നടൻ വിശാഖ് നായർ വിവാഹിതനായി.ആനന്ദം സിനിമയിലെ കുപ്പിയുടെ വിവാഹ ചിത്രങ്ങൾ വൈറൽ.

in News 48 views

നയൻതാരയും, നടനും സംവിധായകനുമായ വിഘ്നേശ് ശിവൻ്റെ വാർത്തകളാണ് ഇന്നലെ സോഷ്യൽമീഡിയ പേജിൽ നിറഞ്ഞുനിന്നത്. ഇതിനിടയിൽ മലയാളത്തിലും ഒരു താര വിവാഹം ഇന്നലെ നടന്നു. ‘ആനന്ദം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബംഗളൂരുവിൽ വച്ചാണ് വിവാഹത്തിൻ്റെ ചടങ്ങുകൾ നടന്നത്. വിവാഹവേദിയിലേക്ക് കിടിലൻ ഡാൻസുമായിട്ടാണ് വിശാഖിൻ്റെ വധു എത്തിയത്. ഓപ്പൺ സ്റ്റേജിൽ വച്ച്താലികെട്ടി, മാലയിട്ടാണ് ചടങ്ങുകൾ നടത്തിയത്.

കൊട്ടും മേളവുമൊക്കെയായി പരമ്പരാഗതമായ ഹിന്ദു ആചാര പ്രകാരമാണ് താര വിവാഹം നടത്തിയത്. വിവാഹത്തിനു ശേഷമുള്ള താരദമ്പതികളുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെ വൈറലായി. ഇതോടെയാണ് വിവാഹക്കാര്യം പുറംലോകമറിയുന്നത്. വിശാഖിനും പ്രിയതമയ്ക്കും പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിൻ്റെ ആശംസകൾ അറിയിച്ചാണ് ആരാധകരും സുഹൃത്തുക്കളും ഇപ്പോൾ എത്തുന്നത്. ഗണേശ് ലാൽ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ നിർമിച്ച ചിത്രമാണ് ആനന്ദം. കോളേജ് വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രത്തിൽ ‘കുപ്പി’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിച്ചത്.

ചിത്രത്തിലെ മറ്റു താരങ്ങളേക്കാളും പ്രേക്ഷ മനസ്സിൽ നിറയാൻ താരത്തിന് സാധിച്ചു, പിന്നീട് പുത്തൻപണം, ചങ്ക്സ്, ലോലപ്പൻ്റെ മാമോദിസ, ഹൃദയം നിരവധി എന്നീ നിരവധി സിനിമകളിൽ വിശാഖ് അഭിനയിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് വിശാഖും, ജയപ്രിയയും തമ്മിലുള്ള വിവാഹനിശ്ചയംകഴിഞ്ഞത്. ശേഷം തൻ്റെ പ്രിയപ്പെട്ടവളെ നടൻ തന്നെ പുറം ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. അന്ന് വിശാഖ് പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം വിവാഹിതനാകാൻ പോവുകയാണെന്ന വിവരം പുറംലോകമറിഞ്ഞത്.
All rights reserved News Lovers.

Share this on...