പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ബീന ആൻറണിയും മനോജ് കുമാറു തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ ഇവർ പങ്കുവച്ചിരുന്നു. എന്നാൽ നാളേറെയായി ഇവർ യൂട്യൂബിൽ സജീവമായിരുന്നില്ല. ഇപ്പോഴിതാ തനിക്കുണ്ടായ രോഗത്തെപ്പറ്റിയും നിലവിലെ അവസ്ഥയെക്കുറിച്ചും വിവരിച്ച് എത്തുകയാണ് മനോജ്.ഈ വീഡിയോ ഇടുന്നതിനോട് വീട്ടിൽ എതിർപ്പുണ്ടായിരുന്നു. നമ്മൾ അനുഭവിച്ച പോകുന്ന ടെൻഷനും കാര്യവും മറ്റുള്ളവർ കൂടി അറിയണം എന്നതുകൊണ്ടാണിത്. തൻ്റെ മുഖത്തിൻ്റെ ആകൃതി മാറിയതിനാൽ ആണ് ഇപ്പോൾ അധികം വീഡിയോകൾ പങ്കുവെക്കാത്തതെന്നും മനോജ് പറയുന്നു. തൻ്റെ മുഖത്തിൻ്റെ ഇടതുഭാഗം കോടിപ്പോയി. ഈ വീഡിയോ കാണുന്നവർക്ക് പെട്ടെന്ന് ഒന്നും തോന്നാതിരിക്കാൻ മാസ്ക് ഇട്ട് സംസാരിക്കാം. നവംബർ 28നാണ് അറിഞ്ഞത്.
27 രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്നു കരുതി പക്ഷെ മുഖം താൽക്കാലികമായി കോടി പോയി രാവിലെ പല്ലുതേക്കുന്നതിനിടയിൽ ഒരു അരികിൽ താഴ്ന്നിരിക്കുന്നു. ഉടൻ ഡോക്ടറായ കുഞ്ഞച്ച നോട് വീഡിയോ കോളിൽ സംസാരിച്ചു. സ്ട്രോക്ക് ആണോ എന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെൽസ് പ്രസി എന്ന് പറഞ്ഞു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ബീനയോടൊപ്പം ഞാൻ ആശുപത്രിയിലെത്തി. മനോജ് പറയുന്നു. പ്രഷർ നോക്കി 200 ആയിരുന്നു. എംആർഐ എടുത്തു നോക്കി. തലയിൽ വേറെ പ്രശ്നമൊന്നുമില്ല എന്ന് അറിഞ്ഞു.ബെൽസി പൾസി എന്ന രോഗമായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിൻ തുടങ്ങി.ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. ഭയങ്കര ടെൻഷനായിരുന്നു. ഇത് വന്നാൽ ആരും ടെൻഷനടിക്കേണ്ട. ഭയപ്പെടേണ്ട.
ഇപ്പോൾ ഓക്കേയായി തുടങ്ങി. ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. ഇതൊരു ചെറിയ പ്രശ്നമാണ്. ആർക്കും വരാവുന്നതാണ്. മാസ്ക് ഉള്ളതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. മാസ്ക് ഒരു അനുഗ്രഹമായി തോന്നിയത് ഇപ്പോഴാണ്. ഇത് ആർക്കും വരാതിരിക്കട്ടെ. വന്നാലും ഭയപ്പെടേണ്ട. മരുന്ന് എടുത്താൽ വേഗം മാറും. മറ്റെന്തെങ്കിലുമാണോ എന്ന് കരുതി ടെൻഷനടിച്ച് മറ്റു പ്രശ്നങ്ങൾ വരാതിരുന്നാൽ മതി. മുഖം നല്ലതായിരിക്കുമ്പോൾ നല്ല റോളൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഇനി ഇങ്ങനെ ആയാൽ നല്ല വേഷവും കിട്ടിയാലോ. നടന്ന അച്ഛൻ കുഞ്ഞിനെ ഭരതൻ സർ ലോറിയിലേക്ക് വിളിച്ചത് പോലെ എന്നാണ് സുഹൃത്തുക്കളോട് ഞാൻ തമാശയ്ക്ക് പറഞ്ഞത്. ഈശ്വരൻ്റ ഓരോ കുസൃതികൾ ആണിത്. ദൈവം എൻ്റെ അടുത്ത് ഒരു കുസൃതി കാണിച്ചതാണെന്ന് മനോജ് കുമാർ പറയുന്നു.
All rights reserved News Lovers.