പൊട്ടിക്കരഞ്ഞു സുഹാന – അമ്പരന്ന് ബഷീർ ബഷി – കണ്ണുകൾ നിറഞ്ഞ് മഷൂറ

in News 2,810 views

ഏറെ കാത്തിരിപ്പിനൊടുവിൽ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വന്നതിൻ്റെ സന്തോഷത്തിലാണ് ബഷീർ ബഷിയും കുടുംബം.രണ്ടാം ഭാര്യയായ മഷൂറയെ വിവാഹം കഴിച്ചു അഞ്ചു വർഷത്തോളം കാത്തിരുന്നതിനുശേഷമാണ് ഗർഭിണിയാവുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിൻ്റെ വരവ് വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒടുവിൽ മഷൂറ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കുഞ്ഞിന് മുഹമ്മദ് എബ്രഹാം ബഷീർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ആദ്യമായി കുഞ്ഞിനെ കയ്യിലേക്ക് കിട്ടിയ നിമിഷമാണ് വീഡിയോയായി പുറത്തുവിട്ടിരിക്കുന്നത്.

വളരെ വൈകാരികമായ മുഹൂർത്തം വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു. നോർമൽ ഡെലിവറിക്ക് വേണ്ടിയുള്ള എല്ലാ സാധ്യതകളും നോക്കിയെങ്കിലും സിസേറിയനിലൂടെയാണ് മഷൂറ കുഞ്ഞിന് ജന്മം നൽകിയത്.ഈ കാര്യങ്ങളൊക്കെ പുതിയ വീഡിയോയിൽ ബഷീർ ഉൾപ്പെടുത്തിയിരുന്നു. സുഹാനയും മക്കളും മഷൂറയുടെ മാതാപിതാക്കളും ബഷീറിൻ്റെ സഹോദരനും അടക്കം ഒരുപാട് കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിരുന്നു. കുഞ്ഞ് ജനിച്ചെന്ന വിവരം ഡോക്ടറാണ് ലേബർ റൂമിനു പുറത്തു വന്ന് കുടുംബത്തെ അറിയിക്കുന്നത്. ജനിച്ച കുഞ്ഞിന് എൻ്റെ പേരിടണമെന്ന് പറയാൻ ആഗ്രഹിച്ചിരുന്നു.

എന്നാൽ ആളു മാറിപ്പോയി എന്നാണ് ഡോക്ടർ പറഞ്ഞത്. ഇതോടെയാണ് ജനിച്ചത് ആൺ കുട്ടിയാണ് എന്ന് എല്ലാവരും അറിയുന്നത്. ഒടുവിൽ കുഞ്ഞിനെ എല്ലാവർക്കും മുൻപിൽ കാണിക്കുകയും ആദ്യം ബഷീർ തന്നെ കയ്യിൽ ഏറ്റുവാങ്ങുകയും ചെയ്തു.കയ്യിൽ എടുത്ത ഉടനെ കുഞ്ഞിൻ്റെ ചെവിയിൽ മഷൂറയുടെ പിതാവ് പ്രാർത്ഥന ചൊല്ലി കൊടുക്കുകയും, സംസം വെള്ളം കുടിക്കാൻ കൊടുക്കുകയുംചെയ്തു. ഒപ്പം മുഹമ്മദ് എബ്രാൻ ബഷീർ എന്ന് പേര് വിളിച്ചു കൊണ്ടാണ് ബഷീർ കുഞ്ഞിനെ കൈമാറിയത്. എല്ലാവരും മാറി മാറി കുഞ്ഞിനെ കയ്യിലെടുക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു.

ഏറ്റവുമൊടുവിൽ സുഹാന ആണ് എടുത്തത്. കുഞ്ഞിനെ കയ്യിൽ കിട്ടിയതും സുഹാന വിങ്ങിപ്പൊട്ടി. മുഖത്ത് നോക്കി ചിരിച്ച കുഞ്ഞിനെ എബ്രു എന്ന് വിളിച്ചു സ്നേഹത്തോടെ ചേർത്തതോടെ കരച്ചിൽകൂടുതലായി.ഇതോടെ ബഷീറും വികാരഭരിതനായി. എന്തിനാണ് കരയുന്നത് എന്ന ചോദ്യത്തിന് സന്തോഷം കൊണ്ടാണ് എന്നാണ് സുഹാന പറഞ്ഞത്. അതേ സമയം കുഞ്ഞിൻ്റെ ഉമ്മ സുഹാന ആയിരിക്കും എന്ന് നേരത്തെ തന്നെ മഷൂറ പറഞ്ഞിരുന്നു. മാത്രമല്ല കുഞ്ഞിനെ കണ്ടപ്പോൾ മഷൂറയും വളരെ വികാരഭരിതനായി. എനിക്ക് ഇത്രയും ഭംഗി ഇല്ലല്ലോ, എന്തൊരു ക്യൂട്ടാണ് എന്നൊക്കെയാണ് കുഞ്ഞിനെക്കുറിച്ച് മഷൂറ പറഞ്ഞത്.

അത് കൊച്ചിൻ്റെ ഡാഡി അങ്ങനെ ഗ്ലാമർ ഉള്ളതുകൊണ്ടാണ് എന്നാണ് സുഹാനയുടെ കമൻ്റ്. എന്തായാലും പെൺകുട്ടിയാണ് ആഗ്രഹിച്ചതെങ്കിലും ആൺകുട്ടിക്ക് ആണ് മഷൂറ ജന്മം നൽകിയത്. ആര് വന്നാലും സന്തോഷമേ ഉള്ളൂവെന്നും, ഇരുവരും മുൻപ് പറഞ്ഞിരുന്നു. അതേ സമയം കുഞ്ഞിൻ്റെ മുഖം അടക്കം എല്ലാ കാര്യങ്ങളും പുറം ലോകത്തിനു മുൻപിൽ കാണിച്ചുകൊടുത്ത ബഷീറിനെ പ്രശംസിക്കുകയാണ് ആരാധകർ. അതുപോലെ പുതിയതായി അമ്മയായ മഷൂറയ്ക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ എന്നും ആശംസകളിൽ പറയുന്നു. ഈ വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി എന്നാണ് കൂടുതൽപേർ കമൻ്റിലൂടെ പറഞ്ഞിരിക്കുന്നത്.

Share this on...