പാപ്പുവിൻ്റെ മുഖത്തെ ചിരി. മകളെ അരികിലേക്ക് മാറ്റിയിരുത്തി അമൃത. പുതിയ കുടുംബചിത്രം.

in News 81 views

മലയാളത്തിലെ ഒരു പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അതുപോലെ പ്രശസ്തയായ ഒരു ഗായികയാണ് അമൃതാ സുരേഷും.കുറച്ചു മാസങ്ങൾ വരെയും, അല്ലെങ്കിൽ ഒരു മാസത്തിനു മുൻപ് വരെയും ഇവർ ഈ ഇൻഡസ്ട്രിയിൽ തന്നെ ഉണ്ടായിരുന്നിട്ടും ഇപ്പോഴാണ് ഇവരുടെ വാർത്തകളൊക്കെ വൈറലാകുന്നത്. അതിന് പ്രധാനപ്പെട്ട കാര്യം ഇവർ രണ്ടുപേരും രണ്ടാമത് ഒരുമിച്ച് വിവാഹം കഴിച്ചു എന്നതാണ്. റൂമേഴ്സൊക്കെ അതിജീവിച്ച് ഇവർ രണ്ടുപേരും റൂമേഴ്സി ന് ചെവി കൊടുക്കാതെ തന്നെ മുന്നോട്ടു പോവുകയാണ്. ഒരുപാട് വിമർശനങ്ങൾ സോഷ്യൽ മീഡിയ ഉയർന്നുവരുന്നുണ്ടെങ്കിലും അതിനൊന്നും മൈൻറാക്കാതെ തന്നെ കൂളായി തന്നെ മുന്നോട്ട് പോകുന്ന ദമ്പതികൾ.അത് മാതൃകയാക്കേണ്ട ദമ്പതികളാണെന്ന് തന്നെ തീർച്ചയായും പറയാം.

ഇപ്പോൾ ഇവർ ഒരു ഫാമിലി ആയി അല്ലെങ്കിൽ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. അഭിരാമിയും അമൃതയും രണ്ടുപേരും ബിഗ് ബോസിലൂടെയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. അല്ലാതെ ഐഡിയ സ്റ്റാർസിംങറിലൂടെ അമൃതയാണ് ആദ്യം പ്രശസ്തയായത്, പിന്നാലെ വന്ന അഭിരാമിയും ഒരുപാട് ഉയരങ്ങൾ കീഴടക്കി. ഇപ്പോൾ ഇവർ രണ്ടുപേരും ഒപ്പം ബാലയുടെയും അമൃതയുടെയും മകൾ പാപ്പുവും ‘ ഗോപിസുന്ദറും ഒരുമിച്ച് നാലുപേരും കൂടിയുള്ള സെൽഫി ആണ് പങ്കുവച്ചിരിക്കുന്നത്. ഇറ്റ്സ് എവർ ഫാമിലി ഫാമിലി ടൈംസ് എന്നുള്ള ക്യാപ്ഷനാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.ബാലയുടെയും അമൃതയുടെയും മകൾ പാപ്പു ഇവരുടെ ഡിവോഴ്സിനു ശേഷം അമൃതയുടെ കൂടെ തന്നെയായിരുന്നു.

ബാല പലപ്പോഴായി പാപ്പുവിനെ കാണാൻ ശ്രമിച്ചപ്പോൾ അമൃത സമ്മതിച്ചില്ല എന്നുള്ള വാർത്തകളൊക്കെ ഇടയ്ക്ക് വിമർശനമുണ്ടാക്കിയിരുന്നു. അപ്പോഴൊക്കെയും അമൃതയെ എല്ലാവരും കുറ്റപ്പെടുത്തി. പിന്നീട് ബാല എലിസബത്തിനെ വിവാഹം കഴിച്ചപ്പോൾ അമൃതയെ എല്ലാവരും സപ്പോർട്ട് ചെയ്തു. എന്നാൽ ഇപ്പോൾ അമൃത രണ്ടാമതൊരു വിവാഹം കഴിച്ചതിനു ശേഷം അമൃതയ്ക്ക് വീണ്ടും വിമർശനങ്ങൾ ഉയരുകയാണ്. പാപ്പുവിനെ ശ്രദ്ധിക്കണമെന്നും, പാപ്പുവിൻ്റെ കാര്യം ശ്രദ്ധിക്കാൻ ഇനി പറ്റുമോയെന്നും, പാപ്പുവിൻ്റ നല്ലൊരു അമ്മയായി തന്നെയാണ് അമൃതയെ ഞങ്ങൾ കണ്ടതെന്നും, എന്നാൽ നമ്മൾക്ക് പിന്നീട് തെറ്റിപ്പോയി എന്നൊക്കെയാണ് ആരാധകർ ഇപ്പോൾ പരാമർശിക്കുന്നത്.

ഇങ്ങനെയുള്ള വിമർശനം തന്നെയാണ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നതും.പാപ്പുവിനെ കുറിച്ചുള്ള കാര്യങ്ങൾ ആയിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. എന്നാൽ പാപ്പു ഇപ്പോൾ ഹാപ്പിയാണെന്നും, ഇവരുടെ കല്യാണത്തിന് പോലും പാപ്പു വന്നിരുന്നുവെന്നുള്ള കാര്യങ്ങൾ കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതിൽ പ്രധാനപ്പെട്ടതും, അതുപോലെ പാപ്പു സന്തോഷവതിയാണെന്ന് കൂടി കാണിക്കാനാണ് ഇപ്പോൾ കഴിഞ്ഞദിവസം ഫാമിലി ടൈം എന സെൽഫി അമൃത പങ്കുവെച്ചത്.ഗോപി സുന്ദറിനെയും, അഭിരാമിയെയും ടാഗ് ചെയ്തു കൂടിയെത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ ഔർ ഫാമിലി എന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പാപ്പുവിൻ്റെ ചിരി കണ്ടാൽ അറിയാം പാപ്പുവിന് വല്ലാതെ ഇഷ്ടമാണ് പുതിയ അച്ഛനെ എന്ന രീതിയിലുള്ള കമൻറുകളും ഇതിനിടയിൽ തന്നെ വരുന്നുണ്ട്.
All rights reserved News Lovers.

Share this on...