തൻ്റെ ഭർത്താവിനെക്കുറിച്ച് മീന പറഞ്ഞ ആ വാക്കുകൾ. കണ്ണീരോടെ കേട്ട് ആരാധകർ.

in News 830 views

മലയാളികൾക്കും തെന്നിന്ത്യൻ സിനിമാ ലോകത്തിനും സുപരിചിതയായ നടിയാണ് മീന. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി വേഷമിട്ട താരമാണ് മീന. എന്നാൽ ഇന്ന് സിനിമാ ലോകം ഏറെ വേദനിപ്പിക്കുന്ന വാർത്ത കേട്ടു കൊണ്ടായിരുന്നു ഉണർന്നത്. മീനയുടെ ഭർത്താവിൻ്റെ മ.ര.ണ.വാർത്ത അറിഞ്ഞതിൻ്റെ ഞെട്ടലിലാണ് ആരാധകരും സിനിമാ ലോകവും. ശ്വാസകോശത്തിലെ അണുബാധയാണ് മ.ര.ണ.കാരണം. കുറച്ചുദിവസമായി വെൻറിലേറ്ററിൻ്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ വഷളാവുകയും മ.ര.ണ.പ്പെടുകയും ആയിരുന്നു.

പതിമൂന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ ശേഷിക്കവെയാണ് വിദ്യാസാഗറിൻ്റെ വി.യോ.ഗം എന്നതും സിനിമാലോകത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവനെ കുറിച്ച് മീന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. എൻ്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെ പോലെയായി കടന്നു വന്നയാളാണ് നിങ്ങൾ. നിങ്ങളുടെ വരവോടെ ജീവിതം കൂടുതൽ മനോഹരമായി.

രണ്ടാളും ഒന്നിച്ചുള്ള ജീവിതം വളരെ മികച്ചതും എനിക്കേറെ പ്രിയപ്പെട്ടതുമാണ്. എൻ്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങൾ ആണ്. എന്നും അത് അങ്ങനെ തന്നെ ആയിരിക്കും എന്നാണ് ഭർത്താവിനെക്കുറിച്ച് നേരത്തെ മീന പറഞ്ഞത്. 2009ലായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരാകുന്നത്. ജൂലൈ 12ന് തങ്ങളുടെ വിവാഹ വാർഷികത്തിൻ്റെ 13 ആം വാർഷികം ആഘോഷിക്കാൻ ഇരിക്കുകയായിരുന്നു മീനയും സാഗറും.
All rights reserved News Lovers.

Share this on...