ദിലീപിനും കാവ്യക്കും ഒപ്പം ലൈവിൽ കുട്ടികുറുമ്പുമായി മഹാലക്ഷ്മി, വീഡിയോ വൈറൽ.!!

in News 33 views

ദിലീപിനും കാവ്യക്കും ഒപ്പം ലൈവിൽ കുട്ടികുറുമ്പുമായി മഹാലക്ഷ്മി, വീഡിയോ വൈറൽ.!!
മകള്‍ മഹാലക്ഷ്മിക്കൊപ്പം ഒരുമിച്ചെത്തി കാവ്യ മാധവനും ദിലീപും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റിങ്ങില്‍ ആണ് കുടുംബസമേതം ദിലീപ് എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം കുസൃതിച്ചിരിയും കുട്ടിവര്‍ത്തമാനങ്ങളുമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ വിഡിയോ നിരവധിപ്പേരാണ് ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയായി മഹാലക്ഷ്മിയുടെ വിശേഷങ്ങൾക്ക് നിറയെ ആരാധകർ ആണ്.

കാവ്യ സിനിമയിലും സോഷ്യൽ മീഡിയയിലും സജീവം അല്ലാത്തത് കൊണ്ടുതന്നെ എങ്ങനെ കുട്ടി താരത്തെ കാണാൻ കഴിയും എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ.നേരത്തെ ഒന്നാം പിറന്നാളിന് മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം ദിലീപ് പങ്കുവച്ചിരുന്നെങ്കിലും പിന്നീടുള്ള വിശേഷങ്ങള്‍ ആരാധകരും അറിഞ്ഞിരുന്നില്ല. മാത്രമല്ല പൊതുപരിപാടികളിലും ഇവര്‍ക്കൊപ്പം മഹാലക്ഷ്മിയെ കണ്ടിരുന്നില്ല. ചിത്രങ്ങളിലൂടെ മാത്രം കണ്ട താരപുത്രിയെ വിഡിയോയില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും. മുന്‍പ് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു. മകള്‍ മഹാലക്ഷ്മിയോട് അടൂര്‍ ഗോപാലകൃഷ്ണന് ഹാപ്പി ബര്‍ത്ഡേ പറയാന്‍ ആവശ്യപ്പെടുന്ന കാവ്യയെ വിഡിയോയില്‍ കാണാം.

പത്തുതവണയെങ്കിലും പിറന്നാള്‍ ആശംസകള്‍ മഹാലക്ഷ്മി പറഞ്ഞുകഴിഞ്ഞെന്നും അതിനിടയില്‍ വിഡിയോ കട്ട് ആയതുകൊണ്ടാണ് കേള്‍ക്കാന്‍ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നു. അടൂര്‍ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും വിഡിയോ മീറ്റിങിലൂടെ കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ദിലീപ് പറയുന്നു. കുക്കു പരമേശ്വരനും ദിലീപിനും കാവ്യയ്ക്കുമൊപ്പം നടി മഞ്ജു പിള്ളയും സൂം മീറ്റില്‍ പങ്കെടുത്തിരുന്നു.

Share this on...