പാടാത്ത പൈങ്കിളിയിൽ ഇനി ദേവ ഇല്ല പിന്മാറി ലക്ക്ജിത്ത്…കാരണം തുറന്നടിച്ച് നടൻ I

in News 42 views

പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും അപ്രതീക്ഷിതമായാണ് സൂരജ്സൺ പിന്മാറിയത്. ലക്ക്ജിത്ത് സൈനയാണ് സൂരജിന് പകരം ദേവിയായി എത്തിയത്. എന്നാൽ ഇപ്പോൾ ലക്ക്ജിത്ത് സൈനയും സീരിയലിൽ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ്. 22 വയസാണ് താരത്തിന്. പ്ലസ്ടു പൂർത്തിയാക്കി.എന്നാൽ ഡിഗ്രി ക്വാളിഫൈഡ് അല്ല. പാടാത്ത പൈങ്കിളി ആദ്യ സീരിയൽ ആണ്. ഇതിനു മുൻപ് മറ്റൊരു സീരിയലിലോ സിനിമയിലോ അഭിനയിച്ചിട്ടില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സൂരജ് സീരിയലിൽ നിന്ന് പിന്മാറിയത്. തുടർന്ന് പുതിയ ദേവയായി സൂരജിൻ്റെ അതേ സാദൃശ്യമുള്ള സൈനയെ അണിയറപ്രവർത്തകർ കൊണ്ടുവരികയായിരുന്നു.

പുതിയ ദേവക്കും ആരാധകരിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഓഡിഷനിലൂടെയാണ് ദേവ ആവാനുള്ള അവസരം ലഭിച്ചത് എന്ന് സൈനി മുൻപ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പോസ്റ്റിലൂടെയാണ് താൻ പിൻമാറുന്ന കാര്യം താരം വെളിപ്പെടുത്തിയത്. എല്ലാവർക്കും നമസ്കാരം, ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ പൂർണമായും പിന്മാറിയെന്ന് നിങ്ങൾ ഓരോരുത്തരെയും ഞാൻ അറിയിക്കുന്നു. ചില വ്യക്തിപരമായ കാരണങ്ങളാൽ ആണ് ഈ പരമ്പരയിൽ നിന്ന് പിന്മാറാൻ ഉണ്ടായ കാരണം.

നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിൽ എത്രയും വേഗം നിങ്ങളോട് പറയാൻ ഞാൻ നിർബന്ധിതനായത്. അല്ലാത്തപക്ഷം പല അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കുമെന്ന് വ്യക്തമായ ധാരണയുണ്ട്. അതിനാലാണ് ഞാൻ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ നിങ്ങളുമായി പങ്കിടുന്നത്. എനിക്ക് ഇത്രയധികം സ്നേഹവും പിന്തുണയും ബഹുമാനവും നൽകിയതിന് എൻ്റെ പ്രേക്ഷകരെ നിങ്ങളോട്എൻ്റെ സ്നേഹവും നന്ദിയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

പാടാത്ത പൈങ്കിളി ടീമിന് എൻ്റെ നന്ദി. ഇത്രയും മികച്ച ഒരു ഫ്ലാറ്റ്ഫോമിൽ എനിക്ക് അവസരം നൽകിയതിനും, എല്ലാ പ്രേക്ഷക ഹൃദയത്തിൽ എനിക്കൊരു സ്ഥാനം ഉറപ്പിച്ചതും ഏഷ്യാനെറ്റിലും നന്ദി. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. സ്നേഹപൂർവ്വം ലക്ക്ജിത്ത് സൈനി. എന്നാൽ ഇത് വിശ്വസിക്കാൻ ആരാധകർക്ക് കഴിയുന്നില്ല. രണ്ടാമത്തെ ദേവയായി ലക്ക് ജിത്തിനെ ഇഷ്ടപ്പെട്ട ആരാധകർ താരം സീരിയൽ നിന്നും പോകരുത് എന്നാണ് പറയുന്നത് .

Share this on...