നടി സുമാ ജയറാം ഇരട്ടക്കുട്ടികളുടെ അമ്മയായി.. ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പ്..! നടി സുമാ ജയറാം ഇരട്ടക്കുട്ടികളുടെ അമ്മയായി

in News 34 views

മലയാള സിനിമാപ്രേമികളുടെ മനസിൽ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനൊപ്പം സുമാ ജയറാം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. 1988-ൽ ഉത്സവപ്പിറ്റേന്ന് ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സുക ശ്രദ്ധിക്കപ്പെട്ടത് 1990 പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കുട്ടേട്ടൻ എന്ന സിനിമയിലൂടെയാണ്. ബാല്യകാല സുഹൃത്ത് ലല്ലു ഫിലിപ്പ് മാത്യുവാണ് സുമയെ വിവാഹം കഴിച്ചത്. നുമയുടെ വിവാഹത്തിന് ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. സുമ ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ആദ്യമായി അമ്മയായ സന്തോഷമാണ് സുമാ ജയറാം പങ്കുവച്ചിരിക്കുന്നത്. അമ്പതിനോടടുക്കുന്ന വേളയിൽ ഇരട്ടകുഞ്ഞുങ്ങൾ ആണ് പിറന്നിരിക്കുന്നത്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും പിറന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നടി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അഭിമാനത്തോടെ ഞങ്ങൾ ഞങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വിവരം അറിയിക്കുന്നു എന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു.ആൻ്റണി
ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരു നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്തറ തങ്കച്ചൻ മ,രി,ച്ച,തി,ൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചതെന്നും,

വലിയ സന്തോഷം ആണെന്നും സുമ കുറിച്ചിട്ടുണ്ട്. പ്രിയതാരത്തിൻ്റെ പുതിയ സന്തോഷത്തിൽ ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് എത്തിയത്. ഗർഭിണിയായിരുന്ന സമയത്ത് ബേബി ഷവറിൻ്റെയും, വള കാപ്പൻ്റെയും ചിത്രങ്ങളും സുമ പങ്കുവെച്ചിരുന്നു. ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എൻ്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.മഴയെത്തും മുൻപെയിലെ വേഷവും വളരെ ശ്രദ്ധേയമാണ്. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നതിൻ്റെ ഇടയിൽ നിർമ്മാതാവിൻ്റെ വേഷത്തിലും സുമ സിനിമയിൽ മടങ്ങിയെത്തിയിരുന്നു.

ആർട്സ് ഫിലിം ആദിയുടെ നിർമാണം നടത്തിയത് സുമ ആയിരുന്നു. ചിത്രത്തിൻ്റെ സംവിധാനം സുമയുടെ സഹോദരൻ ഭോണ്ടിയായിരുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. 1990-കളിൽ സിൽക്ക് സ്മിത അഭിനയിച്ച നാളെയൊന്നുണ്ടോ എന്ന ചിത്രത്തിലും സുമ അഭിനയിച്ചിട്ടുണ്ട്. 1990-ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് അഭിനയത്തിൽ നിന്നും സുമ ഇടവേള എടുത്തത്. കുറച്ചുകാലം തനിക്ക് അഭിനയത്തിൽ നിന്ന് വിട്ടുനൽകണമെന്ന് തോന്നിയതുകൊണ്ടാണ് വിട്ടുനിൽക്കുന്നത് എന്ന് മുൻപൊരിക്കൽ സുമ തുറന്നുപറഞ്ഞിട്ടുണ്ട്.

Share this on...