പൊന്നുമോളെ നീ മുത്താണ്! പൊരിവെയിലില്‍ പപ്പടം വിറ്റ് നടക്കുന്ന ഈ മോള്‍ ആരെന്നറിയാമോ? നമിച്ച് കേരളക്കര

in News 5,276 views

എല്ലാ സൗകര്യവും മാതാപിതാക്കൾ നൽകിയിട്ടും പഠിത്തത്തിൽ ഉഴപ്പുന്ന മക്കളാണ് നമുക്ക് ചുറ്റും അധികം ഉള്ളത് മക്കളെ ഇംഗ്ളീഷ് മീഡിയത്തിൽ എല്ലാ സൗകര്യവും നൽകി പഠിപ്പിക്കുന്ന മാതാപിതാക്കളും പഠിക്കാത്ത മക്കളും ഹർഷ എന്ന ഈ പെൺകുട്ടിയുടെ കഥ അറിയണം.ഗുരുവായൂരിലും പരിസര പ്രദേശത്തും വീടുകളിൽ കയറി ഇറങ്ങി പപ്പടം വില്പന നടത്തുകയാണ് ഹർഷാ എന്ന പെൺകുട്ടി.നന്നായി പഠിക്കാത്തത് കൊണ്ടല്ലേ മോളെ ഇങ്ങനെ വീട് കയറി ഇറങ്ങി പപ്പടം വിൽക്കേണ്ടി വരുന്നത് എന്ന ചോദ്യം പലപ്പോഴും ഹർഷ നേരിട്ടിട്ടുണ്ട് അപ്പോൾ എല്ലാം പപ്പടം നൽകി ചെറു പുഞ്ചിരിയോടെ അവിടെ നിന്നും യാത്ര ആയി

എന്നാൽ ഇപ്പോൾ ഹർഷ നാട്ടുകാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ് പപ്പട വില്പന വഴി കുടുംബം പുലർത്താൻ പാഡ് പെടുന്ന ഹർഷ നീറ്റ് പരീക്ഷയിൽ മികച്ച വിജയമാണ് നേടിയത്.720 ൽ 625 മാർക്ക് നേടി കൊണ്ടാണ് ഹർഷാ ദാസ് നീറ്റ് കടമ്പ കടന്നത്.ദേശിയ തലത്തിൽ 15780 മതേ റാങ്ക്.ഡോക്ടർ ആകണം എന്നുള്ള ലക്ഷ്യത്തിലേക്ക് അടുക്കുബോഴും പപ്പട വില്പന ഈ പെൺകുട്ടി ഒഴിവാക്കുന്നില്ല.കാരണം കുടുംബം പുലരുന്നത് അതിൽ നിന്നും കൂടി ഉള്ള വരുമാനം കൊണ്ടാണ്.അത്രമേൽ നോവാണ് ഈ പ്രായത്തിൽ അവൾ താണ്ടിയത്.ഗുരുവായൂരിനു അടുത്ത് കപ്പിയൂർ കല്ലായിൽ ഹരിദാസ് സരിത എന്നിവരുടെ മകളാണ്.

രോഗി ആയത് കൊണ്ട് വീടിനകം വിട്ടു പുറത്തു പോകാൻ ഹരിദാസിന് ആകില്ല.സജിതക്ക് കാഴ്ച കുറവുണ്ട്.അനുജത്തി ദില്ഷായും അനിയൻ അക്ഷയ്യും വിദ്യാർത്ഥികൾ ആണ്.വീടിനോട് ചേർന്നുള്ള ഷെഡിലാണ് കുടുംബ ശ്രീയുടെ പപ്പട നിർമാണം.സജിത ഇതിനു സഹായിക്കുന്നുണ്ട്.അച്ഛനും അമ്മക്കും വരുമാനത്തിന്റെ വഴി അടഞ്ഞപ്പോൾ ഹർഷായുടെ പഠനം പ്രതിസന്ധിയിലായി.അച്ഛൻ ഹോസ്പിറ്റലിൽ ആയിരുന്നത് കൊണ്ട് പഠനം രണ്ടു തവണ മുടങ്ങി.ഈ സമയത്തു ബന്ധുക്കളും നാട്ടുകാരും അധ്യാപകരും സഹായം നൽകി.ഏഴു മുതൽ പത്തു വരെ ബ്രഹ്‌മകുളം സ്‌കൂളിലും അതിനോട് അനുബന്ധിച്ചുള്ള ഓർഫനേജിൽ താമസിച്ചു

കൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.പത്താം ക്‌ളാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.പ്ലസ് ട്ടു നല്ല മാർക്കോടെ വിജയിച്ച ഹർഷക്ക് നീറ്റ് പരീക്ഷക്ക് പരിശീലനം നേടണം എന്നായിരുന്നു ആഗ്രഹം.ഫീസിന്റെ കാര്യം അന്വേഷിച്ചപ്പോൾ അത് ഒറ്റക്ക് എത്തിപ്പിടിക്കാൻ ആകാത്തത് ആണെന്ന് തിരിച്ചറിഞ്ഞു.അപ്പോഴും പതറിയില്ല.അവസ്ഥ മനസിലാക്കിയതിനെ തുടർന്ന് ഫീസ് വാങ്ങാതെ ത്യശൂരിലെ റിജു ആൻഡ് പീ എസ് കെ ക്‌ളാസ്സ് പഠിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസിനു കയറാനാണ് ആഗ്രഹം.

Share this on...