നടി ബീന ആന്റണിയുടെ ഭർത്താവ് മനോജ് കുമാറിന് സംഭവിച്ചത്,കണ്ണീരോടെ താരം

in News 42 views

ചെറുതെങ്കിലും യുദ്ധസമാനമായ ഒരു സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് നടനും ബീന ആൻ്റണിയുടെ ഭർത്താവുമായ മനോജ് കുമാർ. നേരം ഇരുട്ടി വെളുത്തപ്പോൾ തൻ്റെ ഷേപ്പ് മാറ്റിയ ബെൽസ് പൾസിയെക്കുറിച്ച് യുട്യൂബ് വീഡിയോയിൽ മനോജ് തമാശയാണ് കുറിച്ചതെങ്കിലും ആരാധകർ അത് വേദനയോടെയാണ് കേട്ടത്. തൻ്റെ മുഖം കണ്ട് പരിചയിച്ചവർക്ക് ഈ പുതിയ മുഖം വിഷാദം ഉണ്ടാക്കും എന്ന് മനോജ് പറഞ്ഞപ്പോൾ ആ വേദന ഇരട്ടിയായി. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള തുടർചികിത്സയിലൂടെ മനോജ് പഴയ മനോജായി തിരികെ വരാൻ ഒരുങ്ങുമ്പോൾ ആശങ്കപ്പെട്ട ആരാധകരെ ആശ്വസിപ്പിച്ച് ഭാര്യ ബീന ആൻറണി വരികയാണ്. നവംബർ 28 ൻ്റെ ആ രാത്രിയിൽ തൻ്റെ പ്രിയപ്പെട്ടവന് സംഭവിച്ച പരീക്ഷണത്തെ കുറിച്ച് ബീനാ ൻ്റണി മനസ് തുറക്കുന്നു. വനിത ഓൺലൈനിനോട്.

‘എൻ്റെ ലെഫ്റ്റ് മീശയുടെ ഭാഗത്ത് ചുണ്ടിൻ്റെ അരികിൽ എന്തോ വല്ലാത്ത ഒരു ഫീൽ. മനു വന്ന് അങ്ങനെയാണ് എന്നോട് പറയുന്നത്. എന്ത് പറ്റി എന്ന് ആരായിഞ്ഞപ്പോഴും അദ്ദേഹത്തിന് കൃത്യമായി പറയാൻ കഴിയുന്നില്ല. സാരമില്ല എന്ന് ആശ്വസിപ്പിച്ച് അന്ന് ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേൽക്കുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ഞാനെൻ്റെ ജോലിയിലേക്ക് കടന്നു. ചായ ഉണ്ടാക്കാനായി ഞാൻ അടുക്കളയിലേക്ക്. എന്നെ വിളിച്ച് അടുക്കളയിലേക്ക് എത്തുമ്പോൾ തലേന്ന് രാത്രിയിലത്തെ ആ പ്രശ്നം രൂക്ഷമായി പറഞ്ഞു. ഇക്കുറി സംഗതി ഇത്തിരി സീരിയസ് ആയിരുന്നു. പല്ലുതേച്ച് വെള്ളം വായിൽ കൊണ്ട് വെള്ളം തുപ്പിയപ്പോൾ സൈഡ് വഴി ഒഴുകി പോയെന്ന് മനു പറഞ്ഞു. അപ്പോൾ ഞാനും അല്പം ടെൻഷനായി. പക്ഷേ പുറത്തു കാട്ടിയില്ല. എന്നാൽ ആകും വിധം സമാധാനിപ്പിച്ചു.

അപ്പോഴും ഞാൻ മനുവിൻ്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വാ നമുക്ക് ആശുപത്രി വരെ പോകാം എന്ന് പറയുമ്പോഴാണ് ആ മാറ്റം ഞാൻ ശ്രദ്ധിക്കുന്നത്. മനുവിൻ്റെ മുഖം ഒരു വശത്തേക്ക് കോടി പോയിരിക്കുന്നു. ആശുപത്രിയിലേക്ക് പോകാനുള്ള ധ്യതി ആയപ്പോഴേ ഡോക്ടർ കൂടിയായ മനുവിൻ്റെ അച്ഛൻ്റെ അനിയനെ വിളിച്ചു പറഞ്ഞു. കുഞ്ഞച്ഛനോട് സംസാരിക്കുമ്പോഴും അത് സ്ട്രോക്ക് ആയിരിക്കുമോ എന്ന ടെൻഷൻ ആയിരുന്നു എനിക്കും, മനുവിനും. വീഡിയോയിലൂടെ വിശദമായി തന്നെ കുഞ്ഞച്ഛൻൻ പരിശോധിച്ചു. മുഖം സൈഡിലേക്ക് തിരിച്ചും, ചിരിക്കാൻ പറഞ്ഞു പരിശോധന തുടർന്നു.

പേടിക്കേണ്ട ഇത് സ്ട്രോക്ക് അല്ല. ബെൽസ് പൾസി ആണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ തന്നെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി. പിന്നീട് ഡോക്ടർമാർ പറഞ്ഞു ഭയക്കേണ്ട കാര്യമില്ലെന്നും ട്രീറ്റ്മെൻറ് ചെയ്തു മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്നും അപ്പോഴേക്കും പകുതി ആശ്വാസമായി.

Share this on...