പുട്ട് മനുഷ്യബന്ധങ്ങളെ തകർക്കുന്നു – പുട്ടിനെ കുറിച്ചു ഒരു മൂന്നാം ക്ലാസുകാരൻ എഴുതിയ ഉത്തരം വൈറൽ

in News 31 views

കേരളീയരുടെ പ്രഭാതഭക്ഷണത്തിൽ വലിയ സ്ഥാനം പൊട്ടൻ ഉണ്ട പുട്ടും പഴവും പുട്ടും കടലയും പുട്ടും പപ്പടവുമാണ് സാധാരണ കോമ്പിനേഷൻ. പുട്ടിനെ കുറിച്ച് നേരത്തെ ഇറങ്ങിയ പാട്ട് വൈലാ യിരുന്നു. എന്നാൽ പുട്ട് കുടുംബബന്ധങ്ങൾ തകർക്കും എന്ന് പറഞ്ഞാൽ നിങ്ങൾ എന്തു പറയും.പുട്ടിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഇങ്ങനെ വിചിത്രമായ ഒരു പ്രതികരണം കേട്ടാൽ എന്ത് അഭിപ്രായം പറയും. സംഗതി മറ്റൊന്നുമല്ല. പരീക്ഷയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് പുട്ട് ഇഷ്ടമല്ലെന്നും പറഞ്ഞു മൂന്നാം ക്ലാസുകാരൻ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് പുട്ട് ഇഷ്ടമല്ലെന്നും, അത് ബന്ധങ്ങൾ തകർക്കുമെന്നുമാണ് മൂന്നാം ക്ലാസുകാരന് അഭിപ്രായം.

കോഴിക്കോട് മുക്കം സ്വദേശിയും ബംഗളൂരുവിൽ പഠിക്കുന്നതുമായ മൂന്നാം ക്ലാസുകാരൻ ജയിംസ് ജോസഫിൻ്റേതാണ് ഈ രസകരമായ കുറിപ്പ്. എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരി കൊണ്ടാണ് തയ്യാറാക്കുന്നത്. പുട്ട് ഉണ്ടാക്കാൻ വളരെ എളുപ്പം ആയതിനാൽ അമ്മ എല്ലാ ദിവസവും രാവിലെ അത് തന്നെ ഉണ്ടാക്കുന്നു. അഞ്ച് മിനുട്ട് കഴിഞ്ഞാൽ പുട്ട് പാറ പോലെ ആകും. പിന്നെ എനിക്ക് അത് കഴിക്കാൻ പറ്റില്ല .വേറെ എന്തെങ്കിലും ഭക്ഷണമുണ്ടാക്കിത്തരാൻ പറഞ്ഞാൽ അമ്മ കേൾക്കില്ല. അപ്പോൾ ഞാൻ കഴിക്കാതെ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയും. ഞാൻ കരയും അതുകൊണ്ടുതന്നെ പുട്ട് കുടുംബബന്ധങ്ങളെ തകർക്കുമെന്നാണ് ജെയിംസ് കുറിച്ചത്.

ഈ ഉത്തരകടലാസ് മൂല്യനിർണയം നടത്തിയ അധ്യാപിക ജയിംസിനെ അഭിനന്ദിക്കാനും മറന്നില്ല. എക്സലെൻ്റ് എന്നായിരുന്നു അധ്യാപികയുടെ മറുപടി. മൊക്കം മാമ്പത്ത് സ്വദേശി സോണി ജോസഫിൻ്റെയും ദിയ ജയിംസിൻ്റെയും മകനാണ് ജയിംസ്. ബാംഗ്ലൂരുവിൽ എസ് എഫ് എസ് അക്കാദമി ഇലക്ട്രോണിക് സിറ്റിയിലാണ് ജയിംസ് പഠിക്കുന്നത്.നടൻ ഉണ്ണി മുകുന്ദനും രസകരരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു.

കേരളീയരുടെ പ്രഭാത ഭക്ഷണത്തെ വിമർശിച്ചതിൽ ചിലർ ചെറിയ രീതിയിലുള്ള വിമർശനവും നടത്തി. എന്നാൽ ജയിംസിൻ്റെ കാഴ്ചപ്പാടിലെ പുട്ട് വൈറലായിയിരുന്നു. ഒരുപാട് പേരാണ് ഈ ഉത്തരക്കടലാസ് സമൂഹമാധ്യമങ്ങളുടെ പങ്കുവയ്ക്കുന്നത്. നിരവധിപേർ കമൻ്റുകളുമായി രംഗത്തെത്തി. പുട്ടിന് ഇന്നുവരെ ഇത്തരത്തിൽ ഒരു വിമർശനം കേട്ടില്ല എന്ന് ഉറപ്പ്.മൂന്നാം ക്ലാസുകാരനിൽ നിന്ന് ഇത്തരം ഒരു അഭിപ്രായം ആരും പ്രതീക്ഷിച്ചിരുന്നില്ല.

Share this on...