നടി മീന പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷം

in News 44 views

ലാലേട്ടൻ സിനിമകൾ എന്നും എല്ലാവർക്കും ഒരു ഹരമാണ്. അതിൽ മീന നായിക ആണെങ്കിൽ ഫാമിലി ഏറ്റെടുക്കുന്ന ഒരു ഹിറ്റ് ചിത്രമായി ആ ചിത്രം മാറുമെന്ന് ഉറപ്പ് തന്നെയാണ്. ഇവർ രണ്ടുപേരും നായിക,നായകൻ ആയി എത്തുമ്പോൾ തന്നെ അതൊരു ഹിറ്റ് ചിത്രമാണെന്ന് മലയാളികൾ ഉറപ്പിച്ചു പോകും. ദൃശ്യം ഉൾപ്പെടെ ഇവരുടെ രണ്ടു പേരുടെയും ജോഡിയിൽ പിറന്ന ഒരു പാട് മലയാളചലച്ചിത്രമാണ് മലയാളികൾക്ക് സ്വന്തമായുള്ളത്. എന്നാൽ നടി മീനയ്ക്ക് കഴിഞ്ഞ ഒരു വർഷം അത്ര നല്ല വർഷമായിരുന്നില്ല. ദുരനുഭവത്തിൻ്റെയും വേദനയുടെയും വർഷമായിരുന്നു. താരം പഴയതുപോലെ ചിരിച്ചു കാണണമെന്ന് മലയാളികൾ എല്ലാവരും ആഗ്രഹിച്ചിരുന്നു. മലയാളികൾ മാത്രമല്ല മീനയെ അറിയുന്ന സൗത്ത് ഇന്ത്യൻ പ്രേക്ഷകർ എല്ലാവരും ആഗ്രഹിച്ചിരുന്നു.

അവർക്കെല്ലാവർക്കും ഒരു സന്തോഷവാർത്ത തന്നെയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തുന്നത് പോലെ തന്നെ, താരം റീലുകളൊക്കെ ചെയ്ത് പഴയ സന്തോഷത്തോടെ ചുറുചുറുക്കോടെ എത്തുന്നു എന്നത് തന്നെയാണ്. ഇൻസ്റ്റാഗ്രാമിൽ ട്രെൻ്റിംഗ് റീൽസിനൊപ്പം ചുവട് വെക്കുന്ന നടി മീനയുടെ ചില ഡാൻസ് വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇൻസ്റ്റാഗ്രാമിൽ ട്രെൻറിംഗായ മാലഗണ്ഡം എന്ന പാട്ടിന് നൃത്ത ചുവട് വയ്ക്കുന്ന മീനയുടെ വിശേഷങ്ങൾ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മീനയും നടി സാഗ് വി കാവ്യ രമേശും ഒരുമിച്ച് റിൽ സ ചെയ്യുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനയുടെ നൃത്തച്ചുവടുകൾക്ക് പണ്ടേ ഒരുപാട് ആരാധകരുണ്ട്.

മീനയുടെ ഭർത്താവ് വിദ്യാസാഗറിൻ്റെ മരണശേഷം മീനയുടെ ദുഃഖത്തിൽ ഒരിക്കൽ പോലും തനിച്ചാക്കാതെയാണ് സുഹൃത്തുക്കൾ കൊണ്ടുനടന്നത്. എപ്പോഴും ചേർത്തുനിർത്തി സമാധാനിപ്പിക്കുകയാണ് ഇവർ ചെയ്തത്. പ്രഭുദേവ നടത്തിയ പാർട്ടിയിലും സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് മീനയുടെ കൂടെയുണ്ടായിരുന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ മീനയുടെ ഏറ്റവും അടുത്ത നല്ല സുഹൃത്താണ് സാഗ് വി കാവ്യ രമേശ് എന്ന നടി.ഈ നടിയോടൊപ്പം ആണ് ഈ ട്രെൻറിംഗ് റീൽസ് മീന ചെയ്യുന്നതും. അതീവ സുന്ദരിയായി സന്തോഷത്തോടെ മീന ഡാൻസ് കളിക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരുന്നുവെന്നും, എല്ലാവരും നോക്കിയിരുന്നു പോയി എന്നു പറയുന്നു. അത്രമേൽ സൗന്ദര്യവും സന്തോഷവുമാണ് മീനയുടെ ഈ ചിരി എന്ന് ആരാധകർ കുറിക്കുന്നു.

കുറേയധികം നാളുകൾക്ക് ശേഷം ഇങ്ങനെ ചിരിച്ചു കണ്ടതിൽ സന്തോഷമുണ്ട് എന്നും, ആരാധകർ തന്നെ മീനയ്ക്കുവേണ്ടി കുറിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. താരം തന്നെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇതുപോലെ ജീവിതത്തിൽ എല്ലാ സന്തോഷത്തോടെയും താരം തിരിച്ചുവരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുവെന്നും ഭൂരിഭാഗം പേരും കമൻറ് ചെയ്തിട്ടുണ്ട്. ആരും വിമർശനത്തോടെ വരുന്നില്ല. എല്ലാവർക്കും സന്തോഷം മാത്രമാണ് മീനയുടെ ഈ ചിരി കാണുമ്പോൾ. മീനയുടെ ഭർത്താവ് വിദ്യാസാഗർ ഈ വർഷം ജൂണിലാണ് അന്തരിച്ചത്. ശ്വാസകോശ രോഗങ്ങളെ തുടർന്നുള്ള ചികിത്സയിലായിരുന്നു വിദ്യാസാഗർ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആണ് അന്തരിച്ചത്.

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭർത്താവ് മരിച്ച ദു:ഖത്തിൽ നിന്ന് കരകയറുന്ന താരമിപ്പോൾ സിനിമാരംഗത്തേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലൂടെയാണ്. ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടെ മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് താരം എത്തുന്നത്. തമിഴിൽ ഒരുങ്ങുന്ന റൗഡി ബേബി എന്ന ചിത്രത്തിൽ ഷൂട്ടിംഗ് തിരക്കുകളിലാണ് താരമിപ്പോൾ. പൃഥ്വിരാജും മോഹൻലാലും കേന്ദ്രകഥാപാത്രമായി എത്തിയ ബ്രോഡാഡിയിലൂടെയാണ് താരം അവസാനം മലയാളത്തിൽ അഭിനയിച്ചത്. അതിനുശേഷം തന്നെയാണ് മീനയുടെ ജീവിതത്തിൽ ഇത്രയും വലിയ സങ്കടം ഉണ്ടായതും. അപ്പോഴും ആരാധകർ താരത്തിൻ്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു.

Share this on...