പാതിരാത്രി മന്നത്ത് ഹോട്ടൽ തേടിയിറങ്ങി. അപ്രതീക്ഷിത അതിഥികളെ കണ്ടു ഞെട്ടി ഹോട്ടലുടമകൾ.

in News 61 views

നയൻതാരയുടെയും, വിഘ്നേശിൻ്റെയും വിവാഹശേഷം നയൻതാര മലയാളികൾക്കായൊരു വിരുന്നൊരുക്കിയില്ലല്ലോ എന്ന് മലയാളികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ അതിനൊരു ഉത്തരവും ആയാണ് ഇപ്പോൾ നയൻതാരയും വിഘ്നേശ് ശിവനും വന്നെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം തന്നെ നയൻതാരയും,വിഘ്നേശും കൊച്ചിയിലേക്ക് എത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ ഇപ്പോൾ അവർ ഹോട്ടലിൽ പോയി ഫുഡ് കഴിച്ചതും, ഫുൾ കൊച്ചിയിൽ തന്നെ നയൻതാരയുടെ അച്ഛനും അമ്മയോടുമൊപ്പം ആഘോഷിച്ചതുമായിട്ടുള്ള ചിത്രങ്ങളും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഓർഡർ ചെയ്ത പൊറോട്ടയും, ചിക്കനും റോസ്റ്റും, അപ്രതീക്ഷിതമായി ടേബിൾ എത്തിയ മുഹമ്മദ് ചായയുടെ രുചി ഇഷ്ടപ്പെട്ട തോടെ വീണ്ടും ചോദിച്ചു വാങ്ങിയ കപ്പിൾസിൻ്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കൊച്ചിയിലെ നൈറ്റ് ലൈഫ് ആസ്വദിച്ചതും, നയൻസും, വിക്കിയും ഒരുമിച്ചെത്തി കേക്കൊക്കെ മുറിച്ച് ആഘോഷിക്കുന്നത് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പുത്തൻ വിശേഷവും പുത്തൻ ചിത്രവും. വിവാഹത്തിനുശേഷം മാതാപിതാക്കളുടെ അനുഗ്രഹം തേടി നയൻതാരയും വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. അച്ഛൻ രോഗാവസ്ഥയിൽ ആയതിനാൽ നയൻസിൻ്റെ മാതാപിതാക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.

പിന്നാലെയാണ് അനുഗ്രഹം തേടി നവദമ്പതികൾ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിലെത്തുന്ന നവദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നയൻസും, വിഘ്നേശും കൊച്ചിയിലേക്ക് എത്തി എന്നുള്ള വാർത്തകൾ വൈറലാവുകയായിരുന്നു. ഇതിനുപിന്നാലെ കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ എത്തിയ നയൻസിൻ്റെയും, വിക്കിയുടെയും ചിത്രംകൂടി വൈറലാകുന്നു. ദമ്പതികൾക്കായി കൊച്ചിയിലെ ഫ്ലാറ്റിലേക്ക് പനമ്പള്ളി നഗറിലെ മന്നാ റസ്റ്റോറൻ്റിൽനിന്ന് ഉച്ചഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഭക്ഷണം ഇഷ്ടപ്പെട്ട വിക്കിയും, നയൻസും ഹോട്ടലിലെ കൂടുതൽ രുചിയറിയാൻ രാത്രിയോടെ അവിടേക്ക് നേരിട്ട് എത്തുകയായിരുന്നു.

പിന്നീട് ഞായറാഴ്ച രാത്രി 11 മണിയോടെ ഇരുവരും അമ്മയോടൊപ്പം മന്നത്തിലെത്തി. അപ്രതീക്ഷിതമായി ഹോട്ടൽ എത്തിയ താരദമ്പതികളെ കണ്ട് ഹോട്ടൽ ഉടമയും അവിടെ ഉണ്ടായിരുന്നവരും അത്ഭുതപെട്ടു. മന്നയിലെ സ്പെഷ്യൽ ചിക്കൻ കൊണ്ടാട്ടം, പൊറോട്ട ചിക്കൻ റോസ്റ്റ്, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ നിറച്ചത്, ചിക്കൻ 65 ,ആഉത, ബീഫ് നാടൻ ഫ്രൈ അങ്ങനെ തുടങ്ങി നിരവധി വിഭവങ്ങളായിരുന്നു ഇവർ കഴിച്ചിരുന്നത്. നെയ്മീൻ തവഫ്രൈ, മന്ന സ്പെഷ്യൽ മുഹമ്മദ് ടീ അങ്ങനെ പ്രൗൺസ് നെയ്മീൻ തുടങ്ങിയ ഒരു പാട് സീ ഫുഡുകളും അവർ കഴിച്ചു. സ്പെഷ്യൽ രുചിക്കൂട്ടിൽ തയ്യാറാക്കുന്ന മുഹമ്മദ് മായ ഇവിടുത്തെ സ്പെഷ്യൽ രുചിയാണ്. സ്പെഷ്യൽ മുഹമ്മദ് ചായ വീണ്ടും വീണ്ടും നയൻതാര ചോദിച്ചു വാങ്ങുന്നു എന്ന് ഉടമ പറഞ്ഞിരുന്നു. നെയ്ച്ചോറും ചിക്കൻ കറിയും ആണ് ഇവർ കൂടുതലായി ഇഷ്ടപ്പെട്ട ഭക്ഷണമായി തെരഞ്ഞെടുത്തതെന്നുകൂടി ഉടമ പറയുന്നുണ്ട്.
All rights reserved News Lovers.

Share this on...