിച്ച ആ വലിയ ആഗ്രഹം ബാക്കിവച്ച്.!!

in News 32 views

മലയാള സിനിമ ലോകവും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേട്ട വിയോഗമായിരുന്നു നടന്‍ കോട്ടയം പ്രദീപിന്റേത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൃയാഘാതത്തെ തുടര്‍ന്നാണ് താരം അന്തിരിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും നടന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മലയാളി പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും കോട്ടയം പ്രദീപിന് ആരാധകര്‍ ഉണ്ടായിരുന്നു. മകനേയും കൊണ്ട് ഓഡിഷന് എത്തുമ്പോഴാണ് അച്ഛന് അവസരം ലഭിക്കുന്നത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് കോട്ടയം പ്രദീപ് അഭിനയലോകത്ത് എത്തുന്നത്.

ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തുന്നത് എങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രത്തിലൂടെയാണ്.സിനിമയില്‍ തൃഷയുടെ അമ്മാവന്‍ കഥാപാത്രത്തെയാണ നടന്‍ അവതരിപ്പിച്ചത്. ഇത് വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.’വിണ്ണൈ താണ്ടി വരുവായ’ മറ്റുള്ള ഭഷകളിലും എത്തിയപ്പോഴും നായകനും നായികയും മാറി എങ്കിലും അമ്മാവനായി എത്തിയത് പ്രദീപ് തന്നെയായിരുന്നു. ഗൗതം മേനോന്റെ നിര്‍ബന്ധമായിരുന്നു അത്. അധികവും കോമഡി കഥാപാത്രങ്ങളായിരുന്നു നടന്‍ എത്തിയിരുന്നത്.

ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് കോട്ടയം പ്രദീപ് മാത്യഭൂമിയ്ക്ക് നല്‍കിയ ഒരു അഭിമുഖമാണ്. തന്റെ ഒരു ആഗ്രഹമായിരുന്നു പങ്കുവെച്ചത്. നടന്റെ വേര്‍പാടിനെ തുടര്‍ന്ന് ആ പഴയ അഭിമുഖം വീണ്ടും വൈറല്‍ ആവുകയാണ്. കോമഡി വേഷങ്ങളാണ് ലഭിക്കുന്നതെങ്കിലും സീരീയസ് കഥാപാത്രം ചെയ്യാന്‍ ആണ് ആഗ്രഹമെന്നാണ് നടന്‍ പറയുന്നത്. ഒപ്പം കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നടന്റെ വാക്കുകള്‍ ഇങ്ങനെ… ” പൊതുവെ കോമഡി കഥാപാത്രങ്ങളാണ് എനിക്ക് ലഭിക്കാറുള്ളത്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ആത്മാര്‍ത്ഥമായാണ് ചെയ്യുന്നത്. മുഴുനീള കഥാപാത്രങ്ങള്‍ കിട്ടിയില്ലെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യും. ആ കഥാപാത്രം നന്നായി എന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ നമുക്കൊരു അവാര്‍ഡ് കിട്ടുന്ന സന്തോഷമാണ്.

ഒരു സീരിയസ് കഥാപാത്രം ചെയ്യണമെന്ന് എന്റെ ഉള്ളിന്റെയുള്ളിലുണ്ട്. അത് കിട്ടുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു നടന്‍ പറഞ്ഞത്. ആറാട്ടാണ് ഇനി പുറത്ത് ഇറങ്ങാനുള്ള നടന്റെ ഏറ്റവും പുതിയ ചിത്രം. പ്രണയത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. പ്രണയിക്കാത്തവരായി ആരാണുള്ളതെന്ന് പറഞ്ഞ് കൊണ്ടാണ് പഴയ ഹൈസ്‌കൂള്‍ കാലത്തെ പ്രണയ ഓര്‍മ പങ്കുവെച്ചത്. ‘ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് എനിക്കും പ്രണയമുണ്ടായിരുന്നു.

പ്രണയിക്കാത്തവരായി ആരാണുള്ളത്. പത്താം ക്ലാസിലെ പ്രണയം എന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് പറയുന്നതിനിടയിലാണ് പ്രദീപും തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. കോട്ടയം കാരാപ്പുഴ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു പഠിച്ചത്. അന്നൊരു കത്ത് കൊടുക്കാന്‍ പോലും പേടിയാണ്. ഇന്നത്തെപ്പോലെയുള്ള സൗകര്യങ്ങളൊന്നും അന്നില്ല, ഫോണൊക്കെ അപൂര്‍വ്വം ചില വീടുകളിലേയുള്ളൂ. തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം വരുമ്പോഴാണ് പെണ്‍കുട്ടികളെയെല്ലാം കാണുന്നത്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രണയമായിരുന്നു അന്നത്തെ കാലത്തുണ്ടായിരുന്നത്. ഒന്ന് കാണാനും എഴുത്ത് കൊടുക്കാനും അതിന്റെ മറുപടിയിലെ ഉള്ളടക്കത്തെക്കുറിച്ചുമൊക്കെ ആലോചിച്ച് ഉറക്കം വരാതെ കിടന്നിരുന്ന കാലമായിരുന്നു അന്നത്തേത്. ആത്മാര്‍ത്ഥതയുള്ള പ്രണയങ്ങളായിരുന്നു അന്നത്തേതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Share this on...