നിലു ബേബി പേർളിയെ പോലെ നല്ല അസ്സലായി അഭിനയിക്കുന്നു.

in News 186 views

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓരോരുത്തർക്കും വളരെയധികം സുപരിചിതമായ താരമാണ് പേർളി മാണി. ബിഗ്ബോസിലൂടെയാണ് പേർളി കൂടുതലും പ്രേക്ഷകശ്രദ്ധയാർജിച്ചത് എന്ന് തന്നെ പറയാം. ബിഗ്ബോസിലൂടെ തന്നെയാണ് ശ്രീനിയേയും പേർളി കണ്ടുമുട്ടിയത്. ഇതിലൂടെ ആണ് ഇവർ പ്രണയിച്ചതും വിവാഹത്തിലേക്ക് എത്തിയതുമൊക്കെ. ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ ഇപ്പോൾ ആരാധകർ പ്രത്യേകമായി ശ്രദ്ധിക്കുന്ന ഒരാൾ ആണ് നിലുബേബി.നിലുബേബിയുടെ കുഞ്ഞ് വിശേഷവും കുട്ടി കുട്ടി വീഡിയോകളും ആരാധകർ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള നിലുബേബിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തന്നെ ആരാധകർ വൈറലാക്കൃന്നു. സോഷ്യൽ മീഡിയയുടെ സ്വന്തം കുഞ്ഞ് എന്ന് തന്നെ നിലുബേബിയെ വിശേഷിപ്പിക്കാം. പേർളിയോടുള്ള ഇഷ്ടമാണ് ആരാധകർ നിലുബേബിയിലും കാണിക്കുന്നത് എന്ന് പറയാം. കഴിഞ്ഞദിവസം പേർളി ഈസ്റ്ററിനൊക്കെ ഉണ്ടാക്കാൻ പറ്റുന്ന ഒരു കട്ട്ലെറ്റ് വിഭവത്തെക്കുറിച്ച് പരിചയപ്പെടുത്തിയിരുന്നു. എന്നാൽ അതിനിടയിൽ അവിടെ ഉണ്ടാക്കി വച്ചിരിക്കുന്ന കുഞ്ഞുകുഞ്ഞു മീൻ പൊടികളെടുത്ത് കഴിക്കുന്ന നിലു ബേബിയുടെ വീഡിയോയാണ് ആദ്യം വൈറലായത്.

അതിന് പിന്നാലെ മീമി പോയി എന്ന് പറഞ്ഞ് അമ്മ അഭിനയിക്കുമ്പോൾ അമ്മയെ പോലെ തന്നെ കരച്ചിൽ അഭിനയിക്കുന്ന നിലുബേബിയുടെ വീഡിയോ ആണ് ആരാധകർ പിന്നാലെ ഏറ്റെടുത്തത്. മീമി പോയോ എന്ന് ചോദിച്ച് സങ്കടപ്പെട്ടിരിക്കുന്ന നിലു ബേബിയുടെ അടുത്ത് മീമി പോയി എന്ന് പറയുകയും, പേർളി വിതുമ്പി കരയുകയും ചെയ്യുന്നു. മോളെ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുമ്പോൾ മീമി മരിച്ചുപോയതിൻ്റെ സങ്കടം നിലു ബേബി പോലും അഭിനയിക്കുന്നുണ്ട്. അമ്മയെ പോലെ തന്നെയാണ് മകൾ എന്ന് ആരാധകർ ഇത് കണ്ട് കമൻറ് ചെയ്യുന്നു.നിലുബേബി എപ്പോഴും പേർളി പറയുന്നത് പോലെ അഭിനയിക്കുകയും, പേർളിയെ പോലെ ആകാൻ ഒക്കെ ശ്രമിക്കുകയും ചെയ്യാറുണ്ട്.

പേർളി പറയുന്ന ഓരോ വാക്കും നിലുബേബി എടുത്ത് വീണ്ടും റിപ്പീറ്റ് ചെയ്ത് പറയുന്നതും ആരാധകർ ശ്രദ്ധിക്കാറുണ്ട്. പേർളിഷ് എന്നാണ് ആരാധകർ ഇവരെ വിളിക്കുന്നത്. നിള പോർളിഷ് എന്ന് തന്നെയാണ് നിലുബേബിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൻ്റെ പേര് പോലും. പേർളിയുടെയും ശ്രീനിഷിൻ്റെയും പേരുകൾ കോർത്തിണക്കി കൊണ്ടാണ് പേർളിഷ് എന്ന വാക്ക് ആരാധകർ വിളിക്കുന്നത്. ഇവരുടെ ആരാധകരെപോലും പേർളിഷ് എന്നാണ് വിളിക്കുന്നത്.
All rights reserved News Lovers.

Share this on...