നടൻ സായികുമാറിൻ്റെ ആരാണ് അമ്മയറിയാതെ സീരിയലിലെ ഈ നടി എന്നറിയാമോ.

in News 230 views

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് ‘അമ്മഅറിയാതെ ‘ സീരിയൽ.സീരിയലിൽ വിനീത് എന്ന കഥാപാത്രത്തിൻ്റെ അമ്മയായി എത്തുന്ന സുഭദ്ര ചെറിയ സമയം കൊണ്ടാണ് പ്രേക്ഷക മനം കവർന്നത്. വളരെ സ്വാഭാവികമായ അഭിനയം കാഴ്ചവെച്ച സുഭദ്രാമ്മയെ മുൻപ് പ്രേക്ഷകർ കണ്ടിട്ടില്ല എന്നതിനാൽ തന്നെ പുതുമുഖ നടി ആകാമെന്നാണ് പലരും കരുതിയത്. എന്നാൽ ഒരു അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് ശൈലജ എന്ന ഈ കലാകാരി എത്തുന്നത്. നടിയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയമകൾ ,നടൻ സായികുമാറിൻ്റെ കുഞ്ഞു,പെങ്ങൾ, നടി ശോഭാ മോഹൻ്റെ അനിയത്തി, നടൻ വിനു മോഹൻ്റെ കുഞ്ഞമ്മ, നടി വൈഷ്ണവി സായികുമാറിന് റ അപ്പച്ചി അങ്ങനെ നീളുന്ന ബന്ധു വിശേഷങ്ങളാണ് ശൈലജയ്ക്ക് ഉള്ളത്. എന്നാൽ ഇവരുടെ ആരുടെയും കൈ പിടിച്ച് അല്ല ശൈലജ സിനിമയിലേക്ക് എത്തിയിരിക്കുന്നത്. ഇവരുടെ കൂട്ടത്തിൽ ഏറെ വൈകി 45-ാം വയസ്സിലാണ് ശൈലജ അഭിനയ ജീവിതത്തിലേക്ക് എത്തുന്നതും.

അതും ഏതൊരു തുടക്കക്കാരിയെ പോലെ ഓഡിഷനിൽ പങ്കെടുത്ത് കഴിവ് തെളിയിച്ച ശേഷമാണ്. റോഷൻ ആൻഡ്രൂസ് ചിത്രമായ സല്യൂട്ട് ആണ് ശൈലജയുടെ ആദ്യചിത്രം. ഓഡിഷനിൽ പങ്കെടുത്ത് വിജയിച്ച ശേഷമാണ് റോഷൻ ഉൾപ്പെടെയുള്ളവർ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ ആണ് ഇതെന്ന് തിരിച്ചറിഞ്ഞത്. സല്യൂട്ട് ലും, ജോജു ജോർജിൻ്റെ ഒരു താത്വിക അവലോകനം എന്ന സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ശൈലജ ചെയ്തു കഴിഞ്ഞു.ഇതിനിടയിലാണ് സീരിയലുകളിലും ഒരു കൈ നോക്കിയത്. അഭിനയ പാരമ്പര്യമുള്ള കുടുംബം ആണെങ്കിലും ഒരു സ്കൂൾ നാടകത്തിൽ പോലും ഇതുവരെ ശൈലജ അഭിനയിച്ചിട്ടില്ല എന്നതാണ് രസകരം. സെലിബ്രെറ്റി ലൈഫിനോട് ഒരിക്കലും ഭ്രമം തോന്നിയിട്ടില്ലെന്ന് ശൈലജ പറയുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമയിൽ നായികയാകാൻ അവസരം കിട്ടിയെങ്കിലും, പഠിക്കണം ജോലി വാങ്ങണം എന്നെ ഉണ്ടായിരുന്നുള്ളൂ ചിന്ത.

വർഷയ്ക്കായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്ത് ജോലി ചെയ്യുകയാണ്. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്തപ്പോഴാണ് നടൻ മുകേഷിൻ്റെ സഹോദരി സന്ധ്യ സീരിയലിലേക്ക് ക്ഷണിച്ചത്.അന്നകരീന എന്ന സീരിയലിൽ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു. എന്നെ കൊണ്ട് പറ്റുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അച്ഛൻ്റെ മോൾ ആണെന്നുള്ള ധൈര്യം പോരെ നിനക്ക് എന്ന സന്ധ്യ ചേച്ചിയുടെ വാക്കുകളാണ് കരുത്തായത്. തനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛൻ പോയിട്ട് 34 വർഷമായി. എന്നാൽ ഓർക്കാത്ത ഒരു ദിവസവും ഇല്ലെന്ന് ശൈലജ പറയുന്നു. എല്ലാവരെയും സഹായിക്കുന്ന സ്വഭാവമായിരുന്നു അച്ഛൻ്റേത്. നമുക്ക് താഴെയുള്ളവരെയും ബഹുമാനിക്കാൻ ആണ് അച്ഛൻ പഠിപ്പിച്ചത്. വലിയ ഗുരുഭക്തി ഉള്ള ആളായിരുന്നു അച്ഛൻ. അധ്യാപകരെയോ റോഡിൽ വെച്ച് കണ്ടാലും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങും.

