നടി ഭാനുപ്രിയയുടെ ഇപ്പോഴത്തെ ചിത്രം കണ്ടോ.

in News 165 views

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് നടി ഭാനുപ്രിയ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളും ചെയ്താണ് നടി തിളങ്ങിയത്.മമ്മൂട്ടി, മോഹൻലാൽ അടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിരുന്നു താരം. മോഹൻലാൽ നായകനായ രാജശിൽപിയിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തിയത്. സിനിമയിലെ ദുർഗ്ഗ എന്ന കഥാപാത്രം ഭാനുപ്രിയയുടേതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജശില്പിക്ക് പിന്നാലെ കുലം, അഴകിയരാവണൻ, ഹൈവേ, മഞ്ഞുപോലൊരു പെൺകുട്ടി, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ഭാനുപ്രിയ തൻ്റെ കരിയറിൽ കൂടുതൽ അഭിനയിച്ചിരുന്നത്.

മികച്ച ക്ലാസിക്കൽ ഡാൻസ് നർത്തകി കൂടിയായ ഭാനുപ്രിയ ഏറെ നാളായി സിനിമയും കലാജീവിതവുമൊക്കെ വിട്ടാണ് കഴിയുന്നത്. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിലെ രുക്മിണി എന്ന കഥാപാത്രമായി മലയാള സീരിയൽ രംഗത്തേക്ക് കടന്നുവന്ന പ്രിയദർശിനി മേനോൻ ഭാനുപ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഏറെ വർഷങ്ങൾക്ക് ശേഷം പുറത്തു വന്ന ഭാനുപ്രിയയുടെ ചിത്രം കണ്ട് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറയുകയാണ് ആരാധകർ ഇപ്പോൾ.

അതിസുന്ദരിയായിരുന്ന ഭാനുപ്രിയയെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന് ഈ ചിത്രം കണ്ടാൽ തന്നെ വ്യക്തമാണ്. 1998-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ ഡിജിറ്റൽ ക്ലാസിക്കൽ എൻജിനീയറായ ആദർശ് കൗശലിനെ വിവാഹം ചെയ്ത ഭാനുപ്രിയയ്ക്ക് 2003-ൽ അഭിനയ എന്ന മകൾ ജനിച്ചിരുന്നു. പിന്നീട് 2005-ൽ ഇവർ വിവാഹമോചനം നേടി. ശേഷം ഭാനുപ്രിയ അമേരിക്ക വിടുകയും ചെയ്തു. ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്.
All rights reserved News Lovers.

Share this on...