നിലവിളിച്ച് മക്കൾ, പാറയിൽ ഇരിക്കവെ മക്കളുടെ കൺമുമ്പിൽ യുവതിക്ക് സംഭവിച്ചത്

in News 3,876 views

ഭർത്താവും മക്കളും നിസ്സഹയരായി നോക്കി നിൽക്കേ ഒരു യുവതിയെ തിരമാലയിൽ അകപ്പെട്ടു കാണാതാകുന്നതിന്റെ വീഡിയോ കണ്ടു നടുങ്ങിയിരിക്കുകയാണ് രാജ്യം.മുംബൈ ബാന്ദ്രയിലമണ് സംഭവം നടക്കുന്നത്.കുടുംബത്തിന് ഒപ്പം പിക്നിക്കിനു എത്തിയ ജ്യോതി സോനാ എന്ന യുവതിയാണ് തിരമാലയിൽ അകപ്പെട്ടു മരിച്ചത്.ഭർത്താവിന് ഒപ്പം കടൽ തീരത്തു പാറയിൽ ഇരിക്കുന്ന ജ്യോതിയുടെ വീഡിയോ മക്കളാണ് വീഡിയോയിൽ പകർത്തിയത്.ഇതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ചപ്പോൾ സന്തോഷം നിറഞ്ഞ നിമിഷം ദുരന്തം ആയി മാറി.

സംഭവ ദിവസം ആദ്യം ജൂഹുവിൽ പോവാനാണ് പദ്ധതി ഇട്ടിരുന്നത്.എന്നാൽ വേലിയേറ്റം കാരണം ബീച്ചിൽ പ്രവേശിക്കുന്നത് നിയന്ത്രണം വന്നതോടെ പ്ലാൻ മാറ്റി കൊണ്ട് അവർ ബാന്ദ്രയിൽ എത്തുകയായിരുന്നു.ബാന്ദ്ര ഫോർട്ടിൽ എത്തിയ കുടുംബം കടലിന് സമീപത്തു നിന്നും ചിത്രം പകർതുബോഴാണ് അപകടം ഉണ്ടായത്.ദമ്പതികൾ ഒരു പാറയിൽ ഇരിക്കുകയും കുട്ടികൾ അൽപ ദൂരം നിന്ന് അവരുടെ ചിത്രം പകർത്തുകയായിരുന്നു.ഇതിനിടെ ആഞ്ഞടിച്ച ഒരു വലിയ തിരമാലയിൽ ജ്യോതി അകപ്പെട്ടു.

വീഡിയോയിൽ കുട്ടികൾ മമ്മി എന്ന് വിളിച്ചു നിലവിളിക്കുന്നുണ്ട്.മുംബൈ റബാല നിവാസി ആയ മുകേഷ് ജ്യോതിയെ രക്ഷിക്കാൻ ആയി സാരിയിൽ മുറുകെ പിടിച്ചു എങ്കിലും രക്ഷ ഉണ്ടായില്ല.സമീപത്തു ഉണ്ടായിരുന്ന ചിലര് മുകേഷിന്റെ കാലിൽ പിടിചു കൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.

Share this on...