ഞങ്ങളോടും അങ്ങനെ ചെയ്യാൻ പറയും. മൈഡിയർ കുട്ടിച്ചാത്തൻ പോലെ അച്ഛൻ്റെ അപൂർവ്വം സിനിമകൾ മാത്രമാണ് ഞാൻ തീയേറ്ററിൽ കണ്ടിട്ടുള്ളത്. അച്ഛനും, ചേട്ടൻ സായികുമാറും പകരം വയ്ക്കാൻ ആരുമില്ലാത്ത പ്രതിഭകൾ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പെൺമക്കൾ അഭിനയിക്കുന്നതിൽ അച്ഛനും അമ്മയും പൊതുവേ വലിയ താൽപര്യം കാണിച്ചിരുന്നില്ല. ശോഭ ചേച്ചി കോളേജിൽ പഠിക്കുമ്പോഴാണ് മുകേഷിൻ്റെ ആദ്യസിനിമയായ മുകേഷിൻ്റെ ആദ്യ സിനിമയായ ബലൂണിൽ നായികയാകുന്നത്. ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു അഭിനയം. ആ സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം അച്ഛൻ്റ അടുത്തറിയാവുന്നവർ ആയതിനാൽ ചേച്ചിക്ക് വലിയ എതിർപ്പ് നേരിടേണ്ടി വന്നില്ല. പിന്നീട് വിവാഹംകഴിഞ്ഞപ്പോൾ മോഹൻ ചേട്ടൻ ചേച്ചിയെ അഭിനയിക്കാൻ വലിയ പ്രോത്സാഹനം നൽകി.

സീരിയൽ അഭിനയിക്കുന്ന കോൺഫ്രൻസിലാണ് സിനിമയിലേക്കും, ഓഡിഷന് പോയതും തിരഞ്ഞെടുക്കപ്പെട്ടതും.ഒരു താത്വിക അവലോകനം സിനിമയിലേക്ക് എടുത്ത ഫോട്ടോകളിലൂടെയാണ് മോഡലിംഗ് രംഗത്തും അവസരം ലഭിച്ചത്. ഇപ്പോൾ മഹാലക്ഷ്മി സിൽക്സിൻ്റ ബ്രാൻഡ് മോഡൽ ആണ്. ഇപ്പോൾ ആലോചിക്കുമ്പോൾ നേരത്തെ എത്തിയിരുന്നെങ്കിൽ കുറച്ചു നല്ല വേഷങ്ങൾ ചെയ്യാമായിരുന്നു എന്നു തോന്നാറുണ്ട്. എങ്കിലും നിരാശ ഒന്നുമില്ല. അമ്മ വേഷങ്ങളിൽ തളയ്ക്കപ്പെടാതെ വ്യത്യസ്തമായ റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹം. അഭിനയരംഗത്ത് അച്ഛനും, അണ്ണനും ഉണ്ടാക്കിയ പേരിന് കളങ്കം വരുത്താതെ അഭിനയം തുടരണമെന്നാണ് പ്രാർത്ഥന എന്നും ശൈലജ പറയുന്നു. ഭർത്താവും മക്കളും ആണ് അഭിനയരംഗത്തേക്ക് ഇറങ്ങാൻ ഏറ്റവും പ്രോത്സാഹനം നൽകിയത്. ഭർത്താവ് കൃഷ്ണകുമാർ നീലഗിരി ഗ്രൂപ്പിൻ്റെ റീട്ടെയ്ൽ വിഭാഗം മേധാവിയാണ്. മൂത്ത മകൻ എൻജിനീയറിങ് പൂർത്തിയാക്കി സ്വകാര്യ ആശുപത്രിയിൽ ഐ ടി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇളയമകൻ സായി കൃഷ്ണ പത്താംക്ലാസ് വിദ്യാർഥിയാണ്. സായി സല്യൂട്ടിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
All rights reserved News Lovers.

Share this on...