നടി രഞ്ജിതയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ – ഒരുകാലത്തെ ഹിറ്റ് നടി ഇപ്പോഴത്തെ സ്ഥിതിയോ

in News 37 views

മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച താരമാണ് രഞ്ജിത. സിനിമ കരിയറിൻ്റെ തുടക്കത്തിൽ തന്നെ വൻ സ്വീകാര്യതയാണ് രഞ്ജിതയ്ക്ക് ലഭിച്ചത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ആൾദൈവം സ്വാമി നിത്യാനന്ദയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പുറത്തുവന്നതോടെ താരം വിവാദങ്ങളിൽ ഇടംപിടിച്ചു.രഞ്ജിതയുടെ സിനിമ കരിയറിലും ഇത് വിള്ളൽ ഏൽപ്പിച്ചു. സംസ്ഥാന-ദേശീയ ലേബലിൽ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്നു രഞ്ജിത. 1992-ൽ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി ടൻട്രൽ എന്ന സിനിമയിലൂടെയാണ് രഞ്ജിത അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.ഷാജി കൈലാസ് ചിത്രം മാഫിയയിൽ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച് മലയാളത്തിലും സാന്നിധ്യമറിയിച്ചു. പിന്നീട് മമ്മൂട്ടി അടക്കമുള്ള സൂപ്പർതാരങ്ങൾക്കൊപ്പം രഞ്ജിത അഭിനയിച്ചിട്ടുണ്ട്.

രണ്ടായിരത്തിൽ ആർമി മേജർ രാകേഷ് മേനോനെ രഞ്ജിത വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. 2007-ൽ രാകേഷ് മേനോനുമായുള്ള ദാമ്പത്യ ജീവിതം നിയമപരമായി വേർപെടുത്തി. 2010-ൽ ആണ് രഞ്ജിതയുടെ കിടപ്പറരംഗങ്ങൾ പുറത്തുവരുന്നത്. ആൾ ദൈവം സ്വാമി നിത്യാനന്ദയ്ക്കൊപ്പം ഉള്ള വീഡിയോ ആയിരുന്നു അത്. സൺ ടിവിയിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.ഇത് ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ചു. കിടപ്പറരംഗങ്ങൾ പുറത്തുവന്നതോടെ രഞ്ജിത സിനിമയിൽ നിന്നും വിട്ടു നിന്നു സ്വാമി നിത്യാനന്ദയുടെ കടുത്ത ഭക്തയാണ് രഞ്ജിത. അങ്ങനെയാണ് നിത്യാനന്ദയുമായി കൂടുതൽ അടുക്കുന്നത്. 2013ൽ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി രഞ്ജിതയുമായി ബന്ധപ്പെട്ട് പുറത്തുവന്നു. സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ രഞ്ജിത സന്യാസം സ്വീകരിച്ചു എന്നതായിരുന്നു ആ വാർത്ത. സന്യാസം സ്വീകരിച്ചപ്പോൾ നിത്യാനന്ദമയി എന്ന പേരും കൂടി നടി സ്വീകരിച്ചു. നിത്യാനന്ദ ധ്വാനപീ സ്ഥത്തിലായിരുന്നു രഞ്ജിത സന്യാസം ഇരുന്നത്.

Share this on...