പകല്‍പ്പൂരത്തിലെ നായിക ഒറ്റ പ്രസവത്തില്‍ മൂന്നുകുട്ടികള്‍.. നടി ഇന്ന് പ്രശസ്ത ഡോക്ടര്‍.. ഭര്‍ത്താവിനെ അറിയാത്തവരില്ല..

in News 67 views

മലയാളത്തിലെ പഴയ കാല നടികൾക്ക് വലിയ ആരാധന വലയം തന്നെ നമ്മുടെ മലയാളികൾക്ക് ഉണ്ട്.എന്നാൽ ചില പഴയ കാല നടികൾ വളരെ പെട്ടെന്ന് തന്നെയാണ് സിനിമയിൽ നിന്നും അപ്രത്യക്ഷമായിപ്പോകാറുള്ളത് .ഒരു സിനിമയിൽ അഭിനയിച്ച പിന്നീട് അവർ എവിടെയാണെന്ന് പോലും ആരാധകർക്ക് അറിയാത്ത അവസ്ഥയായി മാറിയിട്ടുണ്ട്.ഒരു സിനിമയിൽ മാത്രം അഭിനയിച്ച പിന്നീട് അഭിനയത്തിൽ നിന്നും പിന്മാറിയ നടികളും നമുക്ക് ചുറ്റും ഉണ്ട്.പക്ഷെ താരങ്ങൾ പിന്മാറിയാലും ഇവരുടെ അഭിനയ മികവ് കൊണ്ട് തന്നെ അവരെ ആരാധകർ ഒരിക്കലും മറക്കാറില്ല. ഇപ്പോഴിതാ അത്തരത്തിൽ ഒപ്രു സിനിമയിൽ മാത്രം അഭിനയിച് പിന്നീട്ട് അഭിനയ ജീവിതത്തിൽ നിന്നും പിന്മാറിയ ഒരു വ്യക്തിയെ കുറിച്ചാണ് നമ്മൾ അറിയുവാൻ പോകുന്നത്.പകൽപ്പൂരം എന്ന മലയാള സിനിമയിലെ അതായത് മലയാളത്തിലെ തന്നെ സൂപ്പർഹിറ്റ് ഹൊറർ സിനിമയായ പകൽപ്പൂരത്തിലെ നായികയായ അനാമികയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്ടർ കവിത ജോസിൻ്റെ പുതിയ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.

ഗീതു മോഹൻദാസിനൊപ്പം ശ്രദ്ധേയമായ നായിക കഥാപാത്രം തന്നെയാണ് ഡോക്ടർ കവിത ജോസ് ഈ സിനിമയിൽ അഭിനയിച്ചതും.മലയാളത്തിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ ഹൊറർ സിനിമയായിരുന്നു പകൽപൂരം.ഹൊറർ സിനിമ എന്ന് മാത്രം നമുക്ക് ഇതിനെ വിശേഷിപ്പിക്കാൻ പറ്റില്ല കോമഡി രംഗങ്ങൾ അത്രമാത്രം ഈ സിനിമയിൽ ഉണ്ടായിരുന്നു.ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത ഒരു സിനിമ കൂടിയാണ് പകൽപൂരം എന്ന് വേണമെങ്കിൽകൂടി പറയാം. ഒരുകാലത്തു അത്രയധികം ആരാധകർ ഈ സിനിമക്ക് ഉണ്ടായിരുന്നു.മുകേഷ്, ജഗതിശ്രീകുമാർ ,ഹരിശ്രീ അശോകൻ,സലിം കുമാർ തുടങ്ങി അനവധി താരങ്ങൾ അണിനിരന്ന സിനിമകൂടിയാണിത്.എന്നാൽ അതായിരുന്നു കവിത ജോസ് ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ .

Share this on...