പുതിയ വീട്ടിലെ ആദ്യത്തെ വിഷു. ഇളയ മകളുടെ നൂലുകെട്ടും പേരിടൽ ചടങ്ങും. സന്തോഷം പങ്കുവെച്ച് ഗിന്നസ്.

in News 126 views

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു എന്ന എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അജയകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് കഴിഞ്ഞ മാർച്ച് 21 നാണ് രണ്ടാമത് ഒരു പെൺകുഞ്ഞ് കൂടി പിറന്നത്. വീണ്ടും ഒരു മകൾ പിറന്ന വിവരം സോഷ്യൽ മീഡിയ വഴി ഗിന്നസ് പക്രു തന്നെയാണ് ആരാധകരെ അറിയിച്ചത്. മൂത്ത മകൾ ദീപ്ത കീർത്തിക്കൊപ്പം കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ കയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചത്. ചേച്ചി അമ്മ എന്ന ക്യാപ്ഷൻനൽകിയാണ് താരം കുഞ്ഞിനോടൊപ്പം മൂത്ത മകളുടെ കൂടെ നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിൻ്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്.

ഇപ്പോഴിതാ വിഷു ദിനത്തിൽ കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങ് നടത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് ഗിന്നസ് പക്രുവും കുടുംബവും. ഒപ്പം രണ്ടാമത്തെ മകളുടെ പേരും ഗിന്നസ് പക്രു വെളിപ്പെടുത്തി. ഇന്ന് മകൾക്ക് നൂലുകെട്ടി.ദ്വിജ കീർത്തി എന്ന് പേരിട്ടു. എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. വിഷുദിനാശംസകൾ എന്നാണ് കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഗിന്നസ് പക്രു സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് സകുടുംബം വിഷു ആശംസകളുമായി എത്തിയ ഗിന്നസ് പക്രുവിന് ആശംസകൾ അറിയിച്ചത്. ആദ്യത്തെ മകൾ പിറന്ന് വളരെ വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ഒരു കുഞ്ഞ് ഗിന്നസ് പക്രുവിന് ജനിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ മൂത്തമകൾ ദീപ്ത കീർത്തി കുഞ്ഞനുജത്തിയുടെ അടുത്ത് അമ്മയുടെയും ചേച്ചിയുടെയും സ്ഥാനമാണ്. 2009 ലാണ് മൂത്തമകൾ ദീപ്ത കീർത്തിയുടെ ജനനം. സോഷ്യൽ മീഡിയയിൽ ഹിറ്റാണ് ഗിന്നസ് പക്രുവും, മൂത്തമകൾ ദീപ്ത കീർത്തിയുമായുള്ള വീഡിയോകൾ. വിശേഷ ദിവസങ്ങളിലൂടെയാണ് ഇരുവരും വിശേഷങ്ങളുമായി എത്താറുള്ളത്. 2006 -ലാണ് ഗിന്നസ് പക്രു ഗായത്രിയെ വിവാഹം ചെയ്തത്. ഉയരക്കുറവിനെ വിജയമാക്കിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതമാണ്. പ്രിയ പക്രു ചേട്ടനും കുടുംബത്തിനും ഒരു നെടുനീളൻ വിഷു ആശംസകൾ, ഒത്തിരി സന്തോഷം തോന്നി ഈ ഫോട്ടോ കണ്ടപ്പോൾ, എല്ലാവിധ ഐശ്വര്യങ്ങളും ദ്വിജകുട്ടിക്ക് ഉണ്ടാകട്ടെ.

തുടങ്ങി നിരവധി ആശംസകളാണ് ഗിന്നസ് പക്രുവിന് ആരാധകരും സിനിമാ സുഹൃത്തുക്കളും നൽകുന്നത്. അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം എന്ന അടിക്കുറിപ്പിൽ ആയിരുന്നു ദീപ്ത കീർത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ചെറിയ കുട്ടി ആയിരുന്നപ്പോൾ തനിക്കൊപ്പം നിൽക്കുന്ന ദീപ്ത കീർത്തിയുടെ ചിത്രവും, വലുതായപ്പോൾ ഭാര്യക്കൊപ്പം നിൽക്കുന്ന മകളുടെ ചിത്രവും ഒക്കെ ഒരിക്കൽ താരം പങ്കുവെച്ചിരുന്നു. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വളരെ കുറഞ്ഞ സമയത്ത് തന്നെ ഈ ചിത്രം നേടിയെടുത്തത്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്ന അജയകുമാർ ആദ്യമായി നായകനാകുന്നത്. ചിത്രത്തിലെ അഭിനയത്തിന് 2008-ൽ ഗിന്നസ് റെക്കോർഡ് നേടി.കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിൻ്റെ പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Share this on...