ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം…

in News 5,117 views

ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം…വൃത്തി ഹീനമായ പാതയോരത്ത് പൊട്ടിപ്പൊളിഞ്ഞ മതിലിൽ ചാരി അമ്പരന്നിരിക്കുന്ന എട്ടുവയസുകാരൻ അവൻ്റെ മടിയിൽ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുകയാണ് ഒരു കുഞ്ഞ് ശരീരം.തുണിക്കുള്ളിൽ നിന്ന് നിഃശ്ചലമായ ഒരു കൈ പുറത്തേക്ക് നീട്ടിയിട്ടുണ്ട്.കുഞ്ഞനിയൻറെ ജീവനറ്റ ശരീരത്തിൽ ഇരു കൈകളും വെച്ചിരിക്കുകയാണ് ആ എട്ടുവയസുകാരൻ നിസ്സഹായതയുടെ ദയനീയ്യതയുടെ നേർ കാഴ്ച.

മധ്യപ്രദേശിലെ മുറെനിയിൽ നിന്നും ഒരു പ്രാദേശിക ലേഖകൻ ശനിയാഴ്ച പകർത്തിയ ചിത്രമാണിത് എട്ടുവയസ്സുകാരനായ ഗുൽഷൻറെയും അച്ഛൻ പൂജാറാമിന്റെയും ഒരു വാഹനത്തിനായുള്ള കാത്തിരിപ്പാണിത് രണ്ടു വയസ്സുകാരൻ രാജയുടെ മൃതശരീരം വീട്ടിലെത്തിക്കാൻ.അമ്പയിലെ മത്ഫ ഗ്രാമത്തിലാണ് ഈ കുടുംബത്തിൻറെ വീട് അവിടുത്തെ പ്രാദേശിക ചികിത്സ കേന്ദ്രത്തിൽ നിന്നാണ് മുറെനിയിലെ ജില്ലാ ആശുപത്രിയിലേക്ക് രാജയെ കൊണ്ടുവന്നത്.അവനെ കൊണ്ട് വന്ന ആംബുലൻസ് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു അമിത വളർച്ചയായിരുന്നു രാജക്ക്.

അതിൻ്റെ ഭാഗമായി വയറിൽ വെള്ളം കെട്ടി വയർ വീർത്തുവന്നു കരൾ രോഗമുണ്ടാകുമ്പോഴാണ് സാധരണ ഈ രോഗം ഉണ്ടാകുന്നത്.ചികിത്സക്കിടെ രാജ മരിച്ചു.ചികിത്സക്കുപോലും ആവിശ്യത്തിന് പണം കണ്ടത്താനാവാത്ത പൂജാറാം ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പടെയുള്ളവരോട് മകൻറെ ശരീരം മുപ്പത് കിലോമീറ്റർ അകലെയുള്ള നാട്ടിൽ എത്തിക്കാൻ വാഹനം തേടി യാചിച്ചു

Share this on...