പത്തനംതിട്ടയിലെ സ്കൂളുകള്‍ക്ക് കളക്ടറായ അമ്മ അവധി പ്രഖ്യാപിച്ചപ്പോള്‍ മകന്റെ പ്രതികരണം

in News 1,048 views

കെ എസ് ശബരീനാഥന്റെയും പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് നായരുടെയും പൊന്നോമന മൽഹാർ സാമൂഹ്യ മാധ്യമങ്ങളിൽ താരമാണ്.മകന്റെ ചിത്രവും വിശേഷവും എല്ലാം ശബരീനാഥ് പങ്കു വെക്കാറുണ്ട്.മുൻപ് ഭാര്യ മകന് വേണ്ടി പാട്ട് പാടുന്ന വീഡിയോ ശബരീനാഥ് പങ്കു വെച്ചിരുന്നു.ഇപ്പോൾ ഇതാ മകൻ മൽഹാറിന്റെയും ദിവ്യ എസ് നായരുടെയും നിഷ്‌കളങ്കവും രസവും നിറഞ്ഞ വീഡിയോയാണ് സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആകുന്നത്.മഴ കടുക്കുന്നതോടെ സ്‌കൂളിന് അവധി പ്രഖ്യാപിക്കുകയാണ് കളക്ടർമാർ.

കുട്ടികൾ ആണെങ്കിൽ ഈ അവധി പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയുമാണ്.എന്നാൽ പത്തനംതിട്ട ജില്ലക്ക് അവധി പ്രഖ്യാപിച്ച മകന്റെയും കളക്ടറുടെയും വീഡിയോയാണ് വൈറൽ ആകുന്നത്.കുഞ്ഞിന് നാളെ എവിടെ പോകണം എന്ന ചോദ്യത്തിന് സ്‌കൂളിൽ പോകണം എന്നായിരുന്നു ഈ മിടുക്കന്റെ മറുപടി.’അമ്മ സ്‌കൂളിന് അവധി നല്കിയല്ലോ എന്ന് പറയുമ്പോൾ മൽഹാർ അവധി വേണ്ട സ്‌കൂളിൽ പോകണം എന്ന് പറയുകയാണ്.മഴ ആയാലും പ്ളേ സ്‌കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാത്യക വിദ്യാർത്ഥി എന്ന കുറിപ്പോടെ ശബരീനാഥ് പങ്കു വെച്ച വീഡിയോ കുഞ്ഞു മൽഹാറിന്റെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.ആ വീഡിയോ കാണാം.

Share this on...