അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചു ദിലീപും കാവ്യാ മാധവനും 2016 നവംബർ 25 നു ആയിരുന്നു ദിലീപും കാവ്യയും വിവാഹം കഴിച്ചത്.മലയാള സിനിമ മേഖലയിൽ തന്നെ ഇത്രേ അധികം വിവാദമായതും ആളുകൾ ഏറ്റെടുത്തതുമായ മറ്റൊരു വിവാഹം ഉണ്ടാകില്ല എന്ന് തന്നെ ഉറപ്പാണ്.ഗോസിപ്പിന് ഇടയിലും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകി അയിരുന്നു ഇരുവരുടെയും വിവാഹം മാധ്യമത്തിനോ സിനിമയിലെ സുഹ്യത്തുക്കൾക്കോ സൂചന നൽകാതെ ആയിരുന്നു വിവാഹത്തിന് വേണ്ടിയുള്ള പദ്ധതി എല്ലാം ഒരുക്കിയത്.മകൾ മീനാക്ഷിയും ദിലീപിന് ഒപ്പം തന്നെ ആയിരുന്നു.ഇപ്പോൾ ഇതാ വിവാഹ വാർഷികത്തിന് ആശംസ അറിയിച്ചു എത്തിയിരിക്കുകയാണ് ആരാധകർ.
മലയാള സിനിമ മേഖലയിലെ ഭാഗ്യ താര ജോഡി ആയ ദിലീപും കാവ്യ മാധവനും താര ദമ്പതികൾ ആയിട്ടാണ് ഇന്നേക്ക് അഞ്ചു വര്ഷം തികക്കുന്നത്.ഈ കാലയളവിൽ തന്നെ ഇവരുടെ വിശേഷം എല്ലാം വൈറൽ ആകാറുണ്ട്.ഇനിയും ഒന്നിച്ചു ഒരുപാട് വര്ഷം മീനാക്ഷിക്ക് മഹാ ലക്ഷ്മിക്കും ഒപ്പം നയിക്കാൻ ഉള്ള ഭാഗ്യം ഇവർക്ക് ഉണ്ടാകട്ടെ എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിലെ ഓരോരുത്തരും ആശംസിക്കുന്നത്.കാവ്യക്കും ദിലീപിനും ജനിച്ച മകളാണ് മഹാ ലക്ഷ്മി.ആ മകൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി എല്ലാവര്ക്കും സുപരിചിതയാണ്.ചേച്ചി മീനാക്ഷി ഇൻസ്റ്റാഗ്രാം വഴി മഹാ ലക്ഷ്മിയുടെ ചില ചിത്രം പോസ്റ്റ് ചെയ്യാറുണ്ട്.അത്തരത്തിൽ മഹാ ലക്ഷ്മിയിട്ട് ചിത്രം കാണാൻ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്.കഴിഞ്ഞ ദിവസം കാവ്യക്ക് സർപ്രൈസ് നൽകി മീനാക്ഷി വീട്ടിൽ എത്തി എന്നുള്ള വിശേഷവും ഫാൻസ് പേജ് വഴി വീഡിയോ വൈറൽ ആയി